രജനികാന്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻ ആണെന്ന അഭിപ്രായം അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും ഉണ്ടാകും എന്ന് തോന്നുന്നില്ല. തന്റെ സമകാലീനരായ കമൽ ഹാസൻ മുതലായവരോട് താരതമ്യം ചെയ്യുമ്പോൾ ഒരു ശരാശരി നടൻ മാത്രമാണ് രജനി. എന്നാൽ മറ്റാർക്കും ഇല്ലാത്ത സ്ക്രീനിലും ആസ്വാദകരുടെ മനസ്സിലേക്കും ഊർജം പകരുന്ന ഒരു സ്റ്റൈൽ രജനിക്ക് ഉണ്ട്. ജപ്പാനിൽ വരെ ആരാധകവൃന്ദം ഉള്ള ഈ രജിനിസം ശിവജിക്ക് ശേഷം ഏറ്റവും കൂടുതൽ സെലിബ്രറ്റി ചെയ്യുന്ന ചിത്രമാണ് പേട്ട. ഹോസ്റ്റൽ വാര്ഡന് ആയി വരുന്ന കാലിയിലൂടെയാണ് പേട്ട തുടങ്ങുന്നത്. ഹോസ്റ്റലിൽ പ്രേശ്നങ്ങളും മറ്റും പരിഹരിക്കുന്ന കാളി വളരെ പെട്ടന്ന് തന്നെ സ്റുഡന്റ്സിന്റെ പ്രിയപ്പെട്ടവൻ ആയി മാറുന്നു. എന്നാൽ കാളി വെറും ഒരു ഹോസ്റ്റൽ വാര്ഡന് മാത്രം അല്ല. എന്തിനാണ് അയാൾ ആ കോളേജിലേക്ക് വരുന്നത്? അയാൾ ആരാണ്? തുടങ്ങിയവയിലൂടെ ആണ് ചിത്രത്തിന്റെ പ്ലോട്ട് വികസിക്കുന്നത്. പിസ്സ, ജിഗർത്തണ്ട പോലെ ഒരു കാർത്തിക് സുബ്ബരാജ് ഫിലിം അല്ല പേട്ട. സമ്പൂർണമായും രജനികാന്ത് എന്ന സൂപ്പർസ്റ്റാറിന്റെ താരമൂല്യത്തെ ചൂഷണം ചെയ്യുന്ന ചിത്രമാണ്. അതിനാൽ തന്നെ അത്തരം പ്രതീക്ഷകൊളുടെ ചിത്രം കാണരുത്. അടിമുടി രജിനിസം ഡ്രിപ് ചെയ്യുന്ന ചിത്രത്തിൽ അണ്ണാമലൈ , ബാഷ മുതൽ കാല വരെയുള്ള രജനികാന്ത് ചിത്രങ്ങളുടെ ഷെഡ്സ് ഉണ്ട്. വിജയ് സേതുപതി, നവാസുദ്ദിൻ സിദ്ദിഖി, സിമ്രാൻ ബഗ്ഗാ ,തൃഷ,മാളവിക മേനോൻ ,ശശികുമാർ എന്നിവരും മികച്ചു നിന്നു. കാല യെക്കാൾ പൊളിറ്റിക്കൽ ആണ് പേട്ട. ഹിന്ദുത്വ രാഷ്ട്രവാദികളെ കണക്കിന് പരിഹസിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ മാധ്യമ ചർച്ചയ്ക്കു വിഷയം ആകും എന്നതിൽ തർക്കമില്ല. ബീഫ് ബാൻ, ശബരി മല പശു വിന്റെ പേരിൽ നടക്കുന്ന അരുംകൊലകൾ എന്നിവയെല്ലാം പരാമർശിക്കുന്ന ചിത്രം സ്റ്റെർലൈറ്റ് വിഷയത്തിൽ നേരിട്ട തിരിച്ചടികളെ ഒരു പരിധി വരെ മറികടക്കാൻ സഹായിച്ചേക്കാം. 24 എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് നേടിയ തിരു ആണ് ഇതിന്റെ DOP . 24 യെൽലോ കളർ ടോൺ ആണ് ഉപയോഗിച്ചിരിക്കുന്നതിൽ ഇവിടെ റെഡ്, ബ്ലൂ, യെൽലോ ഷെഡ്സ് ആണ്. അനിരുദ്ധിന്റെ മ്യൂസിക് മികച്ചു നിന്നെങ്കിലും ചിലയിടത് വല്ലാതെ ലൌദ് ആയി തോന്നി. പേട്ടയുടെ ഏറ്റവും വല്യ നെഗറ്റീവ് അതിന്റെ ലെങ്ത് ആണ്. ഏതാണ്ട് 3 മണിക്കൂറാളോം നീളുന്ന ചിത്രം രണ്ടാം പകുതിയിൽ പലയിടത്തും വല്ലാതെ ഇഴയുന്നു . ഏറെ കുറെ ഊഹിക്കാവുന്ന കഥയണ് പേട്ട. എന്നിരുന്നാൽ പോലും ഒരു മാസ്സ് എന്റെർറ്റൈനെർ എന്ന നിലയിൽ പേട്ട രസിപ്പിക്കുന്നതാണ്. തീയേറ്ററിൽ കയ്യടിച്ചു കാണേണ്ട കാർത്തിക് സുബ്ബരാജിന്റെ തലൈവർ പടം. 4/5