Watched VadaChennai തമിഴ് സിനിമയിൽ പിറന്ന മറ്റൊരു അത്ഭുതമായ അതിഗംഭീര ദൃശ്യവിസ്മയം. Vetrimaran..... സംവിധാനം ചെയ്തത് മൂന്ന് സിനിമകൾ പൊല്ലാതവൻ,ആടുകളം, വിസാരണൈ. മൂന്ന് സിനിമകൾക്കും കൂടെ ലഭിച്ചത് ഒമ്പത് നാഷണൽ അവാർഡുകൾ.... അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന നാലാമത്തെ സിനിമയാണ് വടചെന്നൈ. സാധാരണക്കാർക്കിടയിലെ സാധാരണ വിഷയങ്ങളെടുത്ത് ശക്തമായി രചിച്ച് അതിലേറെ ശക്തമായി മറ്റുള്ളവർക്ക് അസാധാരണമായി തോന്നത്തക്ക വിധം അണിയിച്ചൊരുക്കുന്ന അദ്ദേഹത്തിന്റെ സ്വസിദ്ധമായ ശൈലിയിൽ തന്നെയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ശക്തമായ രചനയും അതിലേറെ മികച്ച സംവിധാനവും.... ഇങ്ങനെയൊക്കെ സിനിമയെടുക്കാൻ പറ്റുമോ എന്ന് പരസ്പരം ചോദിച്ച്...... ചിന്തിച്ച്..... അത്ഭുതപ്പെട്ടിരിക്കുന്ന പ്രേക്ഷകർ. തൊഴുതു പോകുന്നു ഈ മനുഷ്യനെ. Velraj...... വെട്രിമാരന്റെ തൂലികയിൽ നിന്നും പിറന്ന കഥാപാത്രങ്ങളുടെ ഓരോ സൂക്ഷ്‌മ ചലനങ്ങൾ പോലും അതിമനോഹരമായി തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകന് ഒരു ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നു. അതിമനോഹരം ഇദ്ദേഹത്തിന്റെ ഛായാഗ്രഹണം. Santhosh Narayanan...... ഈ ദൃശ്യാനുഭവത്തിന്റെ മാറ്റ് കൂട്ടിയതിൽ പ്രധാനി.... രോമാഞ്ചമുളവാക്കുന്ന പശ്ചാത്തല സംഗീതം കൊണ്ടും ഇമ്പമേറിയ ഗാനങ്ങളാലും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചു. അങ്ങേയറ്റം മികച്ചു നിന്നു സംഗീതം. Sreekar Prasad..... ഏറ്റവും ഗംഭീരമായി തന്നെ ഓരോ രംഗങ്ങളും കൂട്ടിചേർത്ത് വെച്ചിരിക്കുന്നു.... മികവുറ്റ എഡിറ്റിംഗ്. Dhanush അൻബ് എന്ന കഥാപാത്രമായി അതി ഗംഭീര പ്രകടനം.... കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം. കഥാപാത്രത്തിന്റെ വളർച്ചയ്‌ക്കൊപ്പം.... ഓരോ പ്രായത്തിനൊപ്പം.... ശബ്ദംകൊണ്ടും ചെറിയ ചലനങ്ങളിൽ പോലും കഥാപാത്രത്തിന് വേണ്ട വിധത്തിൽ അദ്ദേഹം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഗംഭീര പ്രകടനം. Andrea Jeremiah ചന്ദ്ര എന്ന ശക്തയായ കഥാപാത്രമായി അതി ഗംഭീര പ്രകടനം. ഏറ്റവും കൂടുതൽ കൈയ്യടി ലഭിച്ചതും ഈ കഥാപാത്രത്തിനായിരുന്നു. ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. ചന്ദ്രയായി അവര് ജീവിച്ചു എന്ന് തന്നെ പറയാം. ഗംഭീരം അതിഗംഭീരം. Aishwarya Rajesh പദ്മയെന്ന കഥാപാത്രം അവരുടെ കൈകളിൽ ഭദ്രമായിരുന്നു ഏറ്റവും മികച്ച രീതിയിൽ തന്നെ മികവേറിയ പ്രകടനം കൊണ്ട് അവര് ആ കഥാപാത്രത്തെ മികവുറ്റതാക്കി. Samuthira Kani,Ameer,Daniel Balaji,Kishore,Pawan,Saran Shakthi തുടങ്ങിയവരുടെ അതി ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിലുടനീളം. Radha Ravi, Joy Badlani, Rajesh Sharma, Vincent Ashokan,Subramaniam Shiva, Sai Dheena, Harikrishnan, Etc.... തുടങ്ങിയ ഓരോ സീനിൽ വന്ന അഭിനേതാക്കൾപോലും മികച്ചു നിന്നു. എല്ലാ വിഭാഗങ്ങങ്ങളും ഒന്നിനൊന്ന് മികച്ചു നിന്ന ഒരു അതിഗംഭീര ദൃശ്യവിസ്മയമാണ് വട ചെന്നൈ. തമിഴ് സിനിമ വളരുകയാണ് എല്ലാ അർത്ഥത്തിലും അതിവേഗം..... സിനിമാ സ്നേഹികളായ എല്ലാവരും തന്നെ തിയ്യേറ്ററിൽ നിന്നും മിസ്സ് ചെയ്യാതെ കാണണം ഇത്രയേറെ ഗംഭീരമായൊരു സിനിമാനുഭവം തിയ്യേറ്ററിൽ നിന്നും മിസ്സ് ചെയ്താൽ അത് വലിയ നഷ്ടമായിരിക്കും തീർച്ച. അല്പം അക്ഷമനായി തന്നെ സെക്കന്റ് പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു. വട ചെന്നൈ ഒരു അതിഗംഭീര ദൃശ്യവിസ്മയം..... (അഭിപ്രായം തികച്ചും വ്യക്തിപരം)