Honey Bee 2 – visually rich but script wise loose അതികം പ്രതീക്ഷകള്‍ ഇല്ലാതെ പോയി ഒരു കിടിലം entertainer കണ്ട പ്രതീതി ആയിരുന്നു ആദ്യ ഭാഗം , എന്നാല്‍ അമിത പ്രതീക്ഷകളുമായി പോയി നിരാശ സമ്മാനിച്ച് രണ്ടാം ഭാഗം സെബന്റെം ഏഞ്ചലിന്റെം കല്യാണവും , രണ്ടു കുടുമ്പങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന കലഹങ്ങളും ഒക്കെ ആണ് പ്രമേയം ആദ്യ ഭാഗത്തിന്റെ വിജയത്തില്‍ മതി മറന്നു തട്ടി കൂട്ടിയ തിരകഥ , കോമഡി വേണോ സെന്റി വേണമോ എന്ന് അറിയാതെ നീങ്ങി .. വളരെ മനോഹരമായ വിസ്വല്സ് , ശരാശരിയില്‍ താഴെ നിന്ന പടത്തെ കുറച്ചെങ്കിലും മേലെ കൊണ്ട് വരുന്നതും അല്ബിയുടെ വിസ്വല്സ് ആണ് പ്രതേകിച്ചു പിടിച്ചു ഇരിക്കത്തക്ക തമാശകളോ , അല്ലെങ്കില്‍ emotions ഒന്നും തിരകഥയില്‍ കൊണ്ട് വരന്‍ കഴിഞ്ഞില്ല.. ആദ്യത്തെ ഭാഗത്തിലെ എല്ലാരും വേണം , കൂടെ കുറച്ചു പേരെ ഉള്‍പ്പെടുത്തണം എന്നൊരു ഉദേശം അല്ലാതെ , മറ്റൊന്നും കണ്ടതും ഇല്ല പ്രകടനങ്ങള്‍ : അസിഫ് – വളരെ challenging ആയ സന്ദര്‍ഭങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാലും സെബാന്‍ അദ്ദേഹം ബംഗി ആക്കി ഭാവന – ഭംഗിയാല്‍ നിറഞ്ഞു നിന്നും ബാബുരാജ് , ഭാസി , ബാലു ഒക്കെ പഴയ ഭാഗത്തിന്റെ നിഴല്‍ ആയി ശ്രീനി , ലെന , ലാല്‍ , സുരേഷ് കൃഷ്ണ , ഗണപതി , കവിത , കൃഷ്ണപ്രഭ എല്ലാവരും അവരുടെ ഭാഗങ്ങള്‍ നന്നാക്കി verdict : 2.5 /5 ഹണി ബീ ഇഷ്ട്ടപ്പെട്ടു അമിത പ്രതീക്ഷയില്‍ പോയാല്‍ നിരാശപ്പെടും , അതികം പ്രതീക്ഷകള്‍ ഇല്ലാതെ സമീപിച്ചാല്‍ നന്നായിരിക്കും വാല്‍കഷ്ണം : തിയേറ്റര്‍ പരിസരത്തെ ആള്‍കൂട്ടം ശരിക്കും സന്തോഷം നല്‍കുന്നവ ആയിരുന്നു , ആദ്യ ഭാഗത്തിന് ഇത്രേം ഫാന്‍സ് ഉണ്ടെന്നുള്ളതും സന്തോഷകരം
first day review alle machane njan theera ishttappetttilenkilum 2.5 etthikarundu apt rating is 1/5 nalla koora ayairunnu padam