നവാഗതനായ ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് "ഗപ്പി". ഗപ്പി എന്ന പേരിനോടുള്ള കൗതുകം ; എന്ത് കൊണ്ട് ഗപ്പി ?? തുടക്കം മുതൽ അതിന്റെ ചുരുൾ അഴിച്ച് കൊണ്ട് വരികയും ഒപ്പം മനുഷ്യ ബന്ധങ്ങളുടെയും സ്നേഹത്തിന്റെയോമൊക്കെ കഥയാണ് ചിത്രം പറയുന്നത്. കടലിനോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു കോളനി അവിടെയുള്ള ഗപ്പി (ചേതൻ ) എന്ന കുട്ടിയുടെയും കൂടെയുള്ളവരുടെയും കഥാപാത്രരൂപീകരണവുമായാണ് ചിത്രം തുടങ്ങിയത്. പിന്നീട് അവിടേക്ക് പാലം പണിയാൻ എത്തുന്ന എൻജിനീയർ (ടോവിനോ) മായി ഉണ്ടാകുന്ന പ്രശ്നങ്ങൾ അതെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ ഗപ്പി പുരോഗമിക്കുന്നു. ഒരു തുടക്കക്കാരന്റെ ആകുലത ഒട്ടും പ്രകടമാക്കാതെ നല്ല കെട്ടുറപ്പുള്ള തിരക്കഥയിൽ മികച്ച ആഖ്യാനം ഒരുക്കാൻ സംവിധായകനായി. പുതുമ എന്ന് പറഞ്ഞാൽ ഇതാണ് ഭംഗിയുള്ള ലൊക്കേഷനിൽ പോയി പനോരമ ഷോട്ടുകളിൽ കെട്ടി പടുക്കുന്ന ഫ്രയിമുകൾ കുത്തി നിറക്കുന്നതല്ല പുതുമ മറിച്ച് കഥയിലും കഥാപാത്രങ്ങളിലും തുടങ്ങി വസ്ത്രാലങ്കാരത്തിലും കലാസംവിധാനത്തിലും വരെ ഈ പറയുന്ന പുതുമ കൊണ്ട് വരാൻ ജോൺ പോൾ ജോർജിനായി. സമീർ താഹിർ നീലാകാശത്തിലൂടെ പരിചയപ്പെടുത്തിയ ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകന്റെ മനോഹരമായ ഫ്രയിമുകൾ ചിത്രത്തിന് മുതൽകൂട്ടാണ്. ബുള്ളറ്റും മലനിരകളും തന്റെ കുത്തക ആകുന്ന ലക്ഷണം കാണാൻ ഉണ്ട്!!!വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങൾ സിനിമയോടെ ചേർന്ന് നിൽക്കുന്നു. പശ്ചാത്തല സംഗീതം അതി ഗംഭീരം തന്നെ !! തീയേറ്റർ വിട്ടിട്ടും സംഗീതം വേട്ടയാടുന്നു... . പതിവ് ശൈലികളിൽ തൂങ്ങി കിടക്കുന്നവരും കോമഡി എന്ന പേരിൽ കാണിച്ചു കൂട്ടുന്ന പഴത്തൊലി കളികളും മാത്രം കൈമുതലായുള്ളവർ കണ്ട് പഠിക്കട്ടെ ഒരു സംവിധായകന്റെ ഉൾക്കാമ്പുള്ള കാഴ്ചപ്പാട് എന്താണെന്നു അതിന്റെ ദൃശ്യാവിഷ്‌കാരം എങ്ങിനെയാണെന്ന്.!! തീയേറ്ററിൽ നിന്ന് പടം മാറിയ ഉടനെയുള്ള വാരിക്കോരി വാഴ്ത്തുമൊഴികളും മറ്റു മരണാനന്തര ബഹുമതികൾക്കും ഇട വരുത്താതെ ബോക്സ് ഓഫീസിൽ നല്ല വിജയം ആയി തീരാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു 4/5