1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Prathi Poovankozhi - My Review !!!

Discussion in 'MTownHub' started by Adhipan, Dec 21, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Prathi Poovankozhi

    പെൺകരുത്തിന്റെ പുതിയമുഖം "മാധുരി"

    പെണ്ണിന്റെ ശരീരത്തെ അല്ലേൽ പെണ്ണിനെ വെറും ഭോഗ വസ്തുവായി.... ഇറച്ചി കഷ്ണമായി കാണുന്ന ഒരു കൂട്ടം കഴുകന്മാർ ഉണ്ട് നമ്മുടെ സമൂഹത്തിൽ ബസ്സിൽ.... സിനിമ തിയ്യേറ്ററിൽ.... ഷോപ്പുകളിൽ.... ഷോപ്പിംഗ് മാളുകളിൽ.... വീടുകളിൽ തുടങ്ങി പല സ്ഥലങ്ങളിൽ നിന്നും അവസരം കിട്ടിയാൽ അല്ലേൽ അവസരം ഉണ്ടാക്കിയെടുത്ത് അവരുടെ ശരീര ഭാഗങ്ങളിൽ അവരുടെ സമ്മതം കൂടാതെ കടന്ന് പിടിക്കുന്നവർ മുതൽ ക്രൂരമായ പീഡനത്തിനിരയാക്കുന്നവർ വരെയുണ്ട് നമ്മുടെ സമൂഹത്തിൽ.... ദിവസേന അത്തരം വാർത്തകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്.... വാർത്തകളിൽ വരാത്ത നമ്മൾ അറിയാത്ത ഇത്തരം കാര്യങ്ങൾ ദിനം പ്രതി എത്രയോ നടക്കുന്നുണ്ട്.... പേടികൊണ്ടും നാണക്കേട് കൊണ്ടും അതെല്ലാം മറച്ചു വെച്ച് നടക്കുന്ന അനേകം അമ്മ പെങ്ങന്മാരുണ്ട് നമുക്കിടയിൽ.... പ്രതികരിക്കാൻ പോയാലോ.... അവരെ മോശമെന്ന് മുദ്ര കുത്തുന്നവരാണ് പലരും.... നിയമത്തിന്റെ വഴിക്ക് പോയാലും പലപ്പോഴും മാനസികമായി അവരെ തളർത്തുന്ന രീതിയിലാണ് അവിടന്നും പെരുമാറ്റം. പലപ്പോഴായി നമ്മള് തന്നെ നേരിൽ കണ്ടിട്ടുള്ള എന്നാൽ അതൊക്കെ സർവ്വ സാധാരണം എന്ന് എഴുതി തള്ളി ഒഴിവാക്കുന്ന ചെറുത് എന്ന് നമ്മൾ കരുതുന്ന എന്നാൽ അനുഭവിക്കുന്നവർക്ക് വലിയ പ്രയാസമുണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടാവാറുണ്ട്.... ബസ്സുകളിലും സിനിമ തിയ്യേറ്ററുകളിലും തുടങ്ങി പല സ്ഥലങ്ങളിലും. പ്രതികരിക്കാതിരുക്കുന്തോറും അത്തരക്കാർക്ക് അതൊരു ധൈര്യമായി മാറും.... അവരത് സ്ഥിരം തൊഴിലാക്കും അത്തരത്തിൽ പേടിച്ചിരിക്കുന്ന സ്ത്രീകൾക്കുള്ള ഒരു ഊർജ്ജമാണ്.... പ്രചോദനമാണ്.... ധൈര്യമാണ് പ്രതി പൂവൻകോഴി എന്ന ചിത്രം. ഒപ്പം ഈ പറഞ്ഞ കഴുകന്മാർക്കുള്ള ശക്തമായ മുന്നറിയിപ്പും പ്രഹരവും.

    Unni.Rന്റെ ശക്തമായ രചനയെ Rosshan Andrrews ഗംഭീരമായി അണിയിച്ചൊരുക്കിയിട്ടുണ്ട്.... ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും കടയ്ക്കൽ കത്തി വെക്കുന്നതിനേയും പെണ്ണാണ് അതുകൊണ്ട് പ്രതികരിക്കാൻ പാടില്ല എന്ന ചവറ്റുകൊട്ടയിൽ കളയേണ്ട ഒരു വിഭാഗത്തിന്റെ തത്വത്തിനേയും എല്ലാം കീറി കാറ്റിൽ പറത്തിയിട്ടുണ്ട് ഉണ്ണിയും റോഷനും.

    G.Balamuruganന്റെ ഛായാഗ്രഹണവും Gopi Sundarന്റെ സംഗീതവും Sreekar Prasadന്റെ എഡിറ്റിങ്ങും മികച്ചു നിന്നിട്ടുണ്ട്.

    മാധുരിയെന്ന നായികാ കഥാപാത്രമായി Manju Warrierടെ ഗംഭീര പ്രകടനമാണ് ചിത്രത്തിലുടനീളം..... യാതൊരു ഏച്ചുകെട്ടലുകളുമില്ലാതെ വളരെ സ്വാഭാവികമായി തന്നെ അവര് മാധുരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്..... പകയുടെ കനലെരിയുന്ന കണ്ണുകളുമായി ആദ്യാവസാനം വരെ മഞ്ജു ജ്വലിച്ചു നിന്നിട്ടുണ്ട്. രണ്ടാം വരവിലെ സൗണ്ട് മോഡുലേഷനെ പറ്റിയുള്ള പലരുടേയും പരാതികൾ ലൂസിഫറിലൂടേയും അസുരനിലൂടേയും അവര് തീർത്തു കൊടുത്തതാണ് പ്രതി പൂവൻകോഴിയിലും അത്തരത്തിലൊരു വിമർശനത്തിന് വഴിയൊരുക്കിയിട്ടില്ല മഞ്ജു. ക്ലൈമാക്സ്സിലെ സംഘട്ടന രംഗമെല്ലാം അമ്പരപ്പിക്കും വിധമാണ് അവര് ചെയ്തിട്ടുള്ളത്.... ശരിക്കും ഒരു തീപ്പൊരി കഥാപാത്രം. മാനസികമായും ശാരീരികമായും അത്രയേറെ ഉൾക്കൊണ്ട് കൊണ്ട് ചെയ്ത കഥാപാത്രം.... ആ കഥാപാത്രം... അല്ലേൽ അത്തരത്തിലൊരു സന്ദർഭത്തിലൂടെ കടന്നു പോയിട്ടുള്ള സ്ത്രീകൾ അനുഭവിച്ചിട്ടുള്ള മാനസിക സംഘർഷങ്ങൾ.... എത്രത്തോളമായിരിക്കുമെന്ന് ക്ലൈമാക്സ്സിലെ പ്രകടനം കൊണ്ട് ഏതൊരാൾക്കും മനസിലാക്കാം.... അത്തരത്തിലാണ് അവരുടെ പ്രകടനം. പകയും പ്രതികാരവും നിരാശയും സങ്കടവും തുടങ്ങി ഒരു സ്ത്രീ കടന്ന് പോകുന്ന പല സന്ദർഭങ്ങളും അത്രമേൽ വൈകാരികമായും സ്വാഭാവികമായും അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് മഞ്ജു. അനുഗ്രഹീത കലാകാരിയുടെ മറ്റൊരു അതിഗംഭീര പകർന്നാട്ടം.

    ആന്റപ്പൻ എന്ന പ്രതിനായക വേഷത്തിൽ എത്തിയ Rosshan Andrrews ശരിക്കും ഞെട്ടിച്ചു..... റോഷൻ മികച്ചൊരു അഭിനേതാവാണെന്ന് കേട്ടിട്ടുണ്ട്.... ഓരോ സീനുകളും അഭിനേതാക്കൾക്ക് അത്രയും വിശദമായി അഭിനയിച്ചു കാണിച്ചു കൊടുത്ത് ചെയ്യിക്കുന്ന ശൈലിയാണ് റോഷൻ എന്ന സംവിധായകന് എന്ന് കേട്ടിരുന്നു പക്ഷേ ആ കഴിവ് ഇത്രത്തോളം ഗംഭീരമായിരുന്നു എന്ന് അറിയില്ലായിരുന്നു. ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നും വിധമുള്ള കഥാപാത്രമായിരുന്നു ആന്റപ്പൻ..... നോട്ടം കൊണ്ട് ഭയപ്പെടുത്തിയും അങ്ങറ്റം ദേഷ്യം പിടിപ്പിച്ചുമുള്ളൊരു ക്യാരക്ടർ. ആന്റപ്പൻ എത്രത്തോളം മോശമാണെന്ന് പറഞ്ഞും പറയാതേയും പ്രേക്ഷകന് മനസ്സിലാക്കി തരുന്നുണ്ട്.... കല്ല്യാണം കഴിച്ചു ഒതുങ്ങി ജീവിക്കുന്ന ആന്റപ്പന്റെ പഴയ ശിങ്കിടിയും ഷീബയും എല്ലാം അയാളോടുള്ള പക എന്താണെന്ന് പറയാതെ തന്നെ വ്യക്തമാക്കി തരുന്നുണ്ട്. അസാധ്യ മെയ്വഴക്കത്തോടെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതും അത്ഭുതപ്പെടുത്തി.... ക്രൂരത മാത്രമല്ല ദയനീയ ഭാവത്തിലും മികച്ചു നിന്നു ആന്റപ്പൻ. ഒരു കാര്യം ഉറപ്പാണ് ഇനി മലയാള സിനിമയിൽ മികച്ച വേഷങ്ങളിൽ റോഷനെ കാണാം.

    മഞ്ജുവിന്റെ മാധുരി ബോൾഡ് ആയിരുന്നെങ്കിൽ Anusreeയുടെ റോസമ്മ നേരെ വിപരീതമായിരുന്നു.... പേടിയേറെയുള്ള അനേകം കാമുകന്മാരൊക്കെയുള്ള ഒരു കഥാപാത്രം.... സീരിയസ് ആയി പോക്കൊണ്ടിരുന്ന ചിത്രത്തിൽ പലപ്പോഴും ചിരിപടർത്തിയത് റോസമ്മ എന്ന കഥാപാത്രമായിരുന്നു അനുശ്രീ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.

    Grace Antony യുടെ ഷീബയും അല്പം നെഗറ്റീവ് ആയ Saiju Govinda Kurupന്റെ SIയും Alencier Leyയുടെ ഗോപിയും Divyaprabhaയുടെ ആന്റപ്പന്റെ ഭാര്യ കഥാപാത്രവും Monisha Mohan Menonന്റെ കഥാപാത്രവും Krittika Pradeep, S.P.Sreekumar, Etc തുടങ്ങിയവരുടെ കഥാപാത്രങ്ങളും മികച്ചു നിന്നു.

    വെറുമൊരു മാധുരിയുടെ കഥയല്ല പ്രതി പൂവൻകോഴി.... അനേകം മാധുരിമാരുടെ കഥയാണ്.... അവർക്കുള്ള ഓർമ്മപ്പെടുത്തലാണ്.... ഊർജ്ജമാണ്... ധൈര്യമാണ്.... പ്രചോദനമാണ്.... വെറുമൊരു ആന്റപ്പനല്ല ചിത്രം കാണിച്ചു തരുന്ന പ്രതിയായ പൂവൻ കോഴി.... ഒരു ആന്റപ്പൻ വീണാൽ അനേകം ആന്റപ്പൻമാർ ഉടലെടുക്കും.... എത്രയൊക്കെ ഉടലെടുത്താലും അവർക്കൊക്കെ അന്തകരായി ആയിരം മാധുരിമാരും ജനിക്കണം. ചെറുതെന്ന് കരുതി ഒഴിവാക്കുന്ന പല കുറ്റങ്ങളുമാണ് പിന്നീട് വലുതായി മാറുന്നത്.... പെണ്ണ് എന്നാൽ അടുക്കളപ്പുറത്ത് ഒതുങ്ങി ജീവിക്കേണ്ട ഒന്നല്ല.... പ്രതികരണ സ്വാതന്ത്ര്യം ഇല്ലാത്തവരല്ല.... ഇത്തരം പല പാഠങ്ങളും ഈ ചിത്രം പകർന്നു തരുന്നു. വെറുമൊരു പകയുടെ കഥയല്ല ചിത്രം പറയുന്നത് എന്ന് സാരം..... ഒരു മാധുരിയുടെ വെറുമൊരു ആന്റപ്പനോടുള്ള പകയിൽ ഒതുങ്ങുന്നതല്ല പ്രതി പൂവൻകോഴി...... അനേകം ആന്റപ്പൻമാരുമായുള്ള അനേകം മാധുരിമാരുടെ പോരാട്ടത്തിന് ഒരു തുടക്കമാകുകയാണ് പ്രതി പൂവൻകോഴി.

    പ്രതി വെറുമൊരു പൂവൻകോഴിയല്ല അനേകം പൂവൻകോഴികളാണ്.

    പെൺകുട്ടികൾൾക്കും സ്ത്രീകൾക്കും ഒരു പ്രചോദനവും ധൈര്യവും പാഠവും മുന്നറിയിപ്പും ഒക്കെയാണ് ഈ ചിത്രം.... ഒപ്പം പെണ്ണിന്റെ മാനത്തിന് പുല്ല് വില കൽപ്പിക്കുന്ന.... അവളുടെ ശരീരത്തെ കാമക്കണ്ണുകളോട് മാത്രം കാണുന്ന കഴുകൻമാർക്കുള്ള അസ്സൽ ചെകിട്ടത്ത് അടിയും.

    സാമൂഹിക പ്രതിബദ്ധതയുള്ളൊരു ശക്തമായ ചലച്ചിത്ര ഭാഷ്യം.... ഒരു ഗംഭീര സിനിമാനുഭവം.

    പ്രതി പൂവൻകോഴി..... പെൺകരുത്തിന്റെ പുതിയമുഖം.....

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mark Twain and Mannadiyar like this.

Share This Page