1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Peranbu - My Review !!!

Discussion in 'MTownHub' started by Adhipan, Feb 2, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Peranbu

    പേരൻപോടെ 12 അധ്യായങ്ങളായി പ്രേക്ഷകന് മുൻപിൽ തുറന്നിട്ട അതിമനോഹരമായ ശക്തമായ ഉള്ളടക്കമുള്ള ജീവിതമെന്ന പാഠപുസ്‌തകം.

    കരിങ്കല്ലുകൊണ്ട് പണിത മനസ്സുള്ളവനെപ്പോലും പിടിച്ചു കുലുക്കുന്ന ഒരു അപൂർവ്വ ചലച്ചിത്ര കാവ്യം.

    അമുദവനും പാപ്പയും ഒരു വിങ്ങലായി കയറിക്കൂടിയത് മനസ്സിലല്ല നെഞ്ചിനകത്താണ്.

    Ram- എന്ത് മനുഷ്യനാണ് നിങ്ങൾ.... ഒരു മനുഷ്യന് എത്രത്തോളം ചിന്തിക്കാൻ പറ്റുമോ 2മണിക്കൂർ 27 മിനുട്ട് കൊണ്ട് നിങ്ങൾ അത്രത്തോളം ചിന്തിപ്പിച്ചു..... ഒരു മനുഷ്യന് എത്രത്തോളം സഹതപിക്കാൻ പറ്റുമോ അത്രത്തോളം നിങ്ങൾ സഹതപിപ്പിച്ചു..... എത്രത്തോളം വിഷമിക്കാൻ പറ്റുമോ നിങ്ങൾ അത്രത്തോളം വിഷമിപ്പിച്ചു.... ഒരു മനുഷ്യന് എത്രത്തോളം മരവിക്കാൻ പറ്റുമോ അത്രത്തോളം മരവിപ്പിച്ചു...... ഒരു മനുഷ്യന് എത്രത്തോളം സ്വയം പ്രഹരിക്കാൻ പറ്റുമോ അത്രത്തോളം നിങ്ങൾ പ്രഹരിപ്പിച്ചു.....

    അമുദവന്റേയും പാപ്പയുടേയും ജീവിതം പല അധ്യായങ്ങളായാണ് റാം പ്രേക്ഷകന് മുന്നിൽ തുറന്നിട്ടത് ശക്തമായ അധ്യായങ്ങളായി.

    അതിശക്തമായ തന്റെ രചനയെ റാം അദ്ദേഹത്തിന്റെ സംവിധാന മികവുകൊണ്ട് എത്രത്തോളം മികച്ചതാക്കാൻ പറ്റുമോ അതിന്റെ മാക്സിമത്തിൽ ഒരുക്കി വെച്ചിരിക്കുന്നു. കഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങിപ്പോകാതെ.... കഥയുടെ ശക്തിയിൽ കഥാപാത്രങ്ങൾക്കും പ്രാധാന്യം തോന്നിപ്പിക്കും വിധം ഒരുക്കിയ ഒരു പ്രത്യേക അനുഭവമാണ് പേരൻപ്. റാമിന്റെ രചനയാണ് യഥാർത്ഥ നായകൻ..... പ്രധാന കഥാപാത്രങ്ങളിലേക്കോ അവരുടെ പ്രകടനങ്ങളിലേക്കോ അല്ല റാം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത് അവരെ ഒരു മീഡിയേറ്ററാക്കി തന്റെ രചനയിലേക്കാണ് അദ്ദേഹം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്..... ആ രചനയെ ഒരു കണ്ണാടിയെന്നോണം സമൂഹത്തിലേക്ക് തിരിച്ചു വെച്ചിരിക്കുന്നു റാം. വെറും സിനിമയിലെ കഥാപാത്രങ്ങൾ മാത്രമായ അമുദവനിലേക്കോ പാപ്പയിലേക്കോ മീരയിലേക്കോ അല്ല റാം വിരൽ ചൂണ്ടുന്നത്.... നമുക്ക് ചുറ്റും ജീവിക്കുന്ന ഒരുപാട് അമുദവന്മാരിലേക്കും പാപ്പാമാരിലേക്കും മീരമാരിലേക്കുമാണ് റാം വിരൽ ചൂണ്ടുന്നത്.

    ഓരോ അധ്യായങ്ങളായി തുറന്നിട്ട അമുദവന്റെ ജീവിതം ഒരു പാഠം തന്നെയാണ്. അമുദവനെ സ്നേഹത്തിന്റെ ഒരു പ്രതീകമായാണ് റാം കാണിച്ചിരിക്കുന്നത്..... ബുദ്ധിമാന്ദ്യമുള്ള തന്റെ മകളുടെ മുൻപിൽ ഒറ്റപ്പെട്ട് നിസ്സഹായനായി പോകുന്ന..... അവളുടെ സന്തോഷത്തിനും സുരക്ഷയ്ക്കും വേണ്ടി ഒറ്റപ്പെട്ട് നടക്കുന്ന അമുദവൻ തന്റെ പാപ്പയെ മാത്രമല്ല പ്രേക്ഷകനേയും തോൽപ്പിക്കുന്നത് സ്നേഹം കൊണ്ടാണ്. അമുദവൻ പറ്റിക്കപ്പെടുന്നതും സ്നേഹത്തെ മുൻനിർത്തിയാണ്.... ആ അമുദവനെ മീര തോല്പിക്കുന്നതും സ്നേഹം കൊണ്ടാണ്.... എങ്ങനെയാവണം ഒരു അച്ഛൻ എന്നതിന് റാം കാണിച്ചു തരുന്ന ഉദാഹരണമാണ് അമുദവൻ. അതിനോടൊപ്പം തന്നെ പെണ്മക്കളുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനവും പ്രാധാന്യവും വ്യക്തമായി അടയാളപ്പെടുത്തി തരുന്നുണ്ട് റാം. അച്ഛൻ എത്രയൊക്കെ സ്നേഹ സമ്പന്നൻ ആയാലും പെൺകുട്ടികളുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനം..... ഏത് അവസ്ഥയിൽ ജീവിക്കുന്ന കുട്ടിയാണേലും അമ്മയ്ക്കുള്ള സ്ഥാനം അത്‌ എന്താണെന്ന് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് റാം. ആർക്കും ആരും പകരമാവില്ല എന്ന് ഒരു വലിയ പാഠമായി തന്നെ പറഞ്ഞു തന്നിരിക്കുന്നു.

    ട്രാൻസ്ജെൻഡേഴ്സിനെ സമൂഹം നോക്കിക്കാണുന്ന മോശമായ രീതിക്കിട്ട് നെടുനീളൻ സംഭാഷണങ്ങളുടെയോ അതിമാരകമായ രംഗങ്ങളുടെയോ പിന്തുണയില്ലാതെ തന്നെ അതിഗംഭീരമായി റാം പ്രഹരിച്ചിട്ടുണ്ട്. അതിമനോഹരമായി ഒപ്പം ശക്തമായി തന്നെ മനസ്സിൽ തറച്ചു കയറും വിധം ആ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. അവരുടെ ഇമോഷൻസിനെ അതിമനോഹരമായി തന്നെ തുറന്നു കാണിച്ചിട്ടുണ്ട്.

    പേരൻപ് ഒരു നിമിഷം പോലും ഒരു സിനിമയായി തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. നമുക്ക് ചുറ്റുമുള്ള നാം കാണാതെ പോകുന്ന.... കണ്ടിട്ടും ശ്രദ്ധിക്കാതെ പോകുന്ന.... ജീവിതത്തെയാണ്.... ശക്തമായ പോരാട്ടയത്തെയാണ് റാം പച്ചയായി വരച്ചു കാണിച്ചു തന്നിരിക്കുന്നത്.

    Ram - ശക്തമായ കഥ അതിശക്തമായ തിരക്കഥ അതിലേറെ മൂർച്ചയുള്ള സംഭാഷണങ്ങൾ..... അതിനെ വെല്ലുന്ന തരത്തിലുള്ള സംവിധാനം. ഇദ്ദേഹം അർഹിക്കുന്നത് വലിയ അംഗീകാരങ്ങൾ തന്നെയാണ്.

    Theni Easwar- അതിമനോഹരമായ..... ഗംഭീരമായ ഫ്രയ്മുകളാൽ അമുദവന്റേയും പാപ്പയുടേയും ജീവിതത്തെ തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്തിട്ടുണ്ട് തേനി. പ്രശംസ മാത്രമല്ല ഒരുപാട് പുരസ്‌കാരങ്ങളും തീർച്ചയായും അർഹിക്കുന്ന ഛായാഗ്രഹണം.

    YuvanShankar Raja - അമുദവനും പാപ്പയ്ക്കും ജീവൻ നൽകിയ മാസ്മരിക സംഗീതം. ഗാനങ്ങൾ എല്ലാം അതി ഗംഭീരം....അതിമനോഹരം..... പശ്ചാത്തല സംഗീതം തന്ന ഫീൽ വളരെ വലുതാണ്. യുവന്റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന്.

    ഒപ്പം എടുത്ത് പറയേണ്ട ഒന്നാണ് ഗാനരചയിതാക്കളുടെ കാര്യം. വരികളെല്ലാം അതി ശക്തവും അതിമനോഹരവുമാണ്. ശരിക്കും മനസ്സിൽ തറച്ചു കയറുന്ന വരികൾ. വൈരമുത്തു, സുമതി റാം, കരുണാകരൻ മധു അയ്യർ തുടങ്ങിയവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

    Mammootty- അമുദവൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മഹാനടനം വാക്കുകൾക്കതീതമായ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു. മകൾക്ക് മുന്നിൽ നിസ്സഹയനായി ഒറ്റപ്പെട്ട് പോയ.... സ്നേഹം കൊണ്ട് മകളെ തോൽപ്പിച്ച അമുദവനെ അവിസ്മരണീയമാക്കിയിരിക്കുന്നു ശ്രീ മമ്മൂട്ടി. മമ്മൂട്ടി എന്ന അഭിനേതാവിനെ തിരിച്ചു കിട്ടിയ നിമിഷങ്ങൾ. ശക്തമായ തിരിച്ചു വരവ്. ഒരു മലയാളി എന്നതിൽ അഭിമാനം. മോഹൻലാലിലെ നടനെ ഒരുപാട് നാളുകൾക്ക് ശേഷം തിരിച്ചു തന്നത് തെലുങ്കിൽ നിന്നുള്ള ഒരു കൊരടാല ശിവയാണ്. ഇപ്പൊ മമ്മൂട്ടിയിലെ അഭിനേതാവിനെ തിരിച്ചു തന്നത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു റാമും. അപ്പൊ നമ്മുടെ ഇതിഹാസങ്ങളുടെ കഴിവ് ഇല്ലാതായതല്ല അക്ഷയപാത്രം പോലുള്ള അവരുടെ കഴിവിനെ പുറത്തെടുക്കാൻ കഴിവുള്ളവർ ഇവിടെ ഇല്ലാതെ പോയതാണ്.

    Sadhana - Spastic Paralysis ബാധിച്ച പാപ്പാ എന്ന കഥാപാത്രമായി ജീവിച്ചിട്ടുണ്ട് സാധന. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആ കഥാപാത്രമായി മാറാൻ ഈ മിടുക്കി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കാണുന്ന പ്രേക്ഷകനിൽ തന്നെ അത്രയേറെ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടേൽ ആ കുട്ടിയുടെ കഷ്ടപ്പാട് എത്രത്തോളമായിരിക്കും.... ഇതൊന്നും ഇവിടത്തെ ജൂറി കാണാതെ പോകുകയാണെങ്കിൽ ഈ അവാർഡ് കൊടുക്കൽ ഒക്കെ നിർത്തുന്നതാണ് നല്ലത്. സാധനയുടെ പ്രകടനം തെല്ലൊന്ന് വ്യതിചലിച്ചിരുന്നെകിൽ ഒരുപക്ഷെ ഇത്ര ഫീൽ തരാൻ ചിത്രത്തിന് സാധിക്കുമായിരുന്നില്ല. അസാധ്യ പെർഫോമൻസ്.

    Anjali Ameer- മീര എന്ന കഥാപാത്രമായി മനോഹരമായ പ്രകടനമാണ് അഞ്ജലി കാഴ്ച്ച വെച്ചിരിക്കുന്നത്. ആ കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അത്‌ നൂറ് ശതമാനം ആത്മാർത്ഥമായി മനോഹരമായി തന്നെ അഞ്ജലി അവതരിപ്പിച്ചിട്ടുണ്ട്.

    വിജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലിയും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചിട്ടുണ്ട്.

    സമുദ്രക്കനി, J. ലിവിങ്സ്റ്റൺ, Etc തുടങ്ങിയ മറ്റുതാരങ്ങളും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി.

    "പേരൻപ്" മനസ്സിൽ കയറിക്കൂടിയ ഒരു സിനിമയല്ല ഹൃദയത്തിൽ കടന്നുകൂടിയ ഒരു പ്രത്യേക അനുഭവമാണ്..... അതിമനോഹരമായ ഒരു ചലച്ചിത്ര കാവ്യം. കൈയ്യടിച്ചു പോകുന്ന ഒരുപിടി അഭിനയ മുഹൂർത്തങ്ങളുണ്ട് ചിത്രത്തിൽ.... പക്ഷേ കൈ അടിക്കാൻ പോയിട്ട് കൈ അനക്കാൻ പോലും തോന്നിയില്ല.... കഴിഞ്ഞില്ല എന്നതാണ് സത്യം.... കാരണം അത്രയേറെ മനസ്സിനെ മരവിപ്പിച്ചു കളഞ്ഞ ഒരു ചിത്രം. സിനിമ കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടും വല്ലാത്ത ഒരു തരത്തിൽ വിങ്ങലായി മനസ്സിനെ വേട്ടയാടുന്ന..... പിന്തുടരുന്ന..... കഥാപാത്രങ്ങൾ..... സിനിമ...... ഇത്രെയേറെ മനസ്സിനെ സ്വാധീനിച്ച വല്ലാത്തൊരു ഫീലിൽ ഹൃദയത്തെ തൊട്ട വല്ലാത്തൊരു ചിത്രം.

    അഭിനേതാക്കളെ മീഡിയേറ്ററാക്കി കഥയെന്ന നായകനിലൂടെ അധ്യായങ്ങളായി പ്രേക്ഷകന് മുൻപിൽ തുറന്നിട്ട്‌ അവനെ ചിന്തിപ്പിച്ച..... പ്രഹരിച്ച.... വിറങ്ങലിപ്പിച്ച..... കരയിപ്പിച്ച.... അത്ഭുതപ്പെടുത്തിയ..... പഠിപ്പിച്ച..... ശക്തമായ ഉള്ളടക്കമുള്ള ജീവിതമെന്ന പാഠം.

    സിനിമയായി കണ്ടാൽ എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നു എന്നല്ല ഒന്നിനൊന്ന് ഗംഭീരമായി നിന്നു എന്ന് വേണം പറയാൻ. തമിഴ് സിനിമ ഞെട്ടിച്ചുകൊണ്ട് വളർന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്.

    (അഭിപ്രായം തികച്ചും വ്യക്തിപരം)

    പേരൻപോടെ......
     
    Mark Twain, Kunjaadu and Janko like this.
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Thanks for the review ... !
     
  3. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    Trophy Points:
    8
    Thanks machaa.Adippan rvw
     

Share This Page