Theatre : Ashoka Kdlr Status : HF with mass returns Show Time : 3pm രാജാ റാണി നമുക്ക് നല്കിയ അത്ത്ലി.. ഒരു വിജയ്* ചിത്രം എന്നതിനേക്കാൾ അത്ത്ലി അണിയിച്ചൊരുക്കുന്ന ഒരു വിജയ്* ചിത്രം എന്നതായിരുന്നു തെറിയിൽ എനിക്കുണ്ടായ പ്രതീക്ഷ.. ആ പ്രതീക്ഷ പക്ഷെ തെറ്റി എന്നുതന്നെ പറയാം.. സത്യം പറഞ്ഞാൽ അത്ത്ലി എന്ന യുവ സംവിധായകാൻ നല്കുന്ന അമിതപ്രതീക്ഷ പാടെ ഒഴിവാക്കി കാണേണ്ട ഒരു ചിത്രമാണ് തെറി.. വിജയ്* ഒരുപാട് നമുക്ക് നല്കിയിട്ടുള്ള ഒരു യുഷ്വൽ വിജയ്* സ്റ്റൈൽ മാസ്സ് മസാല ഗണത്തിൽ പെടുത്താവുന്ന ചിത്രം.. കേരളത്തിൽ ബാക്കറി നടത്തി ജീവിക്കുന്ന ജോസഫ്* കുരുവിളയുടെയും അയാളുടെ കുഞ്ഞു മകളുടെയും കഥയാണ് ചിത്രം പറയുന്നത്. അവർക്കിടയിലേക്ക് മലയാളിയായ ടീച്ചർ ആനി കടന്നു വരികയും ഒരു ഘട്ടത്തിൽ ജോസെഫിന് ഒരു ഭൂതകാലമുണ്ടെന്നു അവർ മനസ്സിലാക്കുകയും ചെയ്യുന്നു.. ആരാണ് ശെരിക്കും ജോസഫ്*..? അയാളുടെ ഭൂതകാലം എന്ത്..? ഇതെല്ലാമാണ് അത്ത്ലി തെറിയിലൂടെ നമ്മുടെ മുന്നില് അവതരിപ്പിക്കുന്ന കഥ.. പ്രകടനങ്ങൾ വിലയിരുത്തിയാൽ, വിജയ്* മൂന്നു വ്യത്യസ്ത രൂപഭാവങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.. ഇതിൽ മൂന്നാമത്തെ ഗെറ്റപ്പ് തീരെ അനാവശ്യം ആയാണ് തോന്നിയത്.. വിജയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഡാൻസ്, ആക്ഷൻ, സെന്റിമെന്റ്സ്, കോമഡി ഇതെല്ലാം തന്നെ മിക്സ്* ചെയ്ത ഒരു തിരക്കഥാശ്രമമാണ് അത്ത്ലി നടത്തിയിരിക്കുന്നത്.. നൈനിക ആയുള്ള രംഗങ്ങൾ വളരെ നന്നായിരുന്നു. മുന് ചിത്രത്തിൽ മുഖം പൊത്തി കരഞ്ഞു എന്ന് കുറെ അപവാദം കേള്ക്കേണ്ടി വന്ന വിജയ്* ഇത്തവണ മുഖം പൊത്താതെ ചിത്രത്തിൽ കരയുന്നുണ്ട്.. വിജയ്* തനിക്കാവും വിധം ചിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രേമിചിട്ടുണ്ട്.. മലയാളി പ്രേക്ഷകർക്കായി കുറച്ച മലയാളം ഡയലോഗുകളും താരം ചിത്രത്തിൽ പറയുന്നുണ്ട്.. കൂടാതെ വിജയ്*യുടെ ഓൾ ഈസ്* വെൽ, ഐ ആം വൈറ്റിങ്ങ് തുടങ്ങി കുറെ ഹിറ്റ്* ഡയലോഗുകളും ചിത്രത്തിൽ വരുന്നുണ്ട്.. കുട്ടി നൈനിക വളരെ ക്യൂട്ട് ആയിരുന്നു, വളരെ നല്ല അഭിനയവും ആയിരുന്നു.. പ്രീ-ക്ലൈമാക്സിലെ ഡയലോഗ് നിറഞ്ഞ കൈയ്യടി നേടിക്കൊടുക്കുന്നുണ്ട്.. സമാന്ത ലുക്ക്* വളരെ ബോർ ആയിരുന്നു, എന്തിനാണാവോ പ്ലാസ്റ്റിക്* സർജറി ചെയ്തു ഉണ്ടായ സൗന്ദര്യം നശിപ്പിച്ചത്, അഭിനയം മോശമായില്ല.. ആമി ജാക്ക്സൺ ലുക്ക്* കൊള്ളാമായിരുന്നു, അഭിനയം ബോറാക്കിയില്ല.. രാധിക ശരത്കുമാരിന്റെ ചില ഡയലോഗുകൾ നന്നായെങ്കിലും അമ്മ റോളിൽ ശരണ്യയുടെ ഏഴ് അയലത്ത് എത്തില്ല എന്ന് വീണ്ടും തെളിയിച്ചു.. മഹേന്ദ്രൻ വിജയുടെ വില്ലനായി അത്ര നന്നായില്ല എന്നാണു എനിക്ക് തോന്നിയത്, മെച്ചപ്പെട്ട വേറെ വല്ലവരും ആയിരുന്നെങ്കിൽ കുറച്ചുകൂടി ഇംപാക്റ്റ്* ഉണ്ടായേനെ.. മൊട്ട രാജേന്ദ്രന് അവിടെ ഇവിടെ കുറെ കൈയ്യടി കിട്ടുന്നുണ്ട്.. പ്രഭു ഒരു ചെറിയ റോളിൽ ആണ്, സ്ക്രീൻ സ്പേസ് പോലും കാര്യമായി ഇല്ലാത്ത ഒരു റോൾ.. ഇത്തരം കൊമേർഷ്യൽ മസാല ചിത്രങ്ങളിൽ കഥയുടെ ആഴങ്ങളിലേക്ക് കീറി മുറിച്ചു നോക്കേണ്ട കാര്യമില്ല എന്നിരുന്നാലും അത്ത്ലി വിജയ്* എന്ന താരത്തെ മുഴുവനായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണു എനിക്ക് തോന്നിയത്.. കൂടാതെ ബാഷയുടെ പ്രേതം ഇന്നും തമിഴകത്ത് നിലനില്ക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് തെറി, ഇനി എത്ര തവണ ഇതേ സംഭവം ഇവർ ഉപയോഗിക്കുമോ ആവോ..? ചിത്രത്തിൽ സമാന്ത വിജയ്യോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. "പോലീസ് വേണാ.." ഇത് കേട്ടപ്പോ എനിക്ക് ഓര്മ വന്നത് ആ ഡയലോഗ് തന്നെ "ബാഷ വേണാ.. ബോംബെ വേണാ".. ബാഷയിൽ നിന്ന് തമിഴകം മുന്നോട്ടു പോവേണ്ട സമയം അതിക്രമിച്ചു എന്ന് പറയാതെ വയ്യ.. കൂടാതെ അത്ത്ലിയിൽ നിന്ന് പ്രതീക്ഷിക്കാഞ്ഞ ചില ലോജിക്ക് ഇല്ലാത്ത രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.. (അതെന്താണെന്ന് പറഞ്ഞു കാണാത്തവരുടെ ത്രിൽ ഞാൻ കളയുന്നില്ല) ജി വി പ്രകാശിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും നന്നായി.. മെയിൻ തീം മ്യൂസിക്* കിടിലം തന്നെ.. ക്ലൈമാക്സിൽ കൊണ്ട് വന്ന പുതിയ മ്യൂസിക്* അത്ര ഇംപാക്റ്റ്* ഉണ്ടാക്കിയില്ല.. കൂടാതെ 'രാങ്കു രാങ്കു' ഏൻഡ് ക്രെഡിറ്റ്*സിൽ വെച്ചത് നന്നായി എന്ന് തോന്നി.. രുബന്റെ എഡിറ്റിംഗ് കുറ്റം പറയാനില്ല.. എന്നാൽ ജോർജ് സി വില്ലിയംസിന്റെ ഛായാഗ്രഹനം റിച്ചായിരുന്നെങ്കിലും വിഷ്വൽ ട്രീറ്റ്* എന്നൊന്നും പറയാനുള്ള ലെവൽ എത്തിയില്ല.. അത്ത്ലി മികച്ച സംഭാഷണങ്ങൾ ഒരുക്കുന്നതിൽ വിജയിച്ചപ്പോൾ കഥയും തിരക്കഥയും കഥ പറഞ്ഞ രീതിയും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.. എനിക്ക് തോന്നുന്നത് തമിൾനാട്ടിൽ ക്ലിക്ക് ആവുക ഈ ചിത്രത്തിലെ സെന്റിമെന്റ്സ് ഭാഗങ്ങൾ ആയിരിക്കും, കാരണം തമിഴകത്തിന്റെ എന്നത്തേയും വീക്ക് പോയിന്റ്*സ് ആയ അമ്മ സെന്റി, അണ്ണൻ സെന്റി, കുടുംബ സെന്റി ഇതെല്ലാം ചിത്രത്തിൽ വരുന്നുണ്ട് കൂടാതെ സാമൂഹിക വിഷയങ്ങളായ ചൈൽഡ് ലേബർ, റെപ്പ് മുതലായ വിഷയങ്ങളും ചിത്രം ചര്ച്ച ചെയ്യുന്നുണ്ട്.. പ്രധാനമായും മക്കളെ നന്നായി വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു ഓരോ പിതാവിനും ഉള്ള ഒരു സന്ദേശവും ചിത്രം നല്കുന്നു.. മൊത്തത്തിൽ പറഞ്ഞാൽ അത്ത്ലി എന്ന പേര് മറന്നുകൊണ്ട്.. ഒരു വിജയ്* മസാല ഫൊരുമുല ചിത്രം കാണാനുള്ള മനസ്സോടെ ചിത്രത്തെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.. അതല്ല ഒരു തുപ്പാക്കിയോ കത്തിയോ ഒക്കെയാണ് പ്രതീക്ഷ എങ്കിൽ ചിത്രം നിരാശപ്പെടുത്തും.. മാസ്സ് മസാലകൾ ഇഷ്ടപ്പെടുന്ന എനിക്ക് ചിത്രം ഒരു തവണ മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു എന്റെർറ്റൈനെർ ആയാണ് തോന്നിയത്.. വീണ്ടും ഒരിക്കൽ കാണാൻ തോന്നിക്കാനുള്ള ഒന്നും ചിത്രത്തിൽ ഇല്ലെന്നു മാത്രം.. തെറി : 2.5/5