1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Sarkar - My Review !!!

Discussion in 'MTownHub' started by Rohith LLB, Nov 8, 2018.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    സർക്കാർ :

    ബോക്സ് ഓഫീസിൽ വൻ വിജയമായ 'കത്തി'യ്ക്ക് ശേഷം എ ആർ മുരുഗദാസും വിജയ് യും ഒന്നിക്കുന്ന സിനിമയാണ് സർക്കാർ . തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ജീർണ്ണതകളെക്കുറിച്ചാണ് സർക്കാർ ചർച്ച ചെയ്യുന്നത് .ഇത്രയും കാലത്തെ സർക്കാരുകളുടെ ഭരണം ആ സംസ്ഥാനത്തെ എങ്ങനെയാക്കിത്തീർത്തു എന്നും സിനിമ പറയുന്നു .

    വിജയ് അവതരിപ്പിക്കുന്ന 'സുന്ദർ രാമസ്വാമി ' എന്ന കഥാപാത്രം വൻ വിറ്റുവരവുള്ള ഒരു അമേരിക്കൻ കമ്പനിയുടെ ceo ആണ് .ഏതൊക്കെയോ ഐ ടി കമ്പനികൾക്ക് പണി കൊടുക്കുക, റോൾസ് റോയിസിൽ കറങ്ങുക,വിദേശത്ത് നിന്നും ഡാൻസ് കളിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട് . അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഇലക്ഷന് വോട്ട് ചെയ്യാൻ വേണ്ടി നാട്ടിൽ എത്തുകയാണ് .പോളിംഗ് ബൂത്തിൽ എത്തിയപ്പോഴാണ് അറിഞ്ഞത് അയാളുടെ പേരിൽ ആരോ കുറച്ച് മുൻപ് കള്ളവോട്ട് ചെയ്തിരുന്നു എന്ന് .ഇതിനെതിരെ അദ്ദേഹം കോടതിയിൽ പോവുകയും റീ പോളിംഗ് നടത്താനുള്ള വിധി സമ്പാദിക്കുകയും ചെയ്യുന്നു .പിന്നീട് ഭരണ കക്ഷി ശത്രുവാകുന്നതും നായകന്റെ തുടർന്നുള്ള പോരാട്ടവുമാണ് തുടർന്നുള്ള രംഗങ്ങളിൽ .
    വിജയ് മസാല വിഭവങ്ങൾ പരമാവധി ആദ്യ പകുതിയിൽ ഉൾക്കൊള്ളിച്ച് രണ്ടാം പകുതി മുതൽ സിനിമ രാഷ്ട്രീയം പറഞ്ഞു പോവുകയാണ്.

    വ്യക്തിപരമായി സിനിമ മുന്നോട്ട് വെക്കുന്ന ചില ആശയങ്ങളോട് വിയോജിപ്പുകളുണ്ട് . ഈ കോർപ്പറേറ്റ് രീതി ,കോർപ്പറേറ്റ് ബുദ്ധി എന്നൊക്കെ പറയുന്നത് രാഷ്ട്രീയത്തിലെ ഭീകരമായ ചാണക്യ തന്ത്രങ്ങളാണെന്ന് പറയാതെ പറയുന്നുണ്ട് ചില രംഗങ്ങളിൽ .ഇത്തരം കോർപ്പറേറ്റ് ന്യായീകരങ്ങൾ നല്ലതായി തോന്നിയില്ല പ്രത്യേകിച്ചും 'കത്തി'യുടെ സംവിധായകന്റെ അടുത്തുനിന്ന് .പിന്നെ സാധാരണ സിനിമകളിലേത് പോലെ ആശയത്തിന് പിന്നാലെയല്ലാതെ നായകന് പിന്നാലെ പോകുന്ന ആൾക്കൂട്ടം ,ഒരൊറ്റ ഫേസ്‌ബുക്ക് ലൈവിലൂടെ ട്രെൻഡാകുന്ന കാര്യങ്ങൾ തുടങ്ങി വലിച്ചു കീറാനുള്ള കുറെ കാര്യങ്ങളുണ്ട് സിനിമയിൽ .

    നല്ല കളറുള്ള വസ്ത്രങ്ങളിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുക എന്ന കാര്യമായിരുന്നു നായികയായ കീർത്തി സുരേഷിന് ചെയ്യാനുണ്ടായിരുന്നത് . നെഗറ്റിവ് റോളിൽ വന്ന വരലക്ഷ്മി നന്നായിരുന്നു . എ ആർ റഹ്മാൻറെ പാട്ടുകൾ മെച്ചമുള്ളതായി തോന്നിയില്ല . വിജയ് എന്ന സൂപ്പർസ്റ്റാറിന്റെ സ്ക്രീൻ പ്രസൻസും ആക്ഷൻ രംഗങ്ങളും നല്ല ഡയലോഗുകളും സിനിമയെ രസിപ്പിക്കുന്നു .
    അവസാന 20 മിനുട്ടിലെ രംഗങ്ങളിലെ അമിതമായ നാടകീയത ഒഴിവാക്കിയിരുന്നെങ്കിൽ സിനിമയുടെ മൊത്തം റിസൾട്ട് കുറെ കൂടി പോസിറ്റിവായേനെ .

    ഗ്രാമവും ചെന്നൈ നഗരവും വിട്ട് തമിഴ് നാട് സംസ്ഥാനം മുഴുവനായി രക്ഷിക്കാനിറങ്ങിയ വിജയ് അണ്ണനെ കാണാൻ ആഗ്രഹിക്കുന്ന ഫാന്സിനും പ്രതീക്ഷകളില്ലാതെ പോകുന്നവർക്കും ഇഷ്ടപ്പെടാവുന്ന സിനിമയാണ് സർക്കാർ .
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx man adutha lakshyam India aanu. Saviour of the Country !:Yes:
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha

Share This Page