1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Viswasam - My Review !!!

Discussion in 'MTownHub' started by Adhipan, Jan 18, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Viswasam

    മനസ്സിൽ പതിഞ്ഞ വിശ്വാസം.

    പറഞ്ഞു പഴകിയൊരു കഥയെ മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനംകൊണ്ടും മനസ്സിൽ സ്പർശിച്ച ഒരു അനുഭവമാക്കി മാറ്റിയ ഒരു ചിത്രം.

    വിവേകം എന്ന ദുരന്ത ചിത്രത്തിന് ശേഷം ശിവയ്ക്ക് തന്നെ അജിത് വീണ്ടും ഡേറ്റ് കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ എന്ന നിലയ്ക്ക് ഒരുപാട് സങ്കടവും ദേഷ്യവും തോന്നിയിരുന്നു.... പക്ഷേ ചിത്രം കണ്ടതിന് ശേഷം അജിത് ശിവയിൽ വെച്ച വിശ്വാസം തെറ്റിയില്ല എന്ന് മനസ്സിലായി. ഈ ചിത്രത്തെ പലരും ഇങ്ങനെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകാത്ത ഒരു കാര്യമാണ്.

    വിശ്വാസം ഒരു കൊച്ചു സിനിമയാണ്.... പറഞ്ഞു പഴകിയ ഒരു സാധാ തമിഴ് മസാല കഥ..... പക്ഷേ അതിനെ ശിവ നല്ല രീതിയിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.... അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടെയായപ്പോൾ ചിത്രം നല്ലൊരു അനുഭവമായി മാറി. അസ്ഥാനത്ത് അനാവശ്യമായി വന്ന ഒന്ന് രണ്ട് ഗാനങ്ങൾ ഒഴിച്ച് നിർത്തിയാൽ തമാശയും മാസ്സും ചേർന്ന ആദ്യപകുതി ആസ്വദിച്ചു കാണാൻ സാധിച്ചു.... രണ്ടാം പകുതി ഇമോഷണൽ രംഗങ്ങളിലൂടെയാണ് കടന്ന് പോകുന്നത് അത് മനോഹരമായി തന്നെ എടുത്ത് വെച്ചിട്ടുണ്ട്. ഇഷ്ടക്കൂടുതൽ രണ്ടാം പകുതിയോട്.

    ഒരു ശരാശരി കഥയ്ക്ക് തരക്കേടില്ലാത്ത തിരക്കഥയും മികച്ച സംഭാഷണങ്ങളും ഒരുക്കി അതിനെ നല്ല രീതിയിൽ ശിവ അണിയിച്ചൊരുക്കി....

    വെട്രിയുടെ ഛായാഗ്രഹണം ചിത്രത്തെ കളർഫുൾ ആക്കി നില നിർത്തിയപ്പോൾ റൂബന്റെ എഡിറ്റിംഗ് ചിത്രത്തെ അച്ചടക്കത്തോടെ ഒതുക്കി നിർത്തി.

    ഡി. ഇമ്മൻ ഒരുക്കിയ ഗാനങ്ങളിൽ ഒന്ന് രണ്ടെണ്ണം മികച്ചു നിന്നു. Sid ശ്രീറാം ആലപിച്ച കണ്ണാന കണ്ണേ എന്ന ഗാനം ഒരുപാട് ഇഷ്ടപ്പെട്ടു. പശ്ചാത്തല സംഗീതം ചിത്രത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

    തല അജിത് കുമാർ.....

    തൂക്കു ദുരൈ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം.... തല എന്ന താരത്തെ മാത്രം ഉപയോഗപ്പെടുത്തിയായിരുന്നു പലരും സിനിമയെടുത്തിരുന്നത്.... പക്ഷേ ശിവ ഇത്തവണ തല എന്ന സൂപ്പർ താരത്തിനൊപ്പം അജിത് കുമാർ എന്ന അഭിനേതാവിനേയും നന്നായിട്ട് ഉപയോഗിച്ചു.... മാസ്സ് സീനുകളിൽ തന്റെ സ്ക്രീൻ പ്രെസ്സൻസ്സുകൊണ്ട് രോമാഞ്ചമുളവാക്കിയപ്പോൾ ഇമോഷണൽ സീനുകളിൽ അദ്ദേഹം ശരിക്കും ഞെട്ടിച്ചു.... കോമഡി സീനുകളിലും തിളങ്ങി നിന്നു ഈ മനുഷ്യൻ. ഒരുപാട് നാളുകൾക്ക് ശേഷം അദ്ദേഹത്തെ ഫുൾ ഫോമിൽ കാണാനായി. ഒരുപാട് ആസ്വദിച്ചു കണ്ട പ്രകടനം.

    നയൻ‌താര......

    നിരഞ്ജന എന്ന കഥാപാത്രമായി ഗംഭീര പ്രകടനം തന്നെയാണ് നയൻ‌താര കാഴ്ച്ചവെച്ചത്.

    Anikha Surendran.....

    ശ്വേത എന്ന കഥാപാത്രമായി ഈ മലയാളിക്കുട്ടി അജിത്തിനും നയൻ‌താരക്കുമൊപ്പം മികച്ച പ്രകടനവുമായി കട്ടയ്ക്ക് പിടിച്ചു നിന്നു.

    ജഗപതി ബാബു, യോഗി ബാബു, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള, വിവേക്, സുരേഖ വാണി, Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

    അജിത്തും അനിഖയും തമ്മിലുള്ള രംഗങ്ങളെല്ലാം തന്നെ മനസ്സിനെ ഒരുപാട് സ്പർശിച്ചു.... ക്ലൈമാക്സ്‌ രംഗങ്ങളെല്ലാം ക്ലീഷേ ആണെങ്കിലും ആ കഥാപാത്രങ്ങൾ തന്ന ഒരു ഇമ്പാക്ട് കൊണ്ട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ശരിക്കും കണ്ണ് നിറഞ്ഞു കൊണ്ട് കണ്ടുതീർത്തൊരു ചിത്രം.

    പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് ഈ ചിത്രം നന്നായിട്ട് ഇഷ്ടപ്പടും എന്നുതന്നെയാണ് വിശ്വാസം.

    അജിത് കുമാർ എന്ന മനുഷ്യന്റെ ഗംഭീര പ്രകടനം കൊണ്ടും നയൻതാരയുടേയും അനിഖയുടേയും മനോഹര പ്രകടനങ്ങളാലും മനസ്സിനെ ഒരുപാട് സ്പർശിച്ച ഒരു ചിത്രം.

    അമ്മ സ്നേഹവും അച്ഛൻ വിശ്വാസവുമാണ്. അമ്മയുടെ വാത്സല്ല്യവും അച്ഛന്റെ സംരക്ഷണയും ഉണ്ടേൽ വേറെ എന്താണ് വേണ്ടത്.....

    തൂക്കുധുരൈ എന്താണ് എന്ന് ഒരു ഡയലോഗിലൂടെ മനസ്സിലാക്കി തരുന്നുണ്ട്....

    "ആൽമരത്തിന് കീഴിൽ എല്ലാരും തണലിൽ ആണ് ആ ആൽമരം കാവലുള്ളപ്പോൾ വെയില് അവരെ തൊടില്ല പക്ഷേ അപ്പോഴും ആ ആൽമരം നിൽക്കുന്നത് വെയിലത്തല്ലേ.... " ചിത്രത്തിൽ ഒരു മുത്തശ്ശി പറയുന്ന ഡയലോഗ് ആണ് ഇത്. എന്താണ് തൂക്കുധുരൈ എന്നത് ഇതിൽ നിന്ന് വ്യക്തം.

    മനസ്സിനെ ഒരുപാട് സ്വാധീനിച്ച ഒരു ചിത്രം....

    മനസ്സിൽ പതിഞ്ഞ വിശ്വാസം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Johnson Master likes this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Pinnalla Thala kidukki ! :Band:
     

Share This Page