Watched Petta Movie സൂപ്പർ സ്റ്റാർ V/S റോക്ക് സ്റ്റാർ പേട്ട.... ഒരു ശരാശരി തിരക്കഥയെ മികച്ച സംവിധാനം കൊണ്ടും തലൈവരുടെ എനെർജെറ്റിക്ക് പെർഫോമൻസുകൊണ്ടും അനിരുദ്ധിന്റെ ഗംഭീര സംഗീതം കൊണ്ടും നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റി തന്ന ചിത്രം. കാർത്തിക് സുബ്ബരാജ്...... ഒരു ശരാശരി തിരക്കഥയെ അതി ഗംഭീരമായി അണിയിച്ചൊരുക്കിയ ഒരു കാർത്തിക് സുബ്ബരാജ് മാജിക്. രജനികാന്ത് എന്ന താരത്തെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ K.S രവികുമാറും, രഞ്ജിത്തും, ശങ്കറും എല്ലാം തോറ്റുപോയിടത്ത് വിജയിച്ചൊരു ചെറുപ്പക്കാരൻ. കാർത്തിക്കിന്റെ മുൻ സിനിമകളെടുത്താൽ അതിനോട് കിടപിടിക്കുന്ന രീതിയിൽ വന്നിട്ടില്ലെങ്കിലും പേട്ട നല്ലൊരു സിനിമ തന്നെയാണ്. മാസ്സിന്റെ അങ്ങേയറ്റമായ ആദ്യപകുതിയും അതിനോട് കിടപിടിക്കാൻ കഴിയാതെ പോയ രണ്ടാം പകുതിയും ബേധപ്പെട്ടൊരു ക്ലൈമാക്സും. സംവിധാനമികവിനോളം എത്താതെ പോയ രചന. ലുക്കിലായാലും വർക്കിലായാലും വീര്യം ചോരാത്ത രജനിയെ വീണ്ടും ഒരുക്കി തന്നതിന് കാർത്തിക്കിന് ഒരുപാട് നന്ദി. രജനികാന്ത്...... ഒരുപാട് കാലങ്ങൾക്ക് ശേഷം വീര്യം ചോരാത്ത ആ സ്റ്റൈൽ മന്നനെ വീണ്ടും കാണാനായി.... ഓജസ്സും തേജസ്സും നിറഞ്ഞ ആ പഴയ രജനിയെ. ചിത്രത്തിലുടനീളം ആ രജനി മാജിക് നിറഞ്ഞു കവിഞ്ഞു നിന്നു. ആക്ഷനും ഡയലോഗും തന്റെ സ്വസിദ്ധമായ സ്റ്റൈലൻ മാനറിസങ്ങളുമായി തലൈവർ നിറഞ്ഞാടി. ചിത്രത്തിലെ പ്രകടനങ്ങളുടെ ലിസ്റ്റ് എടുത്താൽ ഒന്ന് മുതൽ നൂറ് വരെ സൂപ്പർ സ്റ്റാർ മാത്രമാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം ആസ്വദിച്ചു കണ്ടൊരു രജനി വിളയാട്ടം. വിജയ് സേതുപതി..... പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രം.... എന്നാലും ഉള്ളത് അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്.... അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാകണം ടെയിൽ എൻഡ് രംഗത്തോട് ഒരു ഇഷ്ടക്കുറവ്. നവാസുദ്ധീൻ സിദ്ദിഖി.... പ്രതിനായക വേഷത്തിൽ മികച്ചു നിന്ന പെർഫോമൻസ്.... ബോബി സിംഹ, തൃഷ, സിമ്രാൻ, ശശികുമാർ, സനന്ത് റെഡ്ഢി, മാളവിക മോഹനൻ, മേഘ ആകാശ്, ഗുരു സോമസുന്ദരം, ജെ. മഹേന്ദ്രൻ, മുത്തുകുമാർ, ആടുകളം നരേൻ, രാംദോസ്, മണികണ്ഠൻ ആചാരി, Etc.... തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. തിരു..... ഏറ്റവും മികവോടെ തന്നെ തന്റെ ക്യാമറകൊണ്ട് പേട്ടയുടെ ആട്ടത്തെ മനോഹരമാക്കി ഒപ്പിയെടുത്തിട്ടുണ്ട് തിരു. ഗംഭീര ഛായാഗ്രഹണം. വിവേക് ഹർഷൻ.... പേട്ടയെ ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവമാക്കി മാറ്റിയതിൽ വിവേകിന്റെ പങ്ക് വളരെ വലുതാണ്. അത്രമേൽ മികച്ചു നിന്ന എഡിറ്റിംഗ്. അനിരുദ്ധ്..... പേട്ടയുടെ നട്ടെല്ല്..... ശരിക്കും ചിത്രത്തിൽ മത്സരം രജനിയും അനിരുദ്ധും തമ്മിലായിരുന്നു തലൈവർ മാസ്സ് കാണിച്ചു കൈയ്യടിപ്പിക്കുമ്പോൾ അനിരുദ്ധ് തന്റെ പശ്ചാത്തല സംഗീതം കൊണ്ട് രോമാഞ്ചമുളവാക്കി തരികയായിരുന്നു. പല മാസ്സ് രംഗങ്ങൾക്കും വലിയ എഫക്ട് തരാനായതിൽ അനിരുദ്ധിന്റെ സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്. ത്രസിപ്പിച്ച പശ്ചാത്തല സംഗീതത്തിനൊപ്പം നിലവാരമുള്ള ഗാനങ്ങളും അനിരുദ്ധ് ഒരുക്കി. സിനിമ ത്രസിപ്പിച്ച സമയങ്ങളിൽ രോമാഞ്ചം തന്നും.... ഡൌൺ ആയിടത്തെല്ലാം രക്ഷകനായതും അനിരുദ്ധിന്റെ ബിജിഎം ആയിരുന്നു. ശരിക്കും ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം അർഹിക്കുന്നത് അനിരുദ്ധ് ആണ്. ഒരുപാട് സ്ഥലങ്ങളിൽ നിന്നും കേട്ട അതിഗംഭീര സിനിമ എന്ന അഭിപ്രായത്തോട് (വലിയ രീതിയിൽ വന്ന തള്ളിമറിക്കൽ പ്രഹസനമായി തോന്നി അത് ) യോജിക്കാൻ പറ്റുന്നില്ലെങ്കിലും ഒരു നല്ല സിനിമ തന്നെയാണ് പേട്ട. കാർത്തിക്ക് സുബ്ബരാജ് രചനകൊണ്ടും മേക്കിങ് കൊണ്ടും ഒരുപോലെ വിസ്മയിപ്പിച്ച ഒരു വ്യക്തിയായിരുന്നു.... ഇത്തവണ ആ വിസ്മയിപ്പിക്കൽ മേക്കിങ്ങിൽ മാത്രമായി ഒതുങ്ങി എന്ന് മാത്രം. സസ്പെൻസ് എന്ന് കരുതി ഒരുക്കിയ ചില സംഭവങ്ങൾക്ക് യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല അതൊക്കെ ഒട്ടും ചിന്തിക്കാതെ തന്നെ ആദ്യമേ മനസ്സിലാക്കാൻ പറ്റിയ കാര്യങ്ങളായിരുന്നു. മികച്ചൊരു ആദ്യപകുതിയും അതിനോട് കിടപിടിക്കാൻ പറ്റാതെ പോയൊരു രണ്ടാം പകുതിയും ബേധപ്പെട്ടൊരു ക്ലൈമാക്സ്സും അതാണ് എന്നെ സംബന്ധിച്ച് പേട്ട. സൂപ്പർ സ്റ്റാർ രജനികാന്തും റോക്ക് സ്റ്റാർ അനിരുദ്ധും ഞെട്ടിച്ച കൊള്ളാവുന്നൊരു സിനിമ അതാണ് എന്നെ സംബന്ധിച്ച് പേട്ട. സൂപ്പർ സ്റ്റാർ V/S റോക്ക് സ്റ്റാർ..... (അഭിപ്രായം തികച്ചും വ്യക്തിപരം)