സഖാവ് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്*ലോ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകൻ ആക്കി സിദ്ധാർഥ് ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് സഖാവ്.....ഈ സിനിമ അന്നൗൻസ് ചെയ്തപ്പോ മുതൽ ഈ ചിത്രത്തിനോട് ഒരു താല്പര്യം ഇല്ലായിരുന്നു ....ടീസർ,ട്രെയ്*ലർ എന്നിവയും എനിക്ക് അത്ര ബോധിച്ചില്ല..എങ്കിലും 1 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന നിവിൻ ചിത്രം ആയത്കൊണ്ട് ആദ്യ ഷോ കാണണം എന്നായിരുന്നു ആഗ്രഹം...ചില പ്രത്യേക കാരണങ്ങളാൽ അത് നടന്നില്ല.. ഇനി പടത്തിലേക്ക്*.... ആദ്യ പകുതി സഖാവ് കൃഷ്ണകുമാർ രക്*തം ദാനം ചെയ്യാൻ വേണ്ടി ആശുപത്രിയിൽ എത്തുന്നതും തുടർന്ന് സഖാവ് കൃഷ്ണൻ എന്ന വ്യക്തിയെ കുറിച്ചു അറിയുന്നതും ഒക്കെ ആണ് ആദ്യ പകുതിയിൽ..ആദ്യ 30 മിനിറ്റ് നിവിൻ-അൽത്താഫ് നർമ്മ രംഗങ്ങൾ ഒക്കെ ആയി നീങ്ങി.. പിന്നെ പതുക്കെ പടം സീരിയസ് ആയി..ഇന്റർവെൽ ബ്ലോക്ക് നന്നായിരുന്നു.. മൊത്തത്തിൽ ശരാശരിക്കു മുകളിൽ നിൽക്കും ആദ്യ പകുതി രണ്ടാം പകുതി ആദ്യം ഒക്കെ പതുക്കെ നീങ്ങിയെങ്കിലും പിന്നീട് നന്നായി വന്നു..പെട്ടന്നൊരു ക്ലൈമാക്സ്..അത് അതികം ആർക്കും ഇഷ്ടപ്പെട്ടില്ല..പക്ഷെ അത് കഴിഞ്ഞു വന്ന സീൻ കിടിലൻ കയ്യടി ആയിരുന്നു പടം കഴിഞ്ഞപ്പോൾ..ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും കിടു ആയിരുന്നു.. പൊസിറ്റീവ്സ് നിവിൻ പോളി - നന്നായി ചെയ്തു അഭിനയം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്..ഡയലോഗ്* ഡെലിവേറിയും ചില സ്ഥലങ്ങളില്* നന്നായി ചിലയിടത്ത് പാളി....സഖാവ് കൃഷ്ണൻ എന്ന കഥാപാത്രം വളരെ നന്നായി ചെയ്തു..മാസ്സ് സീൻസ് ഒക്കെ പറ്റുന്നത്രേം നന്നാക്കി എങ്കിലും ചില സീന്*സ് ഒന്നൂടെ നന്നായിരുന്നെങ്കിൽ എന്നു തോന്നി.. സിദ്ധാർഥ് ശിവ- നല്ല രീതിയില്* പടം എടുത്തിട്ടുണ്ട്.. സപ്പോർട്ടിങ് കാസ്റ്റ് ജോർജ് സി വില്ലിംസ് - കിടിലൻ ഫ്രെയിംസ്... പ്രശാന്ത് പിള്ളൈയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വളരെ നന്നായി നെഗറ്റീവ്സ് അവിടേം ഇവിടേം ഉള്ള ഇഴച്ചിലുകൾ മൊത്തത്തിൽ ഒരു നല്ല ചിത്രം ധൈര്യമായി ടിക്കറ്റ് എടുത്തോ...നിങ്ങളെ നിരാശപ്പെടുത്തില്ലാ എന്റെ റേറ്റിംഗ് - 3.25/5 പടം കഴിഞ്ഞപ്പോള്* നല്ല പ്രതികരണം ആയിരുന്നു...