പടം കണ്ടു . കൊള്ളാം എടപ്പാൾ ഗോവിന്ദ , ഫുൾ ! ഈ അടുത്തിറങ്ങിയതിൽ ലാലേട്ടന്റേതായുള്ള സിനിമകളിൽ ബെറ്റർ ആണ് ലൂസിഫർ . നല്ല സ്റ്റൈലിഷ് ആയും മാസ്സ് അപ്പീലിലും അണ്ണനെ പ്രേസേന്റ്റ് ചെയ്യാൻ പ്രിത്വിക്ക് സാധിച്ചിട്ടുണ്ട് . രണ്ടു മുഖങ്ങൾ , അല്ലെങ്കിൽ ദുരൂഹത ഉള്ള ഒരു കഥാപാത്രമായി അണ്ണൻ കിടു ആയി പെർഫോ ചെയ്തു. അല്പം ലാഗ് ഉണ്ടെങ്കിലും പുട്ടിനു പീര പോലെ ഇടക്കു ഓരോ മാസ്സ് സീനും ഡയലോഗും ആയി അത് മൊത്തത്തിൽ അങ്ങ് ഫീൽ ചെയ്യിക്കുന്നില്ല . സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻ ലാൽ പെട ..ടോവിനോ ആണ് ബാക്കി ഉള്ളവരിൽ അല്പം നന്നായതായി തോന്നിയത്. ഒബ്റോയ് , മഞ്ജു , സായികുമാർ , ഷാജോൺ , ബൈജു ഒകെ തരക്കേടില്ല . ആദ്യത്തെ ഫൈറ്റ് കിടു ആയിരുന്നു . അതിന്റെ തമിഴ് പാട്ട് ബി.ജി.എം ഉം കിടിലൻ ആയി . ജയിലിൽ വെച്ചുള്ള മറ്റൊരു സംഘട്ടനം അത്ര മികച്ചതായി ഫീൽ ചെയ്തില്ല. അണ്ണന്റെ ഒരു കാലുപൊക്കിയുള്ള പ്രയോഗം മൊത്തത്തിൽ ഒരു ഓളം ഉണ്ടാക്കി. പാട്ടുകളൊക്കെ അത്ര മെച്ചമുള്ളതായി തോന്നിയില്ല. സുജിത് വാസുദേവിന്റെ കാമറ എടുത്തു പറയണം. മുരളി ഗോപിയുടെ സ്ക്രിപ്റ്റ് അദ്ദേഹത്തിന്റെ മുൻ സിനിമകളുടെ അത്ര "കട്ടി" ഉള്ള ഒന്നല്ല. ഇത് ഒരു സാധാരണ സെറ്റ് അപ്പ് ആണ് . പുള്ളിയുടെ ചില സ്പെഷ്യൽ ഡയലോഗുകളുടെ ഒരു കുറവ് ഫീൽ ചെയ്തു . അവസാനത്തെ കുറച്ചു നിമിഷങ്ങൾ അത്ര പിടിച്ചില്ല. കുറച്ചു ട്രിം ചെയ്യാമായിരുന്നു എന്ന് തോന്നി . അവസാന സീക്വൻസ് പൈസ വസൂൽ ആണ് ഫാൻസിനു .... മൈ റേറ്റിംഗ് 3 / 5
last RUSSIAN sequence FAN BOY cherishing moment will freak look... RAJU vaakku paalichu..... Sent from my CPH1609 using Tapatalk