തോപ്പില്‍ ജോപ്പന്‍ - ചുമ്മാ കണ്ടിരിക്കാം ജോണി ആന്റണി എന്ന പേര് കേട്ടാല്‍ എല്ലാരുടേം മനസ്സില്‍ ആദ്യം വരുന്ന ചിത്രം ആയിരക്കും..മൂസ ..എല്ലാ പ്രായക്കാരേം ഒരുപോലെ ചിരിപ്പിച്ച ചിത്രം ... അതിനു ശേഷം ആ ഒരു റേഞ്ച് എത്തിയില്ലെങ്കില്‍ പോലും , അവസാനത്തെ ഒരു ചിത്രം ഒഴികെ എല്ലാം എന്നെ തൃപ്പ്ത്തിപ്പെടുത്തിയവ അല്ലെങ്കില്‍ ബോര്‍ അടിപ്പിക്കാത്തവ ആയിരുന്നു ... എന്നാല്‍ ഇവിടെ നിരാശ മാത്രം ബാക്കി അവസാനം വരെയും മേലോട്ടോ താഴോട്ടോ ഇല്ലാതെ ശരാശരിയില്‍ ഒതുങ്ങിയ തിരകഥ..ക്ലൈമാക്സില്‍ ലേശം മേളില്‍ കേറി .. മോശമല്ലാത്ത രീതിയില്‍ അവതരിപ്പിച്ചു എന്നല്ലാതെ ജോപ്പനില്‍ പറയത്തക്ക മേന്മ ഒന്നും കണ്ടില്ല ... ഇടക്ക് ഇടക്ക് വന്ന ചെല തമാശകള്‍ ചെലത് ചളികള്‍ അല്ലാതെ പടത്തെ പിടിച്ചു നിരുത്തവണ്ണം ഗ്രിപ്പിംഗ് ആയിട്ടുള്ള സന്ദര്‍ഭങ്ങളോ സീനുകളോ സൃഷ്ടിക്കാന്‍ തിരകഥാകൃത്തിനും സംവിധായകനും കഴിയാതെ പോയി ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷം സലീം കുമാറിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടായിരുന്നു.... അദ്ദേഹത്തിനും ഫോം കാണിക്കാന്‍ പറ്റിയത് ഒന്നും ഇല്ലായിരുന്നു പ്രകടനങ്ങള്‍ : മമ്മൂട്ടി - അദ്ദേഹത്തിന്റെ മികവുറ്റ സ്ക്രീന്‍ പ്രസന്‍സ് അതാണ് ചിത്രത്തെ കുറച്ചെങ്കിലും watchable ആക്കുന്നത് ശ്രീജിത്ത് , അലന്‍സിയര്‍ , സലീം , ഹരിശ്രീ അശോകന്‍ , ഷാജി ,മമത , ആണ്ട്രിയ തുടങ്ങി എല്ലാവരും അവരുടെ ഭാഗങ്ങള്‍ നന്നാക്കി verdict : 2.5 /5 അമിത പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ തൃപ്പ്ത്തിപ്പെടാം ... തമാശകള്‍ നിറഞ്ഞ ഒരു ജോണി entertainer പ്രതീക്ഷിച്ചു പോയാല്‍ നിരാശപ്പെട്ടെക്കാം വാല്‍കഷ്ണം : ശിഷ്യന്‍ പ്രതീക്ഷകള്‍ക്കും മേലെ ഉയര്‍ന്നപ്പോള്‍..ഗുരു ചെറുതായി ഒന്ന് നിരാശപ്പെടുത്തി