Watched Pretham2 ചിരിപ്പിച്ചു ത്രസിപ്പിച്ചു രസിപ്പിച്ചൊരു ചിത്രം. പ്രേതം ആദ്യഭാഗം എന്നെ സംബന്ധിച്ച് വലിയ രീതിയിൽ ദഹിക്കാത്തൊരു ചിത്രമായിരുന്നു പക്ഷെ ഈ രണ്ടാം ഭാഗം അതിനേക്കാൾ ഇഷ്ടമായി. എപ്പോഴത്തെയും പോലെ Ranjith Sankar സാമൂഹിക പ്രസക്തിയുള്ളൊരു ശക്തമായ വിഷയമെടുത്ത് അത് സിംപിൾ ആയി അവതരിപ്പിച്ചിരിക്കുന്നു. ഈ കാലത്ത് ഒരുപാട് പ്രസക്തിയേറിയൊരു വിഷയത്തെ നർമ്മത്തിൽ ചാലിച്ച് അല്പം ത്രസിപ്പിച്ച് രസകരമായി തന്നെ രഞ്ജിത്ത് ശങ്കർ പറഞ്ഞിരിക്കുന്നു. തിരക്കഥയുടെ നിലവാരം എവിടെയൊക്കെയോ ചെറുതായി ചോർന്നപ്പോൾ..... പ്രത്യേകിച്ചും രണ്ടാം പകുതിയുടെ അവസാന ഭാഗങ്ങൾ. പക്ഷേ സംവിധാനമികവ് കൊണ്ട് രഞ്ജിത്ത് ശങ്കർ അതിനെ മറച്ചിരിക്കുന്നു എന്ന് വേണം പറയാൻ. ചില സമയത്ത് ഇതൊരു സ്പൂഫ് സിനിമയാണോ എന്ന് വരെ തോന്നി കാരണം അത്തരം കോമഡികളുടെ അയ്യര് കളിയായിരുന്നു ചിത്രത്തിൽ. വിഷ്ണു നാരായണന്റെ ഛായാഗ്രഹണം അതിമനോഹരമായിരുന്നു. വി.സാജന്റെ എഡിറ്റിങ്ങും മികവുറ്റതായിരുന്നു. ആനന്ദ് മധുസൂദനന്റെ സംഗീതം..... പ്രത്യേകിച്ച് പശ്ചാത്തല സംഗീതം മികച്ചു നിന്നു. ഒരു ഹൊറർ ഫീൽ തന്നതിൽ BGMന്റെ പങ്ക് വളരെ വലുതാണ്. Jayasurya ജോൺ ഡോൺ ബോസ്‌കോയുടെ രണ്ടാം വരവ് ആ കൈകളിൽ സുരക്ഷിതമായിരുന്നു. Amith Chakalakkal തന്റെ റോൾ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. Dain Davis Sidhartha Siva കൂട്ടുകെട്ട് ഒരുപാട് ചിരിപ്പിച്ചു. സിദ്ധാർത്ഥ ശിവയുടെ ഒരു അഴിഞ്ഞാട്ടമായിരുന്നു എന്ന് വേണേൽ പറയാം. Durga Krishnaയും Saniya Iyappanനും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ജയരാജ് വാര്യർ,രാഘവൻ, വി.ആർ.മണികണ്ഠൻ,Muthumani Somasundaran Minon John ശ്രീജിത്ത് രവി, Maala Parvathi,Etc തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. ശക്തമായൊരു വിഷയമെടുത്ത് അതിനെ ഒരു ശരാശരി തിരക്കഥയിൽ ഒതുക്കി മികവുറ്റ സംവിധാനത്തിലൂടെ അണിയിച്ചൊരുക്കിയൊരു ചിത്രം. ആരും മോശമാക്കിയില്ലേലും കാസ്റ്റിംഗ് ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. ചിരിപ്പിച്ചു ത്രസിപ്പിച്ചു രസിപ്പിച്ചൊരു ചിത്രം. (അഭിപ്രായം തികച്ചും വ്യക്തിപരം)