1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Vimanam - Review

Discussion in 'MTownHub' started by Adhipan, Dec 23, 2017.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Vimaanam

    മനോഹരമായൊരു സിനിമ.... നല്ല ഫീൽ തന്നൊരു കലാസൃഷ്ടി.

    Prithviraj Sukumaranന്റെ മികച്ച പ്രകടനം..... വെങ്കിടിയെന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു.

    തുടക്കക്കാരിയായിരുന്നിട്ടുകൂടി ഒട്ടും മോശമാക്കാതെ തന്റെ കഥാപാത്രമായ ജാനകിയെ Durga Krishna മനോഹരമായി അവതരിപ്പിച്ചു..... കോഴിക്കോട്ടുകാരിയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെപ്പ് പിഴച്ചില്ല. ഒരു കോഴിക്കോട്ടുകാരി ഇതുപോലൊരു മനോഹരമായ സിനിമയുടെ ഭാഗമായതിൽ ഒരു കോഴിക്കോട്ടുകാരൻ എന്ന നിലയ്ക്ക് അഭിമാനിക്കുന്നു. ഒരുപാട് മികച്ച വേഷങ്ങൾ ദുർഗ്ഗയെ തേടിയെത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    അലൻസിയർ,ലെന, പ്രവീണ, സൈജു കുറുപ്പ്, സുധീർ കരമന, അശോകൻ,തെസ്നി ഖാൻ,Etc. തുടങ്ങി അഭിനയിച്ച എല്ലാവരും തന്നെ അവരവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

    ഗോപീ സുന്ദർ ഒരുക്കിയ സംഗീതം മികച്ചു നിന്നു. വാനിലുയരേ.... എന്ന ഗാനം ഒരുപാട് ഇഷ്ടമായി.... പശ്ചാത്തല സംഗീതവും മനോഹരമായി ചെയ്തിട്ടുണ്ട്.

    ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും നന്നായിരുന്നു.

    നവാഗതനായ പ്രദീപ്‌ നായർ തന്റെ ആദ്യ സംവിധാന സംരഭം മോശമാക്കിയില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം. എന്നാലും എവിടെയൊക്കെയോ ചെറിയ ചെറിയ പൊരുത്തക്കേടുകൾ അനുഭവപ്പെട്ടു.

    മനസ്സിൽ തട്ടിയ ഒരു സിനിമ..... വെങ്കിടിയും ജാനകിയും അവരുടെ സ്വപ്നവും പ്രണയവും മനസ്സിനെ വല്ലാതങ്ങ് ആകർഷിച്ചു.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanjks
     

Share This Page