Velaikkaran എല്ലാ അർത്ഥത്തിലും മികച്ചു നിൽക്കുന്നൊരു സിനിമ. മികച്ച സംവിധാനം, അഭിനേതാക്കളുടെ മികച്ച പ്രകടനം, മികച്ച സംഗീതം, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ..... ഈയടുത്ത് കണ്ട മികച്ച തമിഴ് സിനിമകളുടെ കൂട്ടത്തിലേക്ക് വേലൈക്കാരനും. Shivakarthikeyan അറിവ് എന്ന കഥാപാത്രം മികവുറ്റതാക്കി അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ പെർഫോമൻസ് സിനിമയുടെ പ്രധാന പോസിറ്റീവ് ഘടകങ്ങളിൽ ഒന്നാണ്. നയൻതാരയുടെ മൃണാളിനിയെന്ന കഥാപാത്രവും നന്നായിരുന്നു. പ്രകാശ് രാജ്, ചാർളി, രോഹിണി, സതീഷ്, RJ ബാലാജി,സ്നേഹ,Etc തുടങ്ങി വൻതാരനിരയുള്ള ചിത്രത്തിൽ എല്ലാവരും മികച്ചു നിന്നു. Fahadh Faasil അങ്ങ് തമിഴ്‌നാട്ടിൽ പോയി അവിടെയുള്ളവരേയും ഞെട്ടിച്ചു ഫഹദ് ഇക്ക. മറ്റുള്ളവരെ നിഷ്പ്രഭമാക്കിയ പ്രകടനം. ഒരു മലയാളിയെന്ന നിലയ്ക്ക് അഭിമാനം തോന്നി. ആദി എന്ന തന്റെ കഥാപാത്രം അദ്ദേഹം സ്വസിദ്ധമായ ശൈലിയിൽ ഗംഭീരമാക്കി. ❤ Anirudh Ravichander ഒരുക്കിയ സംഗീതം വളരെ നന്നായിരുന്നു. റാംജിയുടെ ഛായാഗ്രഹണവും റൂബനും വിവേക് ഹർഷനും ചേർന്നൊരുക്കിയ എഡിറ്റിംഗും മികച്ചു നിന്നു. മോഹൻരാജയുടെ സംവിധാനം ഗംഭീരമായിരുന്നു...... ഇങ്ങനൊരു സിനിമ ഒരുക്കിയതിന് അദ്ദേഹം ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ കാലത്ത് ജീവിക്കുന്ന ഏതൊരു വ്യക്തിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് വേലൈക്കാരൻ. ഈ സിനിമ ചർച്ച ചെയ്ത വിഷയം അത്രമേൽ മികച്ചതും പേടിയുളവാക്കുന്നതുമാണ്. ഇങ്ങനൊരു സബ്ജെക്ട് മികച്ചൊരു സിനിമയാക്കിയതിന് അണിയറപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അത്രക്ക് പ്രസക്തമാണ് ആ വിഷയം. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് വേലൈക്കാരൻ. (അഭിപ്രായം തികച്ചും വ്യക്തിപരം)