പൃഥ്വിയുടെയും ലാലിന്റെയും ലൂസിഫറില്‍ മമ്മൂട്ടിയും Posted by Farsana Jaleel A, 24 Sep, 2016 മോഹന്‍ലാലും പൃഥ്വിരാജും അണിനിരക്കുന്ന "ലൂസിഫറി" നെ കാണാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയുമെത്തുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ലൂസിഫര്‍". ചിത്രത്തില്‍ അഭിനയിക്കുന്നതിനല്ല പൃഥ്വിക്കും മോഹന്‍ലാലിനുമൊപ്പം മമ്മൂട്ടി എത്തുന്നത്. "ലൂസിഫര്‍" എന്ന ചിത്രത്തിന് വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം നല്‍കികൊണ്ടാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപിയെയും മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും മമ്മൂട്ടി പ്രത്യേകം വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം തന്റെ എല്ലാ പിന്തുണയും ടീമിന് നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന. ചിത്രത്തിലെ ഓരോ ഘട്ടത്തിലും മമ്മൂട്ടി വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയാക്കി വരികയാണ്. മലയാള സിനിമയിലെ പ്രതിഭാശാലികളായ നടന് സുകുമാരന്റെയും മുരളി ഗോപിയുടെയും മക്കള്‍ക്കൊപ്പം കൈ കോര്‍ക്കുന്ന മോഹന്‍ലാലിനെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.