ഷാജഹാനും പരീകുട്ടിയും ജിയ എന്ന പെൺകുട്ടിയുടെ ഓർമ്മ നഷ്ടപ്പെടുന്നതും അതിനു ശേഷം അവളുടെ ജീവിതത്തിലേക്കു കടന്നു വരുന്ന രണ്ടു ചെറുപ്പക്കാരും...(പ്രണവ്,പ്രിൻസ്) അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണു ഇതിവൃത്തം... ജിയയായി അമലപോളും പ്രണവ് ആയി കുഞ്ചാക്കൊ ബോബനും പ്രിൻസ് ആയി ജയസൂര്യയും അഭിനയിച്ചിരിക്കുന്നു.... തട്ടി കൂട്ടി അവിടെയും ഇവിടെയും മാത്രം കൊള്ളാമായിരുന്ന ആദ്യപകുതിയും ചെറിയ ട്വിസ്റ്റുകൾ അടങ്ങിയ രണ്ടാം പകുതിയും... ട്വിസ്റ്റുകളിൽ ഒന്ന് സിനിമയുടെ തുടക്കത്തിൽ തന്നെ നമുക്കു മനസിലാകും എന്നതാണു ഒരു രസം.... പ്രധാന ട്വിസ്റ്റ് കണ്ടാൽ നമ്മൾ ഞെട്ടും എന്നത് വേറെ ഒരു രസം.... ചിലപ്പോൾ ഞെട്ടലിൽ നിന്നു മുക്തരാകാതെ വാ പൊളിച്ചിരിക്കേണ്ടിയും വരും... പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടി ഒരു ഇരുപതു വർഷം മുൻപെ കണ്ടു മടുത്ത കോമഡി നംബറുകൾ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു... മേനിയഴക് പ്രദർശ്ശിപ്പിക്കാനായി മാത്രം നായികയെ ഉപയോഗിച്ചിരിക്കുന്നു... സംവിധായകനും സംഗീത സംവിധായകരും അടക്കം ഉള്ളവർ സിനിമയിൽ മുഖം കാണിച്ചിരിക്കുന്നു എന്നത് നിർമ്മാതാവിനു ഒരു ആശ്വാസം.... അത്രയും കാശ് കുറഞ്ഞു കിട്ടിയല്ലൊ.... പിന്നെ നായികയുടെ വസ്ത്രത്തിന്റെ നീട്ട കുറവും പുള്ളിക്കു ലാഭമായി എന്നത് വേറെ ഒരു ആശ്വാസം.... അജു വർഗ്ഗീസ് ആദ്യമായി വെറുപ്പിച്ചതും കാണാനായി... സുരാജിന്റെ ചില സീനുകൾ മാത്രം നന്നായി... ലെന,വിജയരാഘവൻ,വിനയ പ്രസാദ്,റാഫി,സീനത്ത്,ഇർഷാദ്,.... ആർക്കും വലുതായിട്ടൊന്നും ചെയ്യാനില്ലായിരുന്നു.... ചാക്കോച്ചനും ജയസൂര്യയും ചുമ്മാതെ ഓരോന്നു കാണിച്ച് കൂട്ടി... വൈ വി രാജേഷ് വീണ്ടും ത്രീ കിംഗ്സ് റേഞ്ചിലേക്ക് മാറി.... ചുരുക്കി പറഞ്ഞാൽ പെരുന്നാളിനു ഒരു ബിരിയാണി പ്രതീക്ഷിച്ച് പോയ എനിക്ക് റേഷൻ അരിയുടെ ചോറും ചക്ക കുരു കൂട്ടാനും ആണു കിട്ടിയത്...