Theatre : Sreekaleeswary Cinemas Showtime : 8.45pm Status : 99% ഭാസ്കർ ദി റാസ്കൽ എന്ന വമ്പൻ വിജയചിത്രത്തിനു ശേഷം മമ്മുക്ക - നയൻതാര ജോടികൾ ഒന്നിക്കുന്ന ചിത്രം.. ചിന്താമണി കൊലകേസ് പോലുള്ള വിജയചിത്രങ്ങളും ദ്രോണ പോലുള്ള പരാജയ ചിത്രങ്ങളും ഒരേപോലെ ഒരുക്കിയിട്ടുള്ള എ കെ സാജൻ.. ഈ ചിത്രത്തിൽ ഇവരോന്നിക്കുമ്പോൾ അമിത പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലെങ്കിലും തുറന്നു പറയുകയാണെങ്കിൽ മമ്മുക്കയെക്കാൾ, നയൻതാരയുടെ ഈയിടെ ആയുള്ള ഫിലിം തിരഞ്ഞെടുപ്പിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു.. അതീ ചിത്രം കാത്തോ എന്ന് വഴിയെ പറയാം.. ഒരു ഡിവൊർസ് വക്കീലും അതെ സമയം ഒരു സിനിമ നിരൂപണപരിപാടി അവതരിപ്പിക്കുന്ന ഒരു ചാനൽ അവതാരകനും ആണ് ലുയിസ് പൊത്തൻ (മമ്മുക്ക). അദ്ധേഹത്തിന്റെ ഭാര്യ, കഥകളി അര്ടിസ്റ്റ് കൂടിയായ വാസുകി (നയൻതാര).. ഒരു മകൾ അടങ്ങുന്ന കുടുംബം. വാസുകിക്കു ഒരു വലിയ പ്രശ്നത്തെ നേരിടേണ്ടി വരികയും അതിനെതിരെയുള്ള പോരാട്ടവും പ്രതികാരവും എല്ലാമാണ് ചിത്രം പറയുന്നത്. ഇതൊരു സസ്പെൻസ് ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രം ആയതുകൊണ്ട് കൂടുതൽ കഥ വിശദീകരിക്കുന്നില്ല. വാസുകിയുടെ ചിന്താഗതിയിലൂടെയാണ്, അല്ലെങ്കിൽ വാസുകിയെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്.. ഒരു 70:30 അനുപാതത്തിലാണ് നയൻതാരയുടെയും മമ്മുക്കയുടെയും സ്ക്രീൻ സ്പേസ്.. മമ്മുക്കക്കു കാര്യമായി ഒന്നും തന്നെ ചിത്രത്തിൽ ചെയ്യാനില്ല, സുന്ദരനായി നിലകൊള്ളുക എന്നതല്ലാതെ.. നയൻതാര തന്റെ റോൾ ഭംഗിയായി ചെയ്തിട്ടുണ്ട്..എന്നാൽ സ്വന്തം ശബ്ദം ഉപയോഗിച്ച് ടബ്ബ് ചെയ്തത് അത്ര നന്നായി തോന്നിയില്ല.. സഹതാരങ്ങളായി അജു വർഗീസും, രചന നാരായണൻ കുട്ടിയും ഷീലു മാത്യൂസും എസ് എൻ സ്വാമിയും എല്ലാം ചിത്രത്തിലുണ്ട്. വളരെ കുറച്ച് കഥാപാത്രങ്ങളെ ചിത്രത്തിൽ ഉള്ളു.. അജു വർഘീസിനെല്ലാം വളരെ കുറച്ചു സീനുകളെ ഉള്ളു.. രചന അധികം വെറുപ്പിക്കാതെ ഓവർ ആക്ട് ചെയ്യാതെ അത്ഭുതപ്പെടുത്തി.. ശീലു മാത്യൂസ് മലയാളത്തിന്റെ റാം ചരൺ ആണെന്ന് വീണ്ടും തെളിയിക്കുന്നു.. രെഞ്ചി പണിക്കെരുടെ ചുവടു പിടിച്ച എസ് എൻ സ്വാമി പക്ഷെ അഭിനയത്തിൽ അത്ര പോര എന്ന് തോന്നി.. പുതുമുഖങ്ങൾ ആയി വന്നവർ ഒന്നും ബോറാക്കിയില്ല.. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഇത്തവണ ആദ്യമായി പാളിയോ എന്ന് തോന്നിപ്പോയി ചിത്രത്തിന്റെ അവസാന 20 മിനിറ്റ് മുൻപ് വരെ, ആവശ്യത്തിനും അനാവശ്യത്തിനും ഒരേ മ്യൂസിക് കേറി വന്നത് അരോചകമായി.. ക്ലൈമാക്സിൽ രാപ് ഒക്കെ ചേർത്ത് അതൊന്നു പോലിപ്പിച്ചത് മോശമായില്ല, എന്നിരുന്നാലും ഗോപിയണ്ണന്റെ ഒരു റേഞ്ച് എത്തിയില്ല!! ഉള്ള ഒരു ഗാനവും അത്ര നന്നായില്ല.. ഛായഗ്രഹണവും എഡിറ്റിംഗും എല്ലാം ചിത്രത്തോട് ചേർന്ന് നിന്നു,എന്നാലും നയൻ താരക്കു ഒരുപാട് സ്ലോ മോഷൻ ഷോട്സ് കൊടുത്തത് ചിത്രത്തിന്റെ വേഗതയെ സാരമായി ബാധിച്ചിട്ടുണ്ട്..!! ഇനി നെഗറ്റീവ് വശങ്ങൾ പറയുകയാണെങ്കിൽ വളരെ നല്ല.. ഇന്നത്തെ കാലഘട്ടത്തിനു വേണ്ട ഒരു തീം തിരഞ്ഞെടുക്കുന്നതിൽ എ കെ സാജൻ വിജയിച്ചിട്ടുണ്ട്.. പക്ഷെ ഒരു സംവിധായകൻ എന്ന നിലയിൽ, ഒരു മിസ്‌റ്ററി മൂഡ് നിലനിർത്താൻ ആയപ്പോഴും.. പ്രേക്ഷകരെ ത്രില്ലിംഗ് ആയി ക്ലൈമാക്സ് വരെ പിടിച്ചിരുത്തുന്നതിൽ പരാജയപ്പെട്ടു എന്നുതന്നെ പറയണം.. ഓരോ സീനുകളും വളരെ ഡീറ്റൈൽ ആയി കാണിച്ചപ്പോൾ അത്ര ഡീറ്റൈലിംഗ് പ്രാധാന്യം തിരക്കഥയിൽ അദ്ദേഹം കൊടുത്തിട്ടില്ല. കൂടാതെ അനാവശ്യമായ ഒരുപാട് ദ്വയാർത്ഥ പ്രയോഗങ്ങൾ ചിത്രത്തിലുണ്ട്, കൂടാതെ എല്ക്കാത്ത കുറെ കോമഡി വൺലൈനെർസ് ഇക്കയെക്കൊണ്ട് പറയിച്ചിട്ടും ഉണ്ട്.. മന്ദഗതിയിലൂടെയുള്ള വേഗവും സംഭവദാരിദ്രവും ഒന്നാം പകുതിയേ തികച്ചും ശരാശരിയോ അതിൽ താഴെയോ ആക്കിക്കളഞ്ഞു..!! രണ്ടാം പകുതി നന്നായി തുടങ്ങിയെങ്കിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്താനുള്ളതൊന്നും തന്നെ ക്ലൈമാക്സിന് മുൻപുവരെ ഉണ്ടായില്ല, മമ്മുക്കക്കു റോൾ തന്നെ ഇല്ലെന്നു പറയാം..!! അവിടെ നിന്നാണ് ഈ ചിത്രത്തെ ഒരു പരിധി വരെ ക്ലൈമാക്സ് രക്ഷിച്ചെടുക്കുന്നത്.. എനിക്ക് ഈ ചിത്രത്തിൽ ഇഷ്ടപ്പെട്ടതും ആ ക്ലൈമാക്സ് ട്വിസ്റ്റ് ആണ്.. ഊഹിക്കാൻ പറ്റാത്ത ട്വിസ്റ്റ് ഒന്നുമല്ലെങ്കിലും ചിത്രത്തിന്റെ 80% ഓളം ശ്മശാനമൂകമായിരുന്ന പ്രേക്ഷകരെ ഉത്തേജിപ്പിക്കാൻ ആ ക്ലൈമാക്സിന് കഴിയുന്നുണ്ട്.. എന്നിരുന്നാലും ആ ക്ലൈമാക്സിന്റെ ബലത്തിൽ എത്രത്തോളം ചിത്രം പിടിച്ചു നില്ക്കും എന്നു പ്രവചിക്കുക അസാധ്യം, അതുകൊണ്ട് തന്നെ അതിനു മുതിരുന്നില്ല.. എപ്പോഴും ത്രില്ലെറുകളോട് ഒരു വിമുഖത കാട്ടാറുള്ള മലയാളി കുടുംബ പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുക്കുമോ ഇല്ലയോ എന്നതിനനുസരിച്ചിരിക്കും ചിത്രത്തിന്റെ ബോക്സ്‌ഓഫീസ് പ്രകടനം.. പുതിയ നിയമം.. 2.75/5