Theatre : PVR Kochi Status : 10% Showtime : 1pm റോമൻസിന് ശേഷം ബോബൻ സാമുവലും വൈ വി രാജേഷും വീണ്ടും ഒന്നിക്കുമ്പോൾ മറ്റൊരു നല്ല കോമഡി എന്റർറ്റൈനെറിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല, ശരാശരി പ്രതികരണങ്ങൾ ചിത്രത്തെക്കുറിച്ചു കേട്ടിരുന്നെങ്കിലും കോമഡി പ്രതീക്ഷിച്ചു തന്നെ ചിത്രം കണ്ടു.. എന്നാൽ ചിത്രം അമ്പേ നിരാശപ്പെടുത്തി എന്നുതന്നെ പറയാം.. ഒരു കാർ അപകടത്തോടെ ഓർമ്മ നഷ്ടപ്പെടുന്ന ജിയ (അമല പോൾ), സ്വന്തമായി റിസോർട് ഒക്കെയുള്ള പണക്കാരിയായ പെൺകുട്ടി.. അവളുടെ വിവാഹം മേജർ ഇമ്മാനുവൽ രവിയുമായി (അജു വര്ഗീസ്) നടത്താനിരിക്കെയാണ് അപകടം സംഭവിക്കുന്നത്.. അപകടത്തോടെ കുറച്ചു വർഷങ്ങളുടെ ഓര്മ നഷ്ടപ്പെടുന്ന ജിയയുടെ ജീവിതത്തിൽ ഒരു 'പി' കാമുകനായുണ്ടെന്നു സുരാജിന്റെ കഥാപാത്രം കണ്ടെത്തുന്നു.. തുടർന്ന് ജിയയുടെ കാമുകൻ എന്ന അവകാശവാദത്തോടെ ഗുണ്ടയായ പ്രിൻസും (ജയസൂര്യ) വലിയ ബിസിനസ്സ്കാരനായ പ്രണവും (കുഞ്ചാക്കോ ബോബൻ) എത്തുന്നു, അവരവരുടെ പ്രണയ കഥകളുമായി.. ശേഷം സ്ക്രീനിൽ.. പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി മനസ്സിലേക്ക് വരുന്നത്, അജു വര്ഗീസ് ഇക്കാലയളവിൽ അഭിനയിച്ച ചിത്രങ്ങളിൽ ഇത്ര സ്ക്രീൻ സ്പേസ് കിട്ടിയിട്ടും കോമഡി ഒന്നും കാര്യമായി ക്ലിക്കാവാതെ പോവുന്നത് ഇതാദ്യമായിരിക്കും.. സ്ക്രിപ്റ്റിൽ അതിനുള്ളതൊന്നും ഇല്ലാതിരുന്നതാവാം കാരണം.. ജയസൂര്യക്ക് ചേരുന്ന റോൾ തന്നെയാണ് പ്രിൻസ്, ആവും വിധം നന്നാക്കിയിട്ടും ഉണ്ട്.. ചാക്കോച്ചനും കഥാപാത്രമായി കൊള്ളാം.. അമല പോൾ പലയിടത്തും അഭിനയം മോശമായിരുന്നു, കരയുന്നതൊക്കെ ഒരു ഫീൽ പോലും ഇല്ല.. മൊത്തത്തിൽ ഉള്ള കുഴപ്പവും ഇതൊക്കെ തന്നെ, എന്തൊക്കെയൊക്കെയോ നടക്കുന്നു.. പറയുന്നു.. ഒന്നിനും കാര്യമായി നമ്മെ ഫീൽ ചെയ്യിക്കാൻ പറ്റുന്നും ഇല്ല.. ചിരിപ്പിക്കാനും.. സുരാജ്, വിജയരാഘവൻ, വിനയപ്രസാദ്, ഷാജോൺ, ഷാഫി, നാദിർഷ, ലെന തുടങ്ങി ഒരുപിടി സഹതാരങ്ങളും ചിത്രത്തിലുണ്ട്.. കോമഡി ക്ലിക്ക് ആയത് സുരാജിന്റെയും ഷാജോന്റെയും ചില നമ്പറുകൾ മാത്രം.. ഒന്നാം പകുതി കണ്ടിരിക്കാൻ തന്നെ നല്ല ബോറായിരുന്നു രണ്ടാം പകുതിയാണ് ബേദം.. ക്ലൈമാക്സ് ട്വിസ്ററ് ഒക്കെ കണ്ടാൽ മൊത്തം പടത്തെക്കാൾ കോമഡിയാണ്.. രാജേഷിന്റെ തിരക്കഥ തന്നെയാണ് ഇവിടെ വില്ലൻ, കോമഡി പടത്തിൽ ചിരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ അതിനേക്കാൾ വലിയ ഒരു നിരാശപ്പെടുത്തലില്ലല്ലോ.. ബോബൻ സാമുവൽ കിട്ടിയ തിരക്കഥ തരക്കേടില്ലാതെ എടുത്തിട്ടുണ്ട്.. ഗാനചിത്രീകരണവും മോശമില്ല.. അനീഷ് ലാലിന്റെ ഛായാഗ്രഹണം കൊള്ളാം.. ലിജോ പോളിന്റെ എഡിറ്റിംഗിലും വലിയ കുറ്റമൊന്നും പറയാനില്ല.. ഗോപി സുന്ദറിന്റെ ഗാനങ്ങൾ കൊള്ളാം, പശ്ചാത്തലസംഗീതം പുള്ളിക്കാരന്റെ ലെവലിൽ എത്തിയോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും.. മൊത്തത്തിൽ ഒരു ചിരിപ്പടം പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടും എന്നതിൽ സംശയമില്ല, പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്ന കോമഡികൾ ഒരുക്കാൻ കഴിയാത്തതു തന്നെയാണ് ചിത്രത്തിന്റെ പോരായ്മ.. വെറുതെ സമയം കളയാൻ വേണമെങ്കിൽ ഒരു തവണ കാണാം.. അല്ലെങ്കിൽ ഹോം വിഡിയോക്കു കാത്തിരിക്കാം.. ഷാജഹാനും പരീക്കുട്ടിയും : 2/5