നമ്മുടെ ഓരോരുത്തരുടെയും ശരീരം പല തരത്തിലുള്ളതാണ് . സാധാരണ സൗന്ദര്യ സങ്കൽപ്പത്തിന് വിരുദ്ധമായി ഒരൽപം ഏറ്റക്കുറച്ചിലുകളുള്ളവർ ,അതായത് കുറെ അധികം തടി ഉള്ളവർ മുടി കൊഴിഞ്ഞവർ തുടങ്ങിയവരെ അപമാനിച്ചും കളിയാക്കിയും അവരുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്ന കാഴ്ച്ച നിത്യജീവിതത്തിലും സോഷ്യൽ മീഡിയയിലും നമ്മൾ കാണുന്നതാണ് . ഇത്തരം കളിയാക്കലുകളും മാറ്റിനിർത്തപ്പെടലുകളും കാരണം ആത്മസംഘർഷമനുഭവിക്കുന്ന പ്രൊഫസർ ശ്രീനിവാസന്റെ കഥയാണ് തമാശ എന്ന സിനിമ . തമാശ നിറഞ്ഞ സന്ദർഭങ്ങളിലൂടെ മുന്നോട്ട് പോകുന്ന ' താമാശ' ഒരു നല്ല സിനിമയായി അനുഭവപ്പെട്ടു . രണ്ടാം പകുതിയിലെ ലാഗ് മാത്രം ഒരു പോരായ്മയായി തോന്നി .... ബോഡി ഷെയ്മിങ് കമന്റുകളിലൂടെ ആനന്ദം കണ്ടെത്തുന്ന വലിയ ഒരു കൂട്ടം ആളുകൾ ഉള്ള നമ്മുടെ ഇടയിൽ തമാശ പോലുള്ള ഒരു സിനിമ അത്യാവശ്യമാണ് ... [ദയവ് ചെയ്ത് പേര് കണ്ടിട്ട് മുഴുവൻ സമയം ചിരിച്ചിരിക്കാവുന്ന കളർഫുൾ കോമഡി (ഉദയകൃഷ്ണ ടൈപ്പ് ) സിനിമയാണെന്ന് തെറ്റിദ്ധരിച്ച് ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കരുത് ... ]