Watched Ratsasan ആദ്യാവസാനം വരെ പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് മുൾമുനയിൽ നിർത്തുന്നൊരു ഒരു സൈക്കോളജിക്കൽ ത്രില്ലെർ. റാംകുമാറിന്റെ കെട്ടുറപ്പുള്ള മികച്ച രചനയും ഗംഭീര മേക്കിങ്ങും കൊണ്ട് ചിത്രം പ്രേകഷകന് ഒരു ഗംഭീര അനുഭവമായി മാറുന്നു. ഗിബ്രാന്റെ സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാന ഘടകം. ചിത്രത്തെ ഇത്രയേറെ ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവമാക്കി മാറ്റിയതിൽ പശ്ചാത്തല സംഗീതത്തിന് വലിയ പങ്കുണ്ട്. P. V ശങ്കറിന്റെ ഛായാഗ്രഹണവും San ലോകേഷിന്റെ എഡിറ്റിംഗും മികച്ചു നിന്നു. Vishnuu Vishal Amala Paul Radha Ravi, Ramdoss, Nizhalgal Ravi, Kaali Venkat, Suzane George,Vinodhini Vaidyanathan, Etc... തുടങ്ങിയ അഭിനേതാക്കളുടെ മികവുറ്റ പ്രകടനം..... എല്ലാ അർത്ഥത്തിലും മികച്ചു നിന്നൊരു ത്രില്ലെർ..... എന്നെ സംബന്ധിച്ച് പ്രധാന ട്വിസ്റ്റുകൾ വലിയ ഒരു ഞെട്ടൽ ഉളവാക്കിയില്ല ആദ്യമേ മനസ്സിൽ തോന്നിയത് തന്നെയായിരുന്നു പ്രധാന രണ്ട് ട്വിസ്റ്റുകളും. എന്നിട്ടുപോലും ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞു. ഒട്ടുമിക്ക സീനുകളിലും കാണുന്നത് സിനിമയാണെന്നും ഇരിക്കുന്നത് തിയ്യേറ്ററിൽ ആണെന്നും മറന്ന് ദേഷ്യവും അമർഷവും പേടിയും സങ്കടവും ഞെട്ടലും എല്ലാം പരിസരം മറന്ന് പ്രകടിപ്പിച്ചു പോയി.... മിക്കവരും അങ്ങനെ തന്നെയായിരുന്നു..... അത്രയേറെ മികച്ച രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്. എന്തായാലും തിയ്യേറ്ററിൽ നിന്നും കണ്ടില്ലേൽ ഒരു നഷ്ടമായിരുന്നു. ആദ്യാവസാനം പ്രേക്ഷകന്റെ സകല നാഡികൾക്കും റസ്റ്റ് കൊടുക്കാതെ പിരിമുറുക്കം അനുഭവിപ്പിച്ച് മുൾമുനയിൽ നിർത്തുന്നൊരു മികച്ച സൈക്കോളജിക്കൽ ത്രില്ലെർ. (അഭിപ്രായം തികച്ചും വ്യക്തിപരം)
Njanum dhippo kandu vanne ullu...kidilolkidilam Ivide oru penkochu pakuthi vachu irangipoyi...avarude family kanunnundayirunnu padam...pedichittano entho
Kidukkan item. Malayalam directors iniyenkilum ithokke onnu kandu padikkumo entho.. Sent from my Lenovo A7020a48 using Tapatalk