പിന്നെയും - അടൂരും നിരാശനാക്കി അടൂരിന്റെ സിനിമയുടെ എല്ലാം പ്രതേകഥ എന്നത് കാമ്പുള്ള വിഷയവും മികവുറ്റ അവതരണവും ആണ്... ഓരോ ഫ്രെയിമിയിലും പശ്ചാത്തലത്തില്‍ ഉള്ള ചെറിയ ശബ്ധങ്ങള്‍ക്ക് പോലും വളരെ പ്രാമുഖ്യം ഉണ്ടാകും ..ഉദാഹരണത്തിനു ഒരു ചിത്രത്തില്‍ മേല്‍ ജാതിയില്‍ പെട്ടൊരാള്‍ വീട്ടില്‍ വരുമ്പോള്‍ ചായ എടുക്കാന്‍ പാല്‍ ഇല്ല എല്ലാം കിടാവ് കുടിച്ചു എന്ന് പറയുന്ന രംഗം ഉണ്ട് ..അതെ സമയം പശ്ചാത്തലം വിശന്നു വിളിക്കുന്ന കിടാവിന്റെ ശബ്ദം ആണ് പിന്നെയുമില്‍ തിരകഥക്ക് അടൂര്‍ സിനിമകളുടെ ശക്തി ഉണ്ടായിരുന്നില്ല ... സംഭാഷങ്ങളില്‍ ഒക്കെ അസ്വാഭാവികതയും നാടകീയതയും ഉണ്ടായിരുന്നു ... പശ്ചാത്തലം, ചായഗ്രഹണവും , അവതരണം എല്ലാം നന്നായി ... മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടി മാത്രമായി പോയി പുരുഷോത്തമന്‍ എന്ന കഥാപാത്രം... ആദ്യ പകുതിയില്‍ അങ്ങ് ഇങ്ങു ആയി മാത്രം ഉള്ള കഥാപാത്രം രണ്ടാം പക്തിയില്‍ തീര കുറഞ്ഞു ...അദ്ദേഹം ഉള്ള സീനുകളിലും അദ്ദേഹത്തെ പോലെ ഒരു പ്രതിഭാശാലിയുടെ കഴിവ് കാണിക്കത്തക്ക സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നില്ല... ജനപ്രിയ നടനിലെ മികവുറ്റ അഭിനയപ്രകടനം പ്രതീക്ഷിച്ചു പോയാല്‍ നിരാഷപ്പെട്ടെക്കാം.. commercial സിനിമകളില്‍ ഹിറ്റിന്റെ മേലെ ഹിറ്റ് ആയി നില്‍ക്കുന്ന സമയത്ത് ഇത്തരം ഒരു സിനിമ തിരഞ്ഞെടുത്തതില്‍ ഒരു വലിയ കയ്യടി പ്രകടനങ്ങള്‍ : കാവ്യാമാധവന്‍ - സിനിമയുടെ ക്യാമെറയുടെ പിറകിലെ നട്ടെല്ല് കാവ്യയുടെ കഥാപാത്രം ആണ് ... സംഭാഷണങ്ങളിലെ അസ്വാഭാവികത ഒഴികെ നല്ല പ്രകടനം ആയിരുന്നു ദിലീപ് -വളരെ കുറച്ചേ ഉള്ളു...അത് അദ്ദേഹം ബംഗിയാക്കി...കോമഡിയുടെ അങ്ങേയറ്റവും ...സെന്റിമെന്റ്സ് ഇങ്ങേയറ്റവും ഒരുപോലെ മനോഹരം ആക്കാന്‍ കഴിവുള്ള ചുരുക്കം ചെലനടന്മാരില്‍ ഒരാള്‍ വിജയരാഘവന്‍ - ഇദേഹം മാത്രമാണ് അദ്ദേഹത്തിന്റെ സ്വാഭാവികത ശൈലിയില്‍ ഒരിടെത്തും പോലും നാടകീയത അനുഭവപ്പെടാതെ സംഭാഷണങ്ങള്‍ പറഞ്ഞെത്... നെടുമുടി , , ഇന്ദ്രന്‍സ് ഒക്കെ തങ്ങളുടെ ഭാഗം നന്നാക്കി ... മെയിന്‍ കഥാപാത്രങ്ങള്‍ ഒഴികെ വന്ന അഭിനേതാക്കള്‍ ഒക്കെ ഒട്ടും സ്വാഭാവികത നിലനിറുത്തിയതായി തോന്നിയ്യില്ല verdict : ഒരു മികച്ച അടൂര്‍ ചിത്രം പ്രതീക്ഷിച്ചു പോയാലും... ജനപ്രിയനടന്റെ മികവുറ്റ പ്രകടനം കാണാന്‍ പോയാലും നിരാശപ്പെട്ടെക്കാം... അമിതപ്രതീക്ഷകള്‍ ഇല്ലാതെ ഒരു കൊച്ചു കുടുമ്പ ചിത്രം കാണാന്‍ പോയാല്‍ തൃപ്ത്തിപ്പെടുമായിരിക്കും വാല്‍കഷ്ണം : മാധ്യമപ്രവര്ത്തകര്‍ ,വിശിഷ്ട അതിഥികള്‍ ,അണിയറപ്രവര്ത്ത്കര്‍ ഉള്ള്പ്പെടെ ഒരു നിറഞ്ഞ സദസ്സില്‍ ആയിരുന്നു പ്രദര്‍ശനം , ഒരു നടനെ സ്ക്രീനില്‍ കാണിച്ചപ്പം ഒരു സൈഡില്‍ നിന്നും ആര്പ്പു വിളിയും കയ്യടിയും... genre നോക്കാതെ പടം സപ്പോര്‍ട്ട് ചെയ്യാന്‍ ആരാധകര്‍ വന്നല്ലോ എന്ന് സന്തോഷം തോന്നി ... എന്നാല്‍ ആ നടന്‍ വരാത്ത സീനുകളില്‍ എല്ലാം കൂര്ക്കംവലിച്ചും , അപ ശബ്ദങ്ങള്‍ ഉണ്ടാക്കിയും നല്ലോണം അലമ്പി അവര്‍ ... ഇന്റെര്വല്‍ സമയം ഒരു ഓണ ചിത്രത്തിന്റെ ട്രൈലെര്‍ നിറുത്താതെ കൂവിയും ചീത്ത വിളിച്ചും വരവേറ്റു...നിങ്ങള്‍ അറിയുന്നുണ്ടോ ? നിങ്ങള്‍ ഇഷ്ട്ടപ്പെടുന്നു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ നടനു നിങ്ങള്‍ ഇന്ന് ഉണ്ടാക്കിയ അപമാനം ..
sorry..athaanu njan uddeshiche..'aa padam ethanenn parayuo'..appo dileep fans prithviye koovi alle..kashtam
koovi ennathil alla..ithrem guests oke ulla oru show kku... thery vilichu..enittu ninnum okke koovi..ivar swayam cheruthavukayanu