Theatre : Pvr Kochi Status : 75% Showtime : 9.15 am ഏക് ധാ ടൈഗറിനും ബജ്‌രംഗി ഭായ്ജാനും ശേഷം യാഷ് രാജുമൊന്നിച്ചു സൽമാൻ.. അതായിരുന്നു ഗുണ്ടെയുടെ സംവിധായകൻ ആയിരുന്നിട്ടുകൂടി ഈ ചിത്രത്തിൽ ഉണ്ടായ പ്രതീക്ഷ.. അഹ് പ്രതീക്ഷ തരിപോലും തെറ്റിയില്ല എന്നു തന്നെ പറയാം.. ഇത് സുൽത്താൻ അലി ഖാൻ എന്ന സുൽത്താന്റെ കഥയാണ്.. ജീവിതവും വിധിയും തോൽവിയിലേക്ക് തള്ളിയിടാൻ ശ്രമിക്കുമ്പോഴും ഗോദയിലെ ഗുസ്തിക്കാരനെപ്പോലെ അതിനെതിരെ പടപൊരുതി ജയിക്കുന്ന സുൽത്താന്റെ കഥ.. കഥ കൂടുതൽ വിവരിക്കുന്നില്ല, തിയേറ്ററിൽ കാണുക.. പ്രകടനങ്ങൾ വിലയിരുത്തിയാൽ സൽമാൻ ഖാൻ എന്ന 'അഭിനേതാവ്' ഭജ്‌രംഗിക്കു ശേഷം വീണ്ടും നന്നായി അഭിനയിച്ചിരിക്കുന്നു.. സൽമാന്റെ ഒരുപാടു കൈയ്യടിച്ചുപോകുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്.. ഇമോഷണൽ രംഗങ്ങളിലും താരം നന്നായി.. അനുഷ്ക ശർമ്മ തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്.. രൺദീപ് ഹൂഡ കുറച്ചേ ഉള്ളെങ്കിലും ഒരുപാട് ഇഷ്ടം തോന്നിക്കുന്ന കഥാപാത്രം.. സുൽത്താന്റെ കൂട്ടുകാരൻ ആയി അഭിനയിച്ച കക്ഷിയുണ് നന്നായി.. സഹതാരങ്ങൾ ആരും നിരാശപ്പെടുത്തിയിട്ടില്ല.. വിശാൽ ശേഖറിന്റെ ഗാനങ്ങൾ എല്ലാം മികച്ചു നിന്നപ്പോൾ പശ്ചാത്തലസംഗീതം മികച്ച ഫീൽ തന്നെ ചിത്രത്തിന് നൽകുന്നുണ്ട്.. ആദിത്യ ചോപ്രയുടെ തിരക്കഥ തന്നെയാണ് താരം.. മികച്ച രീതിയിൽ എഴുതിയിരിക്കുന്ന സെന്റിമെന്റസ് രംഗങ്ങൾ നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്.. നമ്മെ രോമാഞ്ചം കൊള്ളിക്കുന്ന കുറെയധികം രംഗങ്ങലൊരുക്കി അലി അബ്ബാസ് സഫര് എന്ന സംവിധായകനും ഇത്തവണ നിരാശപ്പെടുത്തിയില്ല.. അർത്തറിന്റെ ഛായാഗ്രഹണം മികച്ചു നിൽക്കുന്നു.. മൂന്നു മണിക്കൂറോളം ദൈർഘ്യം ഉണ്ടെങ്കിലും രാമേശ്വർ എസ് ഭാഗതിന്റെ എഡിറ്റിംഗ് ചിത്രത്തെ തെല്ലും സ്ലോ ആക്കിയില്ല.. മൊത്തത്തിൽ പറഞ്ഞാൽ.. ഒരുപാട് ഗൂസ്ബംപ് മൊമെന്റസ് ഉള്ള.. നല്ല സെന്റിമെന്റൽ രംഗങ്ങലാൽ സമ്പുഷ്ടമായ.. റൊമാൻസും നല്ല ഗാനങ്ങളും സംഘട്ടനരംഗങ്ങളും എല്ലാം ഉൾക്കൊള്ളുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനർ ആണ് ചിത്രം.. ഈ പെരുന്നാളിന് കുടുംബപ്രേക്ഷകർക്കുള്ള ഭായ്യുടെ സമ്മാനം.. സുൽത്താൻ : 3.75/5