My Review ടിയാൻ... ഭാരതീയരുടെ ദൈവവിശ്വാസത്തെയും, ഓരോ മനുഷ്യരുടെയും ഉള്ളിലെ ദൈവസങ്കല്പത്തിന്റെ പങ്കിനെക്കുറിച്ചും അതിന്റെ ഏറ്റവും ശരിയായ തലത്തിൽ നിന്നുകൊണ്ട് നമ്മളോട് പറയുന്ന, അല്ലെങ്കിൽ ആത്മീയതയിൽ ചാലിച്ചുകൊണ്ട് പല ജീവിതങ്ങളിലൂടെ കാണിച്ചുതരുന്ന മികച്ചൊരു ദൃശ്യാനുഭവം പൃഥ്വിരാജിന്റെയും, ഇന്ദ്രജിത്തിന്റെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടിയാനിൽ ഒരു സാധാരണ പ്രേക്ഷകന് ഇഷ്ടമാകുന്ന എല്ലാ ചേരുവകളും ഉണ്ട്. മാസിന് മാസ്സ്, ക്ലാസ്സിന് ക്ലാസ്സ്. വലിയ ക്യാൻവാസിൽ ഇത്തരത്തിൽ ഒരുചിത്രമൊരുക്കിയ ജിയെൻ കൃഷ്ണകുമാർ എന്ന സംവിധായകൻ മലയാളത്തിന് ഒരു മുതൽകൂട്ടാവേണ്ട പ്രതിഭ തന്നെ എന്ന് നിസ്സംശയം പറയാം. ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവ മികച്ചതാവുമെന്ന് ടീസറും ട്രെയിലറും കണ്ടതോടെ പ്രത്യേകം പറയേണ്ടതില്ലല്ലോ. എടുത്തുപറയേണ്ട കാര്യം എന്തെന്നാൽ ഇത്രയും വലിയൊരു ആശയം ഒരു തിരക്കഥാരൂപത്തിൽ അവതരിപ്പിക്കുന്നതോടെ ഈ തലമുറയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാൾ അദ്ദേഹം തന്നെയെന്നത് മുരളി ഗോപി എന്ന പ്രതിഭ വീണ്ടും അരക്കിട്ട് ഉറപ്പിക്കുന്നു. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന ടിയാൻ കുറച്ച് ഫാന്റസി ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നമുക്ക് മുന്നിലെത്തുന്നത്. കപടമുഖമുള്ള ആൾദൈവങ്ങളെ തിരിച്ചറിയുന്നത് വരെ ഇവിടെ നിന്നും അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും വിട്ടുപോവുകയില്ല എന്ന് സൂചിപ്പിക്കുന്ന ടിയാൻ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും.... My Rating 3.5/5 Sent from my Lenovo A6000 using Tapatalk