Watched Ranam - Detroit Crossing പുതുമയുള്ളൊരു ത്രെഡിന് അയഞ്ഞു പോയൊരു തിരക്കഥയൊരുക്കി മികവുറ്റ സംവിധാനം കൊണ്ട് ശശാരിക്ക് മുകളിലുള്ളൊരു അനുഭവമാക്കി മാറ്റിയ ചിത്രം. മലയാളി കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു വിഷയമെടുത്ത് ഏറെ പ്രശംസയർഹിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ ചിത്രമാണ് രണം. തിരക്കഥയും സംഭാഷണങ്ങളും ശക്തമായിരുന്നേൽ ഒരുപക്ഷേ എന്നും മികച്ചൊരു ദൃശ്യാനുഭവമായി മലയാളിക്ക് ഓർത്തിരിക്കാമായിരുന്ന ഒരു ചിത്രമാകുമായിരുന്നു രണം. Nirmal Sahadev എന്ന ചെറുപ്പക്കാരൻ തന്റെ ആദ്യ ചിത്രമാണെന്ന് തോന്നിപ്പിക്കാത്ത തരത്തിലാണ് രണം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇരുത്തം വന്നൊരു സംവിധായകനെപ്പോലെ തന്റെ കന്നി സംവിധാന സംരഭം ഈ ചെറുപ്പക്കാരൻ മികവുറ്റതാക്കിയിരിക്കുന്നു. അത്രയേറെ മികച്ചു നിന്ന മേക്കിങ്. അഭിനന്ദനങ്ങൾ നിർമ്മൽ. തിരക്കഥയോടും സംഭാഷണത്തോടുമാണ് അല്പം മുഷിപ്പ് തോന്നിയത് ഇത്രയേറെ ടെക്നിക്കലി മികച്ചു നിന്നൊരു ചിത്രത്തിനോട് കിടപിടിക്കാൻ കഴിയാതെ പോയി എഴുത്തിന്. JJakes Bejoyതാങ്കളാണ് ഈ സിനിമയുടെ നട്ടെല്ല്. മികച്ച ഗാനങ്ങളും അതിലേറെ മികച്ച പശ്ചാത്തല സംഗീതവും ശരിക്കും മനസ്സറിഞ്ഞു കൈയ്യടിച്ചു പോയി താങ്കളുടെ വർക്കിന് മുൻപിൽ. ഛായാഗ്രഹണം മികച്ചു നിന്നപ്പോൾ എഡിറ്റിംഗ് അത്ര സുഖകരമായി തോന്നിയില്ല. PPrithviraj Sukumaranആദി എന്ന നായക വേഷം മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു പൃഥ്വി. ഇദ്ദേഹം ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ് ഈ ചിത്രത്തിൽ അതിന് അല്പം കൂടെ തിളക്കം കൂടുതലാണ് അത്രയേറെ മികച്ചു നിന്നു ഒന്ന് രണ്ട് ആക്ഷൻ സീനുകളേ ഉള്ളുവെങ്കിലും അത് അതിമനോഹരമായി ചെയ്തിരിക്കുന്നു. RRashin Rahmanഅശ്വിൻ കുമാർ, നന്ദു തുടങ്ങിയവർ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയപ്പോൾ ഇഷ തൽവാർ നേരെ വിപരീതമായിരുന്നു. മറ്റാരെങ്കിലുമായിരുന്നേൽ മനോഹരമാക്കാമായിരുന്ന ഒരു വേഷം. പൂർണ്ണമായല്ലേലും അത്യാവശ്യം ആസ്വദിച്ചു കണ്ട സിനിമ തന്നെയാണ് രണം. നിർമ്മലിന്റെ സംവിധാനമികവ് കൊണ്ടും Jakes Bijoyയുടെ മികച്ച സംഗീതം കൊണ്ടും പൃഥ്വിയുടെ പ്രകടനം കൊണ്ടും രണം എന്നിലെ പ്രേക്ഷകനെ തരക്കേടില്ലാത്ത രീതിയിൽ ആസ്വദിപ്പിച്ചു. നിർമ്മൽ സഹദേവ് എന്ന ചെറുപ്പക്കാരൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് യാതൊരു സംശയവുമില്ലാതെ ഉറപ്പിച്ചു പറയാനാകും അത്രയേറെ കഴിവുണ്ട് ആ വ്യക്തിക്ക്. അദ്ദേഹത്തിന്റെ അടുത്ത സിനിമക്കായി കാത്തിരിക്കുന്നു. രണം...... മികവുറ്റ സംവിധാനം കൊണ്ടും അതിമനോഹരമായ സംഗീതം കൊണ്ടും പൃഥ്വിരാജ് സുകുമാരന്റെ പ്രകടനം കൊണ്ടും എന്നിലെ പ്രേക്ഷകനെ മുഷിപ്പുളവാക്കാത്ത രീതിയിൽ 2 മണിക്കൂർ 20 മിനുട്ട് ആസ്വദിപ്പിച്ച (പൂർണ്ണമായും അല്ല ) ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു അനുഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം)