Watched Thadam പതിയെ തുടങ്ങി സിരകളെ ചൂട് പിടിപ്പിച്ച് മുൾമുനയിൽ നിർത്തിച്ചൊരു ഗംഭീര ത്രില്ലെർ..... സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ.... ഇമചിമ്മാതെ.... കണ്ടിരുന്നൊരു മികവുറ്റ ദൃശ്യാനുഭവം..... രാക്ഷസന് ശേഷം തമിഴ് സിനിമയിൽ പിറന്നൊരു മികച്ച ത്രില്ലറാണ് തടം. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന സംഭവങ്ങളാണ് ചിത്രത്തിന് ആധാരം എന്ന് കണ്ടപ്പോൾ ശരിക്കും അത്ഭുതമായിരുന്നു. Magizh Thirumeniയുടെ മികവുറ്റ രചനയും അതിനെ വെല്ലുന്ന സംവിധാനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ശക്തമായ.... ഗംഭീരമായ.... തന്റെ രചനയെ അതിഗംഭീരമായി അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നു. Gopinathന്റെ മികവുറ്റ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അതിമനോഹരമായി തന്നെ അദ്ദേഹം തന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. Arun Raj ഒരുക്കിയ ഗാനങ്ങളേക്കാൾ എത്രയോ മികച്ചു നിന്നത് അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ്. BGM ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. N. B. Srikanth മനോഹരമായി തന്നെ ചിത്രത്തെ കൂട്ടിച്ചേർത്തു വെച്ചിട്ടുണ്ട്. എഡിറ്റിംഗ് മികവ് ചിത്രത്തെ നല്ലൊരു അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. Arun Vijay- അദ്ദേഹം തകർത്താടിയിട്ടുണ്ട് ചിത്രത്തിൽ.... Ezhil/Kavin എന്നീ രണ്ട് റോളുകളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. രണ്ട് കഥാപാത്രങ്ങളേയും എല്ലാ അർത്ഥത്തിലും വ്യത്യസ്ഥമായി തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.....ഗംഭീര പ്രകടനം. Yogi Babu, Smruthi Venkat, Tanya Hope, Sonia Aggarwal, Meera Krishnan, Vidya Pradeep,Etc.... തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. എടുത്ത് പറയേണ്ട മറ്റൊരു വിഭാഗം ആക്ഷൻ ഡിറക്ഷൻ ആണ്.... ആക്ഷൻ രംഗങ്ങൾ ഗംഭീരമായിരുന്നു പ്രത്യേകിച്ച് ജയിൽ ഫൈറ്റ്. Magizh Thirumeni തന്നെയാണ് താരം ഒരുപാട് റിസർച്ച് ഒക്കെ നടത്തി ആ അറിവുകളെ കോർത്തിണക്കി ഗംഭീരമായി രചിച്ച് അതിഗംഭീരമായി അതിനെ അണിയിച്ചൊരുക്കിയ അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ. അത്യാവശ്യം ത്രില്ലർ സിനിമകളൊക്കെ കാണുന്ന ആളുകളാണെകിൽ പ്രധാന സസ്പെൻസ് ഒക്കെ ആദ്യമേ മനസ്സിൽ കയറി വരുമെങ്കിൽ കൂടി അത് പറഞ്ഞ..... എടുത്തു വെച്ച..... രീതി കാരണം രസച്ചരട് പൊട്ടാതെ അത്ഭുതത്തോടെ തന്നെ കൈയ്യടിച്ചു തിയ്യേറ്റർ വിടാം. രാക്ഷസൻ കണ്ടപ്പോൾ മനസ്സിൽ തോന്നിയ അതേ ചോദ്യമാണ് ഈ ചിത്രം കണ്ടപ്പോഴും മനസ്സിൽ ബാക്കിയായത്.... മലയാളത്തിൽ എന്ന് വരും ഇത്തരം ത്രില്ലറുകൾ....?? തടം..... പതിയെ തുടങ്ങി സിരകളെ ചൂട് പിടിപ്പിച്ച് മുൾമുനയിൽ നിർത്തിച്ചൊരു ഗംഭീര ത്രില്ലെർ..... സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ.... ഇമചിമ്മാതെ.... കണ്ടിരുന്നൊരു മികവുറ്റ ദൃശ്യാനുഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം)