1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Pretham ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Aug 13, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രമാണു പ്രേതം. അജു വര്‍ഗീസ്, ഷറഫുദിന്‍, ഗോവിദ് പത്മസൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍


    കഥ

    ഡെന്നി, പ്രിയലാല്‍, ഷിബു എന്നീ 3 സുഹൃത്തുക്കല്‍ ഒരുമിച്ച് ഒരു റിസോര്‍ട്ട് വാങ്ങുന്നു. എന്നാല്‍ അവിടെ താമസിക്കാന്‍ ആരംഭിക്കുമ്പോഴാണ് ആ റിസോര്‍ട്ടില്‍ അസ്വഭാവികമായ ചില സംഭവങ്ങള്‍ നടക്കുന്നത്. അത് അവരുടെ സ്വസ്ഥത കളയുന്നു. അതിനിടയിലേക്ക് അവന്‍ കടന്നു വരുന്നു ജോണ്‍ ഡോണ്‍ ബോസ്കോ എന്ന മെന്റലിസ്റ്റ്..!!!!!


    വിശകലനം

    പ്രേതകഥകള്‍ പലതരത്തില്‍ പല തലങ്ങളില്‍ പലവട്ടം പറഞ്ഞിട്ടുള്ള മലയാള സിനിമയില്‍ ഇതാദ്യമായിട്ടാണ് പ്രേതം എന്ന പേരില്‍ ഒരു സിനിമ ഇറങ്ങുന്നത്. ഇറക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നായത് കൊണ്ട് ഒരു സാധാരണ പ്രേത സിനിമ ആയിരിക്കില്ല ഇത് എന്ന ഒരുറപ്പ് അല്ലെങ്കില്‍ മുന്‍ വിധി പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. അതിനോട് മുഴുവനായും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല എങ്കിലും പ്രേതം ഒരിക്കലും ഒരു വളരെ മോശം സിനിമ ആവുന്നില്ല. രഞ്ജിത്ത് ശങ്കറിന്റെ സ്ഥിരം ശൈലികളില്‍ നിന്ന് വ്യതിചലിച്ച്



    സഞ്ചരിക്കുന്ന പ്രേതത്തിന്റെ ആദ്യ പകുതി ആസ്വദകരമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ താളം നഷ്ട്ടപ്പെടുന്നു. വെല്‍ ബിഗന്‍ ഹാഫ് ഡണ്‍ എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന ആളായിരിക്കണം രഞ്ജിത്ത് ശങ്കര്‍. അതു കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ഒന്ന് രണ്ട് സിനിമകള്‍ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഒന്നാം പകുതി മാത്രം മികച്ചവയായി ഒതുങ്ങി പോയത്.

    കൃത്യമായ ഗൃഹപാഠം ഈ സിനിമയ്ക്ക് പിന്നില്‍ നടത്തിയിരുന്നെങ്കില്‍ പരസ്യ പോസ്റ്ററുകളി വ്യഥാ അച്ചടിച്ച് വെച്ചിരിക്കുന്ന “മലയാളത്തിലെ പ്രേത സിനിമകളിലെ ഒന്നാം നമ്പര്‍ ” എന്ന വാചകത്തിനു ഒരര്‍ത്ഥം കൈ വന്നേനെ. അടുത്ത സിനിമയില്‍ ഈ കുറവുകള്‍ പരിഹരിച്ച് സംവിധായകന്‍ തിരിച്ചു വരുമെന്ന് കരുതാം.

    അഭിനേതാക്കളുടെ കാര്യമെടുത്താല്‍ മെന്റലിസ്റ്റ് എന്ന മലയാള സിനിമ കണ്ട് പരിചിതമല്ലാത്ത വേഷത്തില്‍ ജയസൂര്യ തിളങ്ങി. ഒരേ ദിവസം രണ്ട് സിനിമകള്‍ പുറത്തിറങ്ങിയതില്‍ ആദ്യത്തേതിന്റെ ക്ഷീണം അഭിനയത്തില്‍ നികത്താന്‍ ജയസൂര്യയ്ക്കായി. ഷറഫുദിന്‍ - അജു ടീമിന്റെ കോമഡി സെറ്റപ്പുകള്‍ രസകരമായിരുന്നുവെങ്കിലും സ്ഥിരം ഹാപ്പി വെഡിംഗ് സ്റ്റൈയില്‍ നമ്പറുകള്‍ പരീക്ഷിക്കുന്നത് ഷറഫുദീനു ഭാവിയില്‍ ഒരു പാരയായി മാറാന്‍ സാധ്യത കാണുന്നുണ്ട്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയില്‍ ഒതുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിലവാരം പുലര്‍ത്തി. ഏറിയ പങ്കും ഒരേ സ്ഥലത്ത്


    ചിത്രീകരിക്കുന്നതിന്റെ ന്യൂനതകള്‍ പ്രേക്ഷകരിലേക്കെത്തിക്കാതിരുന്നതില്‍ ഛായാഗ്രഹകന്റെ പങ്ക് വലുതാണ്. ഹൊറര്‍ - കോമഡി ഇഷ്ട്ടപ്പെടുന്നവര്‍ക്ക് രണ്ട് മണിക്കൂര്‍ സമയം കളയാന്‍ പറ്റിയ മരുന്നു പ്രേതത്തിലുണ്ട്.


    പ്രേക്ഷക പ്രതികരണം

    കോണ്‍ജറിംഗ് മലയാളം വേര്‍ഷന്‍ ഒക്കെ പ്രതീക്ഷിച്ച് തിയറ്ററില്‍ വന്നവരാണെന്ന് തോന്നുന്നു നിര്‍ത്താതെ കൂവി കൊണ്ട് തിയറ്റര്‍ വിട്ടത്..!!

    ബോക്സോഫീസ് സാധ്യത

    ജയന്‍ - രണ്‍ജിത്ത് ശങ്കര്‍ മിനിമം ഗ്യാരണ്ടി വെച്ച് ഒരു ഹിറ്റെങ്കിലും കിട്ടേണ്ടതാണ്.

    റേറ്റിംഗ് :2.5 /5

    അടിക്കുറിപ്പ്: ക്ലൈമാക്സിലെ വലിയ ട്വിസ്റ്റ് കണ്ട് ഞെട്ടിയേക്കാം എന്ന് കരുതി മസ്സിലു പിടിച്ചിരിക്കരുത്. ഞെട്ടാനുള്ളതൊക്കെ ആദ്യമേ ഞെട്ടിയേക്കണം..!!!
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns.
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks macha
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha..
     

Share This Page