ഷൈലോക് @കണിമംഗലം പടം ഇന്നലെ കണ്ടു . എടപ്പാൾ ശാരദ . ഫുൾ ആണ് . ഈവെനിംഗ് ഷോ ! വാച്ചബിൾ എന്ന് പറയാവുന്ന ഒരു മസാല പടം . മമ്മൂട്ടിയും രാജ് കിരണും ഒഴിച്ചാൽ എടുത്തു പറയാൻ ഒന്നുമില്ലെങ്കിലും കുറെ സിനിമ ഡയലോഗുകളുടെ റെഫെറെൻസും മാഷ് അപ്പും ആയി ആദ്യ പകുതി നല്ല രീതിക്കു മുന്നോട്ടു പോയിട്ടുണ്ട്. രണ്ടാം പകുതി പക്ഷെ ആ ഒരു ലെവൽ വന്നില്ലെന്ന് തോന്നി..തമിഴ് -തെലുഗ് സിനിമകളിൽ കണ്ടു മടുത്ത പ്രതികാര കഥ , വലിയ ട്വിസ്റ്റോ വഴിത്തിരിവുകളോ ഇല്ലാതെ ആവിഷ്കരിച്ചിട്ടുണ്ട് . ഇമോഷണലി കുറച്ചൂടെ കണക്ട് ആയി വന്നിരുന്നെങ്കിൽ ഒന്നുടെ നന്നാക്കാമായിരുന്നു . മമ്മൂട്ടിയുടെ , കുറച്ചു നാളുകൾക്കു ശേഷമുള്ള സ്വല്പം എനർജി ഉള്ള പ്രകടനം ആണ് . ആക്ഷൻ രംഗങ്ങളിൽ ആ എനർജി അത്ര കാണാനില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ അതിൽ തെറ്റ് പറയാനാകില്ല . മാസ്റ്റർ പീസ് പോലെ റോപ് സീനിന്റെ അയ്യര് കളി ഇല്ലാതെ ഭേദപ്പെട്ട ആക്ഷൻ രംഗങ്ങൾ ഇത്തവണ അജയ് വാസുദേവ് ഒരുക്കിയിട്ടുണ്ട് . കാലങ്ങൾ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ഒരു വസ്തുത..മമ്മുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന വില്ലന്മാരും നിന്നിടത്തു നിന്ന് അടിച്ചു തെറിപ്പിക്കുന്ന ഇക്കയും ആണ് . അജയ് വാസുദേവിന്റെ മുൻ സിനിമകളിലെ അതെ ശൈലി ഷൈലോക്കിലും അതെ പടി അവർത്തിച്ചിട്ടുണ്ട് . ബിജിഎം അസഹനീയം ആണ്. ഇത്രയും ലൗഡ് ആക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. പാട്ടുകളൊക്കെ ശരാശരിയോ അതിൽ താഴെയോ ആണ് . മാസ്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരുവട്ടം ഒകെ കാണാം..മമ്മുട്ടിയുടെ കടുത്ത ആരാധകർക്ക് ബോധിക്കാൻ സാധ്യത നല്ലവണ്ണം ഉണ്ട് . ഹിറ്റ് ആകേണ്ടതാണ് ! ബാക്കിയൊക്കെ വരും ദിവസങ്ങൾ പറയണം .