Tiyan – technically well crafted one ടിയാന്‍ , ആദ്യ രണ്ടു സിനിമകളില്‍ നിന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ കൃഷ്ണകുമാറിന്റെ വമ്പന്‍ തിരിച്ചു വരവാണ് , വളരെ വലിയ കാന്‍വാസില്‍ വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ അദേഹത്തിന് കഴിഞ്ഞു വളരെ മികച്ചു നിന്ന ആദ്യ പകുതി ..ഒരു ദേശത്തിന്റെം അവിടേക്ക് എത്തുന്ന കാര്‍മേഖം ആയ അന്ധവിശ്വാസങ്ങളും ..പ്രമേയം ആയ ആദ്യ പകുതി ... രണ്ടാം പകുതിയില്‍ ചിത്രം ലേശം താഴേക്കു ഇറങ്ങും .. മറ്റൊരു കഥാപാത്രത്തിന്റെ സൂപ്പര്‍ ഹീറോയിസം ഒക്കെ ആയി നീങ്ങി വീണ്ടും ആ കഥാപാത്രം നമ്മുടെ ഈ ദേശത്തേക്ക് എത്തുമ്പോള്‍ എങ്ങനെ കാര്‍മേഘങ്ങളെ നീക്കും എന്നത് ആണ് ക്ലൈമാക്സ് ആദ്യ പകുതിയില്‍ ആ ദേശത്തിന്റെ മൂഡും എല്ലാം വളരെ മികച്ച രീതിയില്‍ തന്നെ ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞു ...ആദ്യ പകുതിയില്‍ ... വളരെ മികച്ചു നിന്ന തിരകഥയും രണ്ടാം പകുതിയില്‍ ലേശം അയഞ്ഞു ,മൊത്തത്തില്‍ മികവുറ്റ ചായാഗ്രഹണം , ശക്തമായ പശ്ചാത്തലം , മികവുറ്റ അവതരണം ആണ് ടിയാന്റേതു ടിയാന്‍ സമകാലിക കാലത്തെ അന്ധവിസ്വാസങ്ങലക്കു നേരെ ഉള്ള ഒരു കണ്ണാടി ആണ് , വിശ്വാസങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നു , വിശ്വാസികള്‍ എങ്ങനെ ഒക്കെ കവിളിക്കപ്പെടുന്നു എന്നത് ഒക്കെ വളരെ നന്നായി കാണിക്കുന്നുണ്ട് … ഏന്നിരുന്നാലും മൊത്തില്‍ നോക്കുമ്പം എവിടെ ഒക്കെയോ എന്തൊക്കെയോ മിസ്സിംഗ് അനുഭവപ്പെടും പ്രകടനങ്ങള്‍ : ഇന്ദ്രജിത്ത് – ഇദ്ദേഹത്തിന്റെ കഥാപാത്രം ആണ് ടിയാനിലെ ക്യാമറക്ക് മുന്നിലെ നട്ടെല്ല് , നിസഹായതയും , ആവേശവും , എല്ലാം വളരെ മികച്ച രീതിയില്‍ ഇവിടെ ഭദ്രം മുരളി ഗോപി –ഒരു നടന് കിട്ടാവുന്ന കിടിലം ഇന്റ്രോ , അദ്ദേഹവും നന്നായി പ്രിട്വി – ഇദ്ദേഹം കഥാപാത്രത്തിന്റെ ദൈര്‍ഘ്യം കൊണ്ട് അല്ല ,പ്രാധാന്യം കൊണ്ട് ആണ് മികച്ചു നില്‍ക്കുന്നത് സുരാജ് ,അനന്യ ,ഷൈന്‍ ,രാഹുല്‍ ..തുടങ്ങി എല്ലാവരും വളരെ നല്ല പ്രകടനം പോരായ്മ ആയി തോന്നിയത് , ഇന്റെര്‍വല്‍ വരെ പടത്തില്‍ നില്‍ക്കുന്ന ഒരു ആവേശം , രോമാഞ്ചം അത് രണ്ടാം പകുതിയില്‍ നില നിറുത്താന്‍ ആയില്ല .. മൊത്തത്തില്‍ പല സ്ഥലങ്ങളിലും അപൂര്‍ണത അനുഭവപ്പെട്ടു verdict : Not every ones cup of tea , ഇത്തരം സംബ്രഭങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക .. (കുടുമ്പ സമേതം അവധി ദിവസം ആവേശം ആക്കാന്‍ തക്ക മൂഡില്‍ ഉള്ളൊരു ചിത്രം അല്ല ) വാല്‍കഷ്ണം : ഇതില്‍ ഒരു മതത്തെയോ വിശ്വാസത്തെയോ കളിയാക്കിയിട്ടില്ല ,നിങ്ങക്ക് അങ്ങനെ തോന്നിയാല്‍ ഒന്ന് ഉറപ്പിക്കുക , നിങ്ങടെ മേലെ അന്തവിശ്വാസങ്ങളുടെ കാര്‍മേഖം മൂടപ്പെട്ടു തുടങ്ങിയിരിക്കുന്നു ദൃക്ഷ്സക്ഷിയും തൊണ്ടിമുതലും ആദ്യ ദിവസം കണ്ടത് ആണ് , സമയം കിട്ടാത്തത് കൊണ്ട് അഭിപ്രായം എഴുതാത്തത് ആണ് ..ഒരുപാട് പേര്‍ മെസ്സേജ് അയച്ചത് കൊണ്ട് രണ്ടു വരി ചേര്‍ക്കുന്നു .. ഈ വര്ഷം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് പോത്തെട്ടന്‍ ചിത്രം ..വളരെ സരസമായ ഒരു ആശയത്തെ എല്ലാ മേഖലയിലും മികവുറ്റത് ആക്കാന്‍ കഴിഞ്ഞ സിനിമ .. ഫഹദിന്റെ പ്രകടനം അതി ഗംഭീരം
Kollam വാല്‍കഷ്ണം : ഇതില്‍ ഒരു മതത്തെയോ വിശ്വാസത്തെയോ കളിയാക്കിയിട്ടില്ല ,നിങ്ങക്ക് അങ്ങനെ തോന്നിയാല്‍ ഒന്ന് ഉറപ്പിക്കുക , നിങ്ങടെ മേലെ അന്തവിശ്വാസങ്ങളുടെ കാര്‍മേഖം മൂടപ്പെട്ടു തുടങ്ങിയിരിക്കുന്നു Ith ee film kandit mathramalla. Mathathinte karyathil asahishnutha thoni thudangiyal udane chikilsa thedunnathaanu nallath... !!!