1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Two Countries -- Yes He Is Back !!! ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Dec 26, 2015.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിനു ശേഷം ഷാഫിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണു 2 കണ്ട്രീസ്. റാഫി തിരകഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മൈ ബോസിനു ശേഷം മമത ദിലീപിനു നായികയായെത്തുന്നു. മുകേഷ്, അജു വർഗ്ഗീസ് എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ

    കഥ

    ഉല്ലാസ് കുമാർ. ആളൊരു ഒന്നാം തരം തരികിടയാണു. ജീവിക്കാൻ വേണ്ടി അഭ്യാസം കാണിക്കുന്ന ആളുകളുടെ ഇടയിൽ അഭ്യാസം കാണിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരാൾ. കൂട്ടിനു അവിനാശ് എന്ന ഉറ്റ സുഹൃത്തുമുണ്ട്. അങ്ങനെ തരികിടകളുമായി നടക്കുന്ന ഉല്ലാസിനു നാട്ടിലെ പണക്കാരനായ പട്ടേലിന്റെ കാലിനു വയ്യാത്ത സഹോദരിയുടെ മേൽ ഒരു കണ്ണുണ്ട്. സഹോദരിയെ പട്ടേൽ തനിക്ക് വിവാഹം കഴിച്ച് തന്നാൽ അത് വഴി താനൊരു കോടീശ്വരനാവും എന്ന സ്വപ്നമാണു ഉല്ലാസിനുള്ളത്. പട്ടേലിനും ഉല്ലാസിനെ ഇഷ്ട്ടമാണു. അങ്ങനെ അവരുടെ വിവാഹം ഉറപ്പിക്കാനിരിക്കെ അവിചാരിതമായി ഉല്ലാസിനു കാനഡയിൽ നിന്നൊരു ആലോചന വരുന്നു.ലയ. ഒരു ഇന്ത്യൻ റൂപ്പി = 50 കനേഡിയൻ ഡോളർ ആണു എന്നുള്ളത് കൊണ്ട് ഉല്ലാസ് കാനഡക്കാരിയെ കെട്ടാൻ തിരുമാനിക്കുന്നു. ലയ. അത് ഉല്ലാസിന്റെ കളികൂട്ടുകാരിയായിരുന്നു. ഉല്ലാസിനെ കാണാൻ ലയ നാട്ടിലെക്കെത്തുന്നു. ഉല്ലാസിനോട് ലയ തന്റെ മനസ്സ് തുറക്കുന്നു. എന്നാൽ മദ്യ ലഹരിയിലായിരുന്ന ഉല്ലാസ് അത് കേൾക്കുന്നില്ല. എല്ലാമറിഞ്ഞിട്ടും തന്നെ സ്വീകരിക്കാൻ തയ്യാറായ ഉല്ലാസുമായുള്ള ലയയുടെ വിവാഹം നടക്കുന്നു. പക്ഷെ ആദ്യ രാത്രിയിൽ ഉല്ലാസ് ഞെട്ടുന്നു. വല്ലാത്തൊരു ഞെട്ടൽ..!!!!!!


    വിശകലനം.

    കല്യാണ രാമൻ, ചോക്ലേറ്റ്സ്, കുഞ്ഞാട് , മായാവി മലയാളികളെ ചിരിച്ചു മണ്ണുകപ്പിച്ച ഈ സിനിമകളുടെ സംവിധായകനെ കേവലമൊരു വെനീസിലെ വ്യാപരിയുടെയും 101 വെഡിംഗിന്റെയുമൊക്കെ പേരിൽ എഴുതി തള്ളാൻ തിരുമാനിച്ചവർക്കൊക്കെ കനത്ത മറുപടിയുമായി ഷാഫി തിരിച്ചെത്തിയിരിക്കുന്നു. അതെ 2 കണ്ട്രീസ് എന്ന തകർപ്പൻ കോമഡി ചിത്രവുമായി..! ഒരുകാലത്ത് മലയാളികൾക്ക് ഉത്സവകാലമേതുമായികൊള്ളട്ടെ ബ്ലോക്ബസ്റ്റർ ഒരു ദിലീപ് ചിത്രമായിരുന്നു. എന്നാൽ ആവർത്തന വിരസതകൾ കുത്തി നിറച്ച തറ കോമഡികൾ കൂടിയപ്പോൾ പതിയെ പതിയെ പ്രേക്ഷകർ ദിലീപിനെ കൈവിട്ടു. എന്നാൽ ഒരു നല്ല തിരകഥയുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും തിരിച്ചു വരുന്ന ഒരു നടനാണു ദിലീപ് എന്ന് ശത്രുക്കൾ മനസ്സിലാക്കാതെ പോയി. അതെ മോഹൻലാലിനും ജയറാമിനും ശേഷം മലയാളികളെ മനസ്സറിഞ്ഞ് ചിരിപ്പിച്ച ജനപ്രിയ നായകന്റെ പഴയ ഫോമിലേക്ക് ദിലീപ് വീണ്ടുമെത്തപ്പെട്ടിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ ലൊക്കേഷനുകൾ ഉള്ള സിനിമകൾ സാധാരണ മലയാളത്തിൽ വിജയിക്കാറില്ല. ദിലീപിന്റെ തന്നെ സ്പാനിഷ് മസാലയും ജോസൂട്ടിയുമൊക്കെ ഇതിനുദാഹരണങ്ങളാണു. എന്നാൽ അതിനെല്ലാം ഒരുപവാദമാവുകയാണു 2 കണ്ട്രീസ്. സൂപ്പർ ഹിറ്റായെങ്കിലും റാഫിയുടെ നിഴൽ പോലുമായിലെന്ന് പഴി കേട്ട റിംഗ് മാസ്റ്ററിനു ശേഷം റാഫി തിരകഥയൊരുക്കിയ ഈ സിനിമ റാഫി - മെക്കാർട്ടിൻ കൂട്ടുകെട്ടിന്റെ സുവർണ്ണ കാലത്തെ അനുസ്മരിപ്പിക്കുന്നു. ദിലീപ് സിനിമകളിലെ ദ്വയാർത്ഥ കോമഡികൾ ഇല്ലാതെ തന്നെ തിയറ്ററിൽ ചിരിയുടെ മാലപ്പടക്കം. ദിലീപിന്റെയും അജുവിന്റെയും സുരാജിന്റെയുമൊക്കെ നമ്പറുകൾ ശരിക്കും ഏറ്റും. ക്ലൈമാക്സ് ഒരു ആവർത്തനമാവുമോ എന്ന് ചിന്തിക്കാൻ തുടങ്ങുന്നതിനു മുൻപേ മറ്റൊരു ട്വിസ്റ്റുമായി സിനിമ അവസാനിക്കുന്നു. കാനഡയിൽ ഭൂരിപക്ഷവും ചിത്രീകരിച്ച സിനിമയിലെ ഗാനങ്ങളും ഛായാഗ്രഹണവും മികച്ച് നിന്നു. നായികയായെത്തിയ മമതയുടെ അതുല്യ പ്രകടനവും കൂടിയാവുമ്പോൾ 2 കണ്ട്രീസ് ഒരു കിടിലൻ വെക്കേഷൻ എന്റർടെയ്നർ ആയി മാറുന്നു.

    പ്രേക്ഷക പ്രതികരണം.

    മറ്റൊരു വില്ലാളി വീരനോ ശിങ്കാര വേലനോ ഒക്കെ ആയേക്കാം എന്ന ആശങ്കയിലെത്തിയവർ മനസ്സ് നിറഞ്ഞ് ചിരിച്ച് തിയറ്റർ വിട്ടു,

    ബോക്സോഫീസ് സാധ്യത

    ഫാമിലീസിന്റെ ശക്തമായ പിന്തുണ ഉള്ളത് കൊണ്ട് സൂപ്പർ ഹിറ്റ് ഉറപ്പാണു.

    റേറ്റിംഗ് : 4 / 5

    അടിക്കുറിപ്പ്: ഈ ചിത്രത്തിന്റെ റിലീസിനു മുൻപ് ഫേസ്ബുക്കിൽ എനിക്കെതിരെ ഇത്തവണ അപവാദ പ്രചരണമൊന്നു ഉണ്ടായില്ലാ എന്ന് പോസ്റ്റിട്ട ദിലീപേട്ടനോട് ഒരു വാക്ക്. അപവാദ പ്രചരണങ്ങൾ കൊണ്ടല്ല താങ്കളുടെ സമീപകാല സിനിമകൾ പരാജയപ്പെട്ട് പോയത് . അത് വിജയിക്കാൻ അർഹത ഇല്ലാത്തത് കൊണ്ട് തന്നെയായിരുന്നു. 100 ശതമാനം പരാജയം അർഹിക്കുന്ന താങ്കളുടെ ചില സിനിമകൾ വരെ മെഗാഹിറ്റ് ആക്കിയിട്ടുള്ള മലയാളി പ്രേക്ഷകരെ ഇങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് ദിലീപേട്ടാ..! ഇതു പോലെയുള്ള നല്ല സിനിമകൾ തരു.. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കും..!
     
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Thanks Anna
     
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    thnx macha :)
    Gud review
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx NS :Giveup:
     
  5. Abhimallu

    Abhimallu Fresh Face

    Joined:
    Dec 4, 2015
    Messages:
    315
    Likes Received:
    107
    Liked:
    627
    Trophy Points:
    28
    Location:
    Trivandrum
    Thanx NS
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    gd review ns
     
  7. KrishnA

    KrishnA Star

    Joined:
    Dec 4, 2015
    Messages:
    1,081
    Likes Received:
    1,237
    Liked:
    1,073
    Trophy Points:
    293
    Location:
    RANNI
    Thanks NS
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    thnx macha
     
  9. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    thanks NS............
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns
     

Share This Page