Theatre : PVR Kochi Show : 4 pm Status : 40% തെലുങ്ക് പടങ്ങൾ കണ്ടു ശീലിച്ചതുകൊണ്ടും, 90% ഡബ്ബിംഗ് പടങ്ങളും വെറുപ്പിച്ച ചരിത്രം ഉള്ളതുകൊണ്ടും കാണാൻ അവസരം ഉണ്ടെങ്കിൽ തെലുങ്ക് ചിത്രങ്ങൾ അതേ ഭാഷയിൽ തന്നെ കാണാൻ തീരുമാനിച്ചിരുന്നു.. ഇത്തവണ സരൈനോടു തെലുങ്ക് തന്നെ കാണാൻ കഴിഞ്ഞു.. സിംഹ, ലെജന്റ്, ധമ്മു പോലുള്ള ഭീകരവയലന്റ് - ലോജിക് ലെസ്സ് പടങ്ങൾ തന്നിട്ടുള്ള ബൊയപട്ടി സീനു - അല്ലു അർജുനുമായി ഒന്നിക്കുമ്പോൾ വലിയ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല, അത് സംഭവിചുമില്ല..!! "എനി ടൈം, എനി വേർ, എനിബടി.. നേനു റെഡി" ഈ മാസ്സ് ഡയലോഗ് ഒക്കെ കേട്ടപ്പോ സത്യം പറഞ്ഞാൽ കാണുന്നത് ഒരു ബാലകൃഷ്ണ പടം ആണോ എന്നുപോലും തോന്നിപ്പോയി.. ഇടി കൊണ്ട് വില്ലന്മാർ പറക്കുന്നു.. ഇതെന്തു പടം? അല്ലു അർജുന് വയറ്റിൽ കുത്തുകൊണ്ടു എന്നിട്ടും ഈ ജാതി ഇടി.. ഇതെന്തു പടം? ശ്രീഹരിയെ വെടിയുണ്ട കൊണ്ട് അഭിഷേകം ചെയ്തു.. ഹാർട്ടും കിഡ്നിയും അടക്കം എല്ലാം തവിടുപൊടി ഉറപ്പ്.. എന്നിട്ടും മരിച്ചില്ല.. ഇതെന്തു പടം? രാകുൽ പ്രീതിനെ പെണ്ണുകാണാൻ പോകുന്ന അല്ലു വഴിയരികിൽ കാതെറിനെ കണ്ട് ലൈൻ അടിച്ചിട്ട്, രാകുൽ പ്രീതിനെ കാണുമ്പോ വീണ്ടും പാട്ട് ഡാൻസ്.. ഇതെന്തു ലോജിക്.. ഇതെന്തു പടം..?? ഈ വക സംശയങ്ങൾ ഇത്തരം രംഗങ്ങളിൽ നിങ്ങള്ക്ക് കല്ലുകടി ആവില്ലെങ്കിൽ ധൈര്യമായി പടത്തിനു കയറാം.. 101% ലോജിക് ഇല്ലാത്ത ഒരു കഥയെ ഒരു കൊലകൊല്ലി മാസ്സ് ട്രീറ്റ്‌മെന്റിൽ എടുത്തു വെച്ചിരിക്കുകയാണ് സീനു.. ഈ ചിത്രം കാണുന്ന ആരും സീനുവിന്റെ മുൻകാല പടങ്ങൾ കണ്ടിരിക്കുന്നത് അഭികാമ്യം.. മുൻ ആർമി ഓഫീസർ ആയ ഗണ, അയാൾ നാട്ടിലെ അനീതിക്കെതിരെ പോരാടാനായി നിലകൊള്ളുന്നു.. അയാളുടെ അച്ഛൻ ഉമാപതി സ്റ്റേറ്റ് സെക്രട്ടറി, അമ്മാവൻ ശ്രീപതി വക്കീൽ.. കോടതിയിൽ നീതി ലഭിക്കാത്ത കേസുകൾ ഗണയുടെ കൈക്കരുത്തിൽ ശ്രീപതി തീർക്കുന്നു.. അച്ഛന്റെ നിർബന്ധത്തിൽ പെണ്ണുകാണാൻ പോകുന്ന ഗണ, പോകുന്ന വഴി MLA ഹൻസിതയെ കണ്ടുമുട്ടുന്നു, ഇഷ്ടപ്പെടുന്നു.. നേരെ പോയി പെണ്ണുകാണുമ്പോൾ മഹാലക്ഷ്മിയെയും ഇഷ്ടപ്പെടുന്നു..പാട്ട്.. ഡാൻസ്.. (ഇതുകൊണ്ട് സംവിധായകൻ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല) അങ്ങനെ സീനിലേക്ക് വരുന്ന കൊടും ലാൻഡ് മാഫിയ വില്ലൻ വൈരം ധനുഷ്, പുള്ളിക്കാരൻ മുഖ്യമന്ത്രിയുടെ മകൻ ആണ്.. കുറെ ഭൂമിക്കു വേണ്ടി ഒരുപാട് ഗ്രാമവാസികളെ കൊന്നൊടുക്കുന്നു.. ഒരു പ്രത്യേക സാഹചര്യത്തിൽ ഗണക്ക് മഹാലക്ഷ്മിക്ക് വേണ്ടി ധനുഷുമായി മുട്ടേണ്ടി വരുന്നു.. പിന്നെ അടി, ഇടി, വെടി, കുത്ത്, ചോര എന്ന് വേണ്ട പോടിപൂരം.. അല്ലു അർജുൻ എന്നത്തേയും പോലെ തന്റെ റോൾ തനിക്കാവും വിധം നന്നാക്കിയിട്ടുണ്ട്, എനിക്ക് തോന്നിയത് ഇങ്ങനെ ഒരു കഥാപാത്രരീതി അർജുന് അത്ര ചേരുന്നില്ല.. തന്റെ ആകാരം കൊണ്ട് സംഘട്ടനരംഗങ്ങൾ ഒക്കെ പുള്ളി തകർത്തു, ഡാൻസ് പിന്നെ പറയേണ്ട കാര്യമില്ലല്ലോ, പക്ഷെ ഇത്തവണ മാരക സ്റ്റെപ്പുകൾ കുറവായിരുന്നു.. ബ്ലോക്ക്‌ബസ്റ്റെർ സോങ്ങിലെ സ്റ്റെപ്പുകൾ ചിരിയുളവാക്കി..!! കാതെറീന് കുറച്ച് സ്ക്രീൻ സ്പേസ് കിട്ടിയപ്പോ രാകുൽ പ്രീതിനു തീരെ കുറഞ്ഞു പോയി..!! ശ്രീഹരി നല്ല പ്രകടനം.. ജയപ്രകാശും..!! ബ്രഹ്മാനന്തം തരക്കേടില്ലാതെ വെറുപ്പിച്ചു ഇത്തവണ.. വില്ലനായി വന്ന തമിൾ നടൻ ആധിയെ തെലുങ്കന്മാർ പൊക്കി പറയുന്ന കേട്ടിരുന്നെങ്കിലും വളരെ ശരാശരി ആയെ തോന്നിയുള്ളൂ... ഒരു വില്ലന്റെ ദേഷ്യം പുള്ളിക്കാരന്റെ മുഖത്ത് തീരെ അങ്ങ് വരുന്നില്ല.. ആകാരം കൊണ്ട് അല്ലു അർജുനു ചേര്ന്ന വില്ലൻ തന്നെ..സായികുമാർ, സുമൻ, പ്രദീപ് റാവത്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.. മാസ്സ് ഡയലോഗ് രംഗങ്ങൾക്കും സംഘട്ടനരംഗങ്ങൾക്കും ചടുലമായ നൃത്തരംഗങ്ങൾക്കും വേണ്ടി മാത്രം വിജയ് സിനിമകൾ കണ്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എനിക്ക്, അത്തരം ഒരു കാഴ്ചപ്പാടാണ് ഇപ്പൊ അല്ലു അർജുൻ സിനിമകളോട്, അതിൽ കൂടുതൽ എന്തങ്കിലും ചിത്രത്തിൽ ഉണ്ടെങ്കിൽ സന്തോഷം എന്ന് മാത്രം.. "എർറ തോലു കാട സ്റ്റൈൽ ഗാ ഉണ്ട്ട്ടാടു അനുകുന്നവെമോ.. മാസ്സ്.. ഊറാ മാസ്സ്.." ചിത്രത്തിലെ ഈ മാസ്സ് ഡയലോഗ് പോലെ തന്നെ പക്കാ മാസ്സ് രംഗങ്ങള്ക്കു വേണ്ടിയും (ലോജിക് നോക്കരുത്).. ചടുലമായ സ്റ്റൈലിഷ് നൃത്തരംഗങ്ങൾക്കായും വേണമെങ്കിൽ സമയം കളയാൻ ഒരു തവണ കാണാം.. അല്ലെങ്കിൽ dvdക്ക് വെയിറ്റ് ചെയ്യാം.. സരൈനോടു.. 2.25/ 5