1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review *** Vettah - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Feb 27, 2016.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Theatre : ashoka Kdlr
    Status : 50%
    Showtime : 9pm

    ട്രാഫിക്‌ എന്ന മികച്ച ത്രില്ലർ നമുക്ക് സമ്മാനിച്ച രാജേഷ്‌ പിള്ള.. 10.30 am ലോക്കൽ കാളിലൂടെയും താങ്ക്യുവിലൂടെയും തന്നിൽ കഴിവുണ്ടെന്ന് തെളിയിച്ച അരുൺലാൽ രാമചന്ദ്രൻ എന്ന യുവതിരക്കഥാകൃത്ത്‌.. ഇവർ മലയാളത്തിലെ ആദ്യത്തെ മൈൻഡ് ഗെയിം എന്ന് വിശേഷിപ്പിച്ച ഒരു ത്രില്ലറിനായി ഒത്തുചേർന്നപ്പോൾ ചെറുതല്ലാത്ത പ്രതീക്ഷയുണ്ടായിരുന്നു എന്നത് സത്യം.. എന്നാൽ മിലി എന്ന മുൻചിത്രത്തിൽ സംവിധാനമേഖലയിൽ അമ്പേ നിറം മങ്ങി എന്ന് എനിക്ക് തോന്നിയ രാജേഷ്‌ പിള്ളയുടെ പഴയ ഫോമിലേക്കുള്ള തിരിച്ചു വരവ് എന്ന ആഗ്രഹം തന്നെയാണ് എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച പ്രധാന ഖടകം..!!

    മലയാളത്തിലെ ആദ്യ മൈൻഡ് ഗെയിം ത്രില്ലർ, ആ വിശേഷണം ഏറെക്കുറെ ഈ ചിത്രം അർഹിക്കുന്നു എന്ന് തന്നെ പറയാം.. വളരെ പുതുമയുള്ള ഒരു ആഖ്യാനരീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ, അതെ സമയം വളരെ കൺഫ്യുസിങ്ങുമാണ്.. അതുകൊണ്ട് തന്നെ ഒന്നാം പകുതി നമുക്കൊരു എത്തും പിടിയും കിട്ടാത്ത രീതിയിലാണ്.. ഒരു പ്രമുഖ സെലിബ്രിറ്റിയുടെ തിരോധാനത്തിന്റെ അന്വേഷണത്തോടെ തുടങ്ങുന്ന ചിത്രം പിന്നീട് പല വഴികളിലൂടെ സഞ്ചരിച്ച് നമ്മെ അക്ഷരാർത്ഥത്തിൽ കണ്ഫ്യുസ് ചെയ്യിക്കുന്നുണ്ട്.. കേസ് അന്വേഷിക്കുന്ന കമ്മിഷണർ ശ്രീബാലയായി മഞ്ജു വാരിയർ എത്തുമ്പോൾ ACP സൈലെക്സ് അബ്രഹാം ആയി ഇന്ദ്രജിത്ത് എത്തുന്നു.. കേസിലെ പ്രതിയായ മെൽവിനെ ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്നു.. ഇവർ തമ്മിലുള്ളൊരു മൈൻഡ് ഗെയിം ആണ് ചിത്രം.. ഇരയെ അവർപോലുമറിയാതെ വേട്ടയാടുന്ന നായകൻ.. ത്രില്ലർ ആയതുകൊണ്ട് കൂടുതൽ പറയുന്നില്ല.. ചിത്രത്തിന്റെ പോസിറ്റീവ്സ് പറയുകയാണെങ്കിൽ മെച്ചപ്പെട്ട ഒരു തിരക്കഥയാണ് ചിത്രത്തിന്റെത്.. അനീഷ്‌ലാലിന്റെ ഛായാഗ്രഹണവും മികച്ചു നിന്നു..

    ഇനി പോരായ്മകൾ.. വളരെ പതിഞ്ഞ താളമാണ് ചിത്രത്തിനുള്ളത്, ഒരു എത്തും പിടിയും കിട്ടാത്ത കഥപറച്ചിൽ രീതി കൂടിയായപ്പോൾ ഒന്നാം പകുതി പ്രേക്ഷകരെ കുറച്ച് മുഷിപ്പിക്കുന്നുണ്ട്. മഞ്ജു വാരിയെർക്ക് ചേരാത്ത ഒരു വേഷം പോലെയാണ് എനിക്ക് ശ്രീബാലയെ തോന്നിയത്.. എഡിറ്റിംഗും പലയിടത്തും ശരാശരിയിൽ ഒതുങ്ങി.. രാജേഷ്‌ പിള്ളയുടെ സംവിധാനം മിലിയെക്കാൽ മെച്ചപ്പെട്ടു നിന്നപ്പോൾ ട്രാഫിക്കിന്റെ അടുത്തെങ്ങും എത്തിയില്ല.. (ട്രാഫിക് ഒരു മികച്ച തിരക്കഥ ആയതുകൊണ്ട് തോന്നുന്നതും ആവാം) ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഇത്തവണ അത്ര ആകർഷിച്ചില്ല..!!

    കുഞ്ചാക്കോ ബോബൻ മെൽവിനായി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.. കഥാപാത്രത്തിന്റെ സ്റ്റൈലിൽ എവിടെ ഒക്കെയോ ഒരു ck രാഘവനെ കാണാം.. കടം കൊണ്ട ആ ചിരിയിൽ അടക്കം.. 1-2 മികച്ച ഡയലോഗ്സ് ചിത്രത്തിലുണ്ട്.. മഞ്ജു വാരിയെർ കഥാപാത്രം മോശമാക്കിയില്ലെങ്കിലും ചേരാത്ത പോലെ തോന്നി, ഡയലോഗ് ഡെലിവറി മെച്ചപ്പെടെണ്ടിയിരിക്കുന്നു..(പഴയ മഞ്ജു എവിടെ?). ഇന്ദ്രജിത്ത് വീണ്ടും പോലീസ് റോളിൽ, പക്ഷെ ഞെട്ടിക്കാനുള്ളതോന്നും ഇല്ല, കുറച്ചുകൂടി എനർജെറ്റിക്ക് പ്രകടനം ഇന്ദ്രനിൽ നിന്ന് പുള്ളിയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്നാ നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.. സഹതാരങ്ങൾ ആയി വന്ന വിജയരാഘവനും റൊണിയും സന്ധ്യയും അങ്ങനെ ഒരു പറ്റം നടീനടന്മാർ മോശമാക്കാതെ തങ്ങളുടെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്..മൊത്തത്തിൽ പറഞ്ഞാൽ വളരെ കൺഫ്യുസിംഗും സ്ലോയും ആയ ഒന്നാം പകുതിയും കുറച്ച ട്വിസ്ടുകളും നിഘൂടതകളുടെ ചുരുളുകൾ ഒന്നൊന്നായി അഴിക്കുന്ന രണ്ടാം പകുതിയും.. ഒന്നാം പകുതിയെക്കാൾ എങ്കേജിങ്ങാണ് രണ്ടാം പകുതി.. ഞെട്ടിക്കാൻ ഉള്ളതോന്നുമില്ലെങ്കിലും മോശമാക്കാതെ ചിത്രം അവസാനിപ്പിക്കാൻ ആ ക്ലൈമാക്സിന് കഴിഞ്ഞിട്ടുണ്ട്..

    വലിയ നെഗറ്റീവ് സ്ലോ നറേഷൻ തന്നെയാണ്.. അത് ഒരു വിഭാകം പ്രേക്ഷകരെ ത്രിപ്തിപ്പെടുത്തിയിട്ടില്ല, അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് റിസൾട്ട്‌ പ്രവചിക്കുക വയ്യ.. എന്നിരുന്നാലും ബോക്സ്‌ ഓഫീസ് റിസൾട്ട്‌ എന്തുതന്നെ ആയാലും ഹോം വീഡിയോ ഇറങ്ങിക്കഴിയുമ്പോൾ ബെറ്റർ ആയൊരു അഭിപ്രായം വരാൻ പോകുന്ന പടമായിരിക്കും വേട്ട..

    വാൽകഷ്ണം : ഒരു പക്കാ കൊമേർഷ്യൽ പടമോ മറ്റൊരു ട്രാഫിക്കോ പ്രതീക്ഷിച്ചു ആരും വേട്ടക്കു കയറണ്ട.. വേട്ട പതിഞ്ഞ താളത്തിൽ കഥപറഞ്ഞു പോകുന്ന ഒരു ചിത്രമാണ്.. അത്തരം ചിത്രങ്ങൾ ഇഷ്ടമല്ലെങ്കിൽ കാണാതിരിക്കുക, വെറുതെ തിയേറ്ററിൽ പോയി മൊബൈലിൽ വാട്ട്‌സ്അപ്പും നോക്കിയിരുന്നു കമന്റും അടിച്ചു ബാക്കി ഉള്ളവരെ വെറുപ്പിക്കാതിരിക്കാൻ ശ്രമിക്കുക..
    വേട്ട 3/5
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks macha... :)
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machane..Superb review.!:Cheers:
     
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai...
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
  6. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thank you :Thnku:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Machaa
     
  8. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
    Thanks ...
     
  9. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    Thank You Mangalassery :)
     
  10. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     

Share This Page