Watched Premasoothram എന്നിലെ പ്രേക്ഷകനെ ഒരുപരിധി വരെ ആസ്വദിപ്പിക്കാൻ പറ്റിയ അത്യാവശ്യം ചേരുവകൾ നിറഞ്ഞൊരു സിനിമയായിരുന്നു പ്രേമസൂത്രം. ഒരുപക്ഷേ ആ സിനിമയിൽ കാണിച്ച പല രംഗങ്ങളിലൂടെയും ഞാനും കടന്ന് പോയത് കൊണ്ടാകാം.... പോകുന്നത് കൊണ്ടാകാം എനിക്ക് ആസ്വദിക്കാൻ പറ്റിയത്. ഒരുപാട് ആസ്വദിച്ചിരിക്കുന്ന സന്ദർഭങ്ങളിൽ കല്ല് കടിയായി ഒരുപാട് സീനുകൾ വരുന്നതും സിനിമയുടെ നീളകൂടുതലും ഒരുപരിധിവരെ മുഷിപ്പുളവാക്കുന്നു. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന തന്റെ മുൻ സിനിമയിൽ കള്ളന്മാരുടെ പല തിയറികളും വ്യക്തമായി പറഞ്ഞത് പോലെ ജിജു ഇതിൽ പ്രേമത്തെ പറ്റിയും പറയുന്നുണ്ട് പക്ഷേ അത് സാധാരണക്കാരന്റെ ക്ഷമയുടെ നെല്ലിപ്പലക ഇളക്കുന്ന തരത്തിലാണ് പ്രെസന്റ് ചെയ്തതെന്ന് മാത്രം. പറയാൻ ശ്രമിച്ച കാര്യമൊക്കെ നന്നായിരുന്നു പക്ഷെ അത് എടുത്ത് വന്നപ്പോൾ അൽപ്പം പാളിപ്പോയി. മികച്ച ഛായാഗ്രഹണവും സംഗീതവും സിനിമയുടെ പ്ലസ് പോയിന്റുകളാണ് ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും. എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയെന്ന് വരില്ല. ഞാൻ ഇതിൽ പറയുന്ന പല ഘട്ടങ്ങളിലൂടെയും കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരാളായത് കൊണ്ടാവണം എനിക്ക് പല രംഗങ്ങളും ആസ്വാദന യോഗ്യമായത്. പ്രത്യേകിച്ചും അമ്മുക്കുട്ടിയും പ്രകാശനും തമ്മിലുള്ള പ്രണയരംഗങ്ങൾ. ഒരുപാട് മികച്ച സംഭാഷണങ്ങളും മറ്റുമുണ്ട് സിനിമയിൽ. എന്നിരുന്നാലും ഒരുപാട് അനാവശ്യ സീനുകളും നീളക്കൂടുതലും സിനിമയെ പ്രതികൂലമായി ബാധിക്കാനാണ് ചാൻസ് കൂടുതൽ. എന്നിലെ പ്രേക്ഷകന് നല്ല രീതിയുള്ള ഫീല് തരാൻ സിനിമയുടെ പല ഭാഗങ്ങൾക്കും സാധിച്ചിട്ടുണ്ട്. സിനിമയ്ക്ക് പൂർണ്ണമായും അതിന് കഴിഞ്ഞില്ലതാനും. (അഭിപ്രായം തികച്ചും വ്യക്തിപരം )