Watched Vijay Superum Pournamiyum വിജയ് ഭംഗിയേറെയുള്ളവനാണ്.... പൗർണ്ണമി സൂപ്പറും. ചെറുപ്പക്കാർക്ക് പ്രചോദനമായ പോസിറ്റീവ് എനർജി പകർന്നു തരുന്ന... ശക്തമായ ഒരു കാര്യത്തെ നല്ല തമാശയിലൂടെയും കുറച്ച് ഇമോഷനിലൂടെയും മികച്ച രീതിയിൽ അവതരിപ്പിച്ച നന്മയുള്ളൊരു മികച്ച ഫീൽഗുഡ് എന്റെർറ്റൈനെർ. സൺഡേ ഹോളിഡേ എന്ന മധുര മനോഹര ചിത്രത്തിന് ശേഷം Jis Joy തിരക്കഥ രചിച്ച് സംവിധാനം നിർവ്വഹിച്ച വിജയ് സൂപ്പറും പൗർണ്ണമിയും സൺഡേ ഹോളിഡേ പോലെ തന്നെ ഒരു മനോഹര ചിത്രമാണ്. "പെല്ലി ചൂപ്പലു" എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക് ആയ വിജയ് സൂപ്പറും പൗർണ്ണമിയും ഒറിജിനലിനോട് നൂറ് ശതമാനം നീതിപുലർത്തിയ ഒരു സിനിമയാണ്. ഒറിജിനലുമായി കീറിമുറിച്ചു താരതമ്യം ചെയ്യാൻ നിന്നാൽ ചിലയിടങ്ങളിൽ അതിനേക്കാൾ മികച്ചും ചിലയിടങ്ങളിൽ അതിനേക്കാൾ താഴെയും പോയിട്ടുണ്ട് ചിത്രം. തരുൺ ഭാസ്ക്കറിന്റെ മികവുറ്റ കഥയ്ക്ക് മികച്ച തിരക്കഥയും മനോഹരമായ സംഭാഷണങ്ങളും ഒരുക്കി അതിനെ അതിമനോഹര മേക്കിങ്ങിലൂടെ ജിസ് ജോയ് ഏറെ ഭംഗിയുള്ളൊരു ദൃശ്യാനുഭവമാക്കി മാറ്റി. Renadive തന്റെ ക്യാമറകൊണ്ട് ഒരുക്കിയ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടിയതിൽ മുൻപന്തിയിൽ നിൽക്കുന്നു. മനോഹരമായ ഛായാഗ്രഹണം. Ratheesh Rajന്റെ എഡിറ്റിംഗും ചിത്രത്തോടെ ഏറെ ചേർന്ന് നിന്നു. Prince George ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ നിലവാരം പുലർത്തി. 4 Musics ഒരുക്കിയ പശ്ചാത്തല സംഗീതം അതിമനോഹരമായിരുന്നു. ചിത്രത്തെ മികച്ചൊരു അനുഭവമാക്കി മാറ്റിയതിൽ bgmന്റെ പങ്ക് വളരെ വലുതാണ്. വിജയ് സൂപ്പർ എന്ന നായക വേഷം Asif Aliയുടെ കൈകളിൽ ഭദ്രമായിരുന്നു.... മനോഹരമായി തന്നെ അദ്ദേഹം തന്റെ ഭാഗം ഭംഗിയാക്കി. ഓരോ ചിത്രങ്ങൾ കഴിയുന്തോറും ഒരുപാട് മികച്ചു വരുന്നൊരു അഭിനേതാവ്. പൗർണ്ണമി എന്ന നായികാ കഥാപാത്രമായി എത്തിയ Aishwarya Lekshmi ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.... അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് ഈ ചിത്രത്തിലേതാണ്. സിദ്ദിഖ്, Renji Panicker പ്രകടനം കൊണ്ട് ഞെട്ടിച്ച മറ്റു രണ്ട് പേര് ഇവരാണ്. വിജയ്യുടേയും പൗർണമിയുടേയും അച്ചന്മാരുടെ റോളുകൾ രണ്ട് പേരും അസാധ്യമാക്കി അവതരിപ്പിച്ചു. ശാന്തി കൃഷ്ണ, ദേവൻ, Balu Varghese,Joseph Annamkutty Jose,Darshana Rajendran,കെ.പി.എ.സി. ലളിത,ശ്രീകാന്ത് മുരളി,Aju Varghese,Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികച്ചു നിന്നു. വിജയ് സൂപ്പറും പൗർണമിയും.... പേരുപോലെ തന്നെ ഒരുപാട് തേജസ്സുള്ളൊരു മനോഹര ചിത്രം. Jis Joyയുടെ സംഭാഷണങ്ങൾക്ക് വല്ലാത്ത ശക്തിയാണ്.... അത് പറയുന്ന രീതിയാകട്ടെ സിംപിൾ ആയി.... അതിമനോഹരമായി മനസ്സിൽ തറച്ചു കയറത്തക്ക വിധവും. ചിത്രത്തിൽ കൊണ്ടു വന്ന കുറച്ചധികം എവർഗ്രീൻ ഗാനങ്ങളും എടുത്തു പറയേണ്ടവയാണ്. കുറച്ചധികം ചിന്തിപ്പിച്ച.... അത്യാവശ്യം നല്ല രീതിയിൽ പ്രചോദനമേകിയ മനസ്സിന്റെ ഭാരങ്ങൾക്ക് കുറച്ച് സമയം ശമനം തന്ന മികച്ചൊരു ഫീൽ ഗുഡ് എന്റെർറ്റൈനറാണ് എന്നെ സംബന്ധിച്ച് വിജയ് സൂപ്പറും പൗർണമിയും. യുവജനങ്ങൾക്ക് പ്രത്യേകം റെക്കമെന്റ് ചെയ്യുന്നു. വിജയ് ഭംഗിയേറെയുള്ളവനാണ് പൗർണമി സൂപ്പറും. (അഭിപ്രായം തികച്ചും വ്യക്തിപരം)