1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ Darvinte Parinamam ۩♣۩ ○▬◙▬○ 8 .67 cr Final Gross ○○○ ITS NO#5 FOR PRITHVI

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks...:Vandivittu:
     
  2. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks macha...:Cheers:
     
  3. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    seriously ? ::bodhampoyi:
     
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    kidu anallo...:clap:
     
  5. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    SouthLive - Rating 2/5

    നിര്‍മല്‍ സുധാകരന്‍

    സാഹചര്യങ്ങളുടെ അപ്രതീക്ഷിത ഇടപെടല്‍കൊണ്ട് തികച്ചും അപരിചിതരായ രണ്ടുപേര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു ഏറ്റുമുട്ടല്‍.. ഏറ്റുമുട്ടലിന് തുടക്കമിടുന്നയാള്‍ താരതമ്യേന നിഷ്‌കളങ്കനും അധികാരശ്രേണിയില്‍ അപരനേക്കാള്‍ താഴെയുമായിരിക്കും. കൃത്യം (ഇവിടെ ഏറ്റുമുട്ടല്‍/ ദ്വന്ദയുദ്ധം) നടന്നതിന് ശേഷമാവും ഈ നിഷ്‌കളങ്കന്‍ അറിയുക/ മനസ്സിലാക്കുക പെട്ടെന്നുണ്ടായ ഒഴിവാക്കാനാവാത്ത പ്രകോപനത്താല്‍ താന്‍ കൈവച്ചത് ആരുടെ ശരീരത്തിലാണെന്ന്. തന്നേക്കാള്‍ ശക്തനായ (ശക്തി ശരീരത്തിന് തന്നെ വേണമെന്നില്ല, സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ ആയ സ്വാധീന ശക്തിയുമാകാം) ഒരാളാണ് അതെന്ന്. പൊടുന്നനെയുണ്ടായ സ്വാഭാവികമായ പ്രകോപനത്താല്‍ വേട്ടക്കാരന്റെ താല്‍ക്കാലിക വേഷം കെട്ടിയാടിയ ആള്‍ പിന്നീട് ഇരയുടെ വേഷത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്നു. അവിടെ കഥ ആരംഭിക്കുകയാണ്. അതിജീവനത്തിനായുള്ള ഇരയുടെ പോരാട്ടമാണ് പിന്നീട്. സിനിമ എന്ന മാധ്യമത്തില്‍ ഏറ്റവും മനോഹരമാകാവുന്ന തീമുകളിലൊന്നാണിത്. മലയാളത്തിലും കിരീടം മുതല്‍ മഹേഷിന്റെ പ്രതികാരം വരെ ഓര്‍ത്തിരിക്കാവുന്ന സിനിമകളുണ്ട് അക്കൂട്ടത്തില്‍.

    ഡാര്‍വിന്റെ പരിണാമത്തിന്റെയും നരേറ്റീവ് ആരംഭിക്കുന്നത് നേരത്തേ പറഞ്ഞ ഈ അപ്രതീക്ഷിത പോയിന്റില്‍ നിന്നാണ്. ഗര്‍ഭിണിയായ ഭാര്യയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ ഒരുവനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുണ്ടായ തടുക്കാനാവാത്ത ആവേശത്താല്‍ കൈകാര്യം ചെയ്യുന്ന അനില്‍ ആന്റോ എന്ന യുവാവ്. സ്വദേശമായ കൊട്ടാരക്കരയില്‍ നിന്ന് കൊച്ചിയിലേക്ക് ജീവിതം തേടിയെത്തിയ അയാള്‍ പിന്നീടറിയുന്നു ആരെയാണ് താന്‍ ശാരീരികമായി ജയിച്ചതെന്ന്. ഗൊറില്ലാ ഡാര്‍വിന്‍ എന്ന കുപ്രസിദ്ധ അധോലോക നേതാവിന്റെ അനുജനാണ് പ്രസ്തുത മാല മോഷ്ടാവെന്ന്‌. വേട്ടക്കാരന്റെ സ്ഥാനം ഡാര്‍വിനിലേക്ക് മാറ്റപ്പെടുന്നു. ആന്റോ ഇരയും. ഗൊറില്ലാ ഡാര്‍വിനായി ചെമ്പന്‍ വിനോദ് ജോസും അനില്‍ ആന്റോ ആയി പൃഥ്വിരാജും എത്തുന്നു.



    മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട എന്നീ തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെയെത്തുന്ന പൃഥ്വി ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരലിന് ശേഷം പൃഥ്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ് സിനിമ പണം മുടക്കുന്ന ചിത്രവുമാണിത്. കൊന്തയും പൂണൂലും എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷമുള്ള ജിജോ ആന്റണിയുടെ സംവിധാന സംരംഭം. ഒരുപക്ഷേ ജിജോ 2014ല്‍ ഡാര്‍വിന്‍ പ്ലാന്‍ ചെയ്തപ്പോഴുണ്ടായിരുന്നതിനേക്കാള്‍ ജനപ്രീതിയുടെ കാര്യത്തില്‍ പൃഥ്വി കാതങ്ങള്‍ മുന്നോട്ടുപോയിരിക്കുന്നു റിലീസിലേക്കെത്തുമ്പോള്‍. മൊയ്തീനാനന്തര തുടര്‍ വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന പൃഥ്വി കരിയറിന്റെ ഏറ്റവും നല്ല അവസ്ഥയില്‍ നില്‍ക്കുകയാണിപ്പോള്‍. ആ തുടര്‍ വിജയങ്ങളുടെ തുടര്‍ച്ചയായെത്തുന്ന പൃഥ്വി ചിത്രം എന്നതുതന്നെയാണ് റിലീസിന് മുന്‍പേ ഡാര്‍വിന്റെ പരിണാമത്തിനുണ്ടായിരുന്ന യുഎസ്പി.

    അധോലോക കഥകള്‍ പറയാന്‍ മലയാള സിനിമ ആദ്യം ആശ്രയിക്കുന്ന കൊച്ചിയിലേക്ക് വിദൂരഗ്രാമത്തില്‍ നിന്നെത്തുന്ന നായകനും അയാള്‍ക്കവിടെ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ബെസ്റ്റ് ആക്ടര്‍ പോലെയുള്ള ചിത്രങ്ങളില്‍ വന്നിട്ടുണ്ട്. പൃഥ്വിയുടെ അനില്‍ ആന്റോയും കൊച്ചിയില്‍ എത്തുന്നു. നേരത്തേ പറഞ്ഞ സാഹചര്യത്തില്‍ ഗൊറില്ലാ ഡാര്‍വിന് മുന്നില്‍ എത്തപ്പെടുന്നു. ഈ പോയിന്റില്‍ നിന്ന് മുന്നോട്ടുള്ള ഇര/ വേട്ടക്കാരന്‍ തുടര്‍ച്ച അഥവാ ക്യാറ്റ് ആന്റ് മോസ് ഗെയിം തരുന്ന ഉദ്വേഗ നിമിഷങ്ങളാണ് സാധാരണ ഇത്തരം ചിത്രങ്ങളെ ആസ്വാദ്യകരമാക്കുന്നത്. അനില്‍ ആന്റോ പക്ഷേ ഗൊറില്ലാ ഡാര്‍വിന് മുന്നില്‍ വളരെ എളുപ്പത്തില്‍ വിജയം നേടുകയാണ്. എതിരാളിയെ കണ്ടുമുട്ടി ഏറെ വൈകുംമുന്‍പ് തന്നെ. എതിരാളിയെ കായികമായി നേരിടുന്നതിന് പകരം ബുദ്ധിയാണ് അയാളുടെ ആയുധം. പിന്നീട് എല്ലാം ആന്റോ വിചാരിച്ചതുപോലെ നടക്കുന്നു. സിനിമയുടെ പേരിനെ അന്വര്‍ഥമാക്കാനായി, പരിണാമപ്പെടാന്‍ രണ്ട് കൈയുമുയര്‍ത്തി നിരായുധനായി നില്‍ക്കുകയാണ് ആന്റോയുടെ മുന്നില്‍ ഡാര്‍വിന്‍. നര്‍മ്മത്തില്‍ ഊന്നിയുള്ള കഥപറച്ചിലിനാണ് ശേഷം സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

    തുടര്‍ വിജയപരമ്പരയുടെ തുടര്‍ച്ചയായെത്തുന്ന പൃഥ്വി ചിത്രം എന്നതിനൊപ്പം ടൈറ്റില്‍ റോളില്‍ ചെമ്പന്‍ വിനോദ് ജോസ് വരുന്നതും ചിത്രം കാണും മുന്‍പ് കൗതുകം പകരുന്ന കാര്യമായിരുന്നെന്ന് നേരത്തേ പറഞ്ഞു. പക്ഷേ ഈ നടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആകെ നിരാശയാവും ചിത്രം സമ്മാനിക്കുക. ചെമ്പനെപ്പോലൊരു നടനെ അധോലോക നേതാവിന്റെ ടൈറ്റില്‍ റോളില്‍ കാസ്റ്റ് ചെയ്തിട്ടും അയാളിലെ അഭിനേതാവിനെ സംവിധായകന്‍ ഗൗനിച്ചിട്ടേയില്ല. പൃഥ്വിയുടെ കഥാപാത്രത്തിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ക്ക് മുന്നില്‍ നിശബ്ദനും കേള്‍വിക്കാരനുമായി ശൂന്യമായ ഭാവത്തോടെ നില്‍ക്കുന്ന ചെമ്പന്റെ മുഖം ഡാര്‍വിന്റെ പരിണാമം മുന്നോട്ടുവയ്ക്കുന്ന ദൈന്യമായ കാഴ്ചയാണ്. ഡാര്‍വിനെ ചെമ്പനാണ് അവതരിപ്പിക്കുന്നത് എന്നതിനാല്‍ അയാളുടെ സ്വഭാവം എന്തായിരിക്കണമെന്ന് സംവിധായകന് മുടിഞ്ഞ കണ്‍ഫ്യൂഷനായിരുന്നെന്ന് തോന്നും ചിത്രം കണ്ടാല്‍. ഹാസ്യരസപ്രധാനമായ കഥാപാത്രങ്ങള്‍ ഏറെ ചെയ്തിട്ടുള്ള ചെമ്പന്റെ സ്‌ക്രീന്‍ ഇമേജ് എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ള ആശങ്ക സംവിധായകന്‍ ജിജോ ആന്റണിയെ അലട്ടിയതുപോലെയുണ്ട്. ഹാസ്യരസപ്രധാനമല്ലാത്ത സ്വഭാവ നടനായി അയാളെത്തിയാല്‍ ഉണ്ടാക്കാവുന്ന ഇംപാക്ട് അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തില്‍ നാം കണ്ടതാണ്. പക്ഷേ ഡാര്‍വിനായി പ്രേക്ഷകന് മുന്നില്‍ അവതരിക്കുന്ന ഇന്‍ട്രോ സീനില്‍ത്തന്നെ ചെമ്പന്‍ പരാജയപ്പെടുന്നു. അഥവാ സംവിധായകന്‍ അയാളെ പരാജയപ്പെടുത്തുന്നു. കോമിക് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴുള്ള ഭാവത്തോട് അല്ലെങ്കില്‍ ശൂന്യമായ ഭാവത്തോടെ ഒരു ഗ്യാങ്‌സ്റ്റര്‍. പിന്നീടങ്ങോട്ട് പൃഥ്വിയുടെ നായകന്‍ പറയുന്ന ഏകപക്ഷീയമായ ഡയലോഗുകള്‍ക്ക് മുന്നില്‍ വാപൊളിച്ച് നോക്കിനില്‍ക്കാന്‍ മാത്രമാണ് ഈ കഥാപാത്രത്തിന്റെ യോഗം.



    ടൈറ്റില്‍ കഥാപാത്രമായതുകൊണ്ട് ചെമ്പന്റെ ഡാര്‍വിനെപ്പറ്റി ഇത്രയും പറഞ്ഞു എന്നുമാത്രം. ഡാര്‍വിനെ പരിണമിപ്പിക്കാന്‍ ചുമതലപ്പെട്ട പൃഥ്വിരാജിന്റെ അനില്‍ ആന്റോ അദ്ദേഹത്തിന്റെ ആരാധകരുടെ പോലും ഓര്‍മ്മയില്‍ നില്‍ക്കാത്ത കഥാപാത്രമാവും. മറ്റ് കഥാപാത്രങ്ങളുടെ കാര്യവും ഏറിയോ കുറഞ്ഞോ ഇങ്ങനെയൊക്കെത്തന്നെ. ഷമ്മി തിലകന്റെ ഛോട്ടോ ഗുണ്ടാ നേതാവ് അയ്യപ്പനും അനുയായികളുമൊക്കെ നേരമ്പോക്കിന് വകയുണ്ടാക്കുന്നുണ്ടെങ്കിലും മുന്‍പ് പലയിടത്ത് കണ്ടിട്ടുള്ള അത്തരം കഥാപാത്രങ്ങളുടെ പ്രോട്ടോടൈപ്പ് ആവര്‍ത്തനങ്ങളാണ് അവയൊക്കെ. കഥാപാത്ര രൂപീകരണത്തിലെ അപര്യാപ്തതയെ പ്രതിഭകൊണ്ടും അഭിനയശൈലികൊണ്ടും മറികടന്ന ഒരേയൊരു നടന്‍ സൗബിന്‍ ഷാഹിറാണ് ചിത്രത്തില്‍. സിനിമാനടനാവാന്‍ നടക്കുന്ന ഡാര്‍വിന്റെ അനുജന്‍ കഥാപാത്രത്തിന്റെ മണ്ടത്തരങ്ങള്‍ സൗബിന്‍ ചെയ്യുമ്പോള്‍ ഏച്ചുകെട്ടലോ ചേര്‍ച്ചക്കുറവോ അനുഭവപ്പെടുന്നില്ല.

    നായകനെയും നായകനാല്‍ പരിണാമപ്പെടേണ്ട പ്രതിനായകനെയും മുഖാമുഖം എത്തിക്കുന്നതുവരെയുള്ള സിനിമയുടെ പോക്ക് മന്ദതാളത്തിലാണ്. ഇഴച്ചിലിനൊപ്പം അതിനാടകീയതയുടെ മേമ്പൊടി ചേര്‍ത്ത പശ്ചാത്തല സംഗീതവും. രഞ്ജിത്തിന്റെ വോയ്‌സ് ഓവറില്‍ തുടക്കം മുതല്‍ ഇടയ്ക്കിടെ അപ്രതീക്ഷിതമായി കടന്നുവരുന്ന വിവരണവും അരോചകം തന്നെ. വാക്കാല്‍ കഥ പറയാന്‍ സിനിമയുടെ മര്‍മ്മപ്രധാന ഭാഗങ്ങളിലെല്ലാം രഞ്ജിത്ത് ശബ്ദസാന്നിധ്യമായി എത്തുമ്പോള്‍ സംവിധായകന് തന്റെ ദൃശ്യഭാഷയില്‍ ആത്മവിശ്വാസമില്ലെന്നാണ് തോന്നുക. രഞ്ജിത്തിന് ഇടയ്ക്കിടെയെത്തി ഇതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് പറയേണ്ടിവരുമ്പോള്‍ത്തന്നെ സിനിമയുടെ പല ഭാഗങ്ങളും ഒരു കുത്തിക്കെട്ടില്ലാത്ത നോട്ടുപുസ്തകം പോലെ കിടക്കുകയാണ്. സംഭാഷണങ്ങള്‍ പറയുമ്പോള്‍പ്പോലും കഥാപാത്രത്തെ പൂര്‍ണമായി മനസിലാകാത്തതുപോലെയാണ് അഭിനേതാക്കളെ തോന്നുക പലപ്പൊഴും. രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്കിടെ, ആക്ഷനും റിയാക്ഷനുമിടെ ഒരു മിസ്സിംഗ് മിക്കപ്പോഴും തോന്നുന്നു, പ്രത്യേകിച്ച് മന്ദതാളത്തിലുള്ള ആദ്യഭാഗത്ത്.

    ടെലിവിഷന്‍ സീരിയലുകളുടെ തുടര്‍ച്ച പോലെ തോന്നുന്ന ആദ്യഭാഗത്തിന് നായകന്‍ അനില്‍ ആന്റോ തന്നെ വിരാമമിടുന്നത് അയാളുടെ വീട്ടിലെ ടെലിവിഷന്‍ സെറ്റ് എറിഞ്ഞുതകര്‍ത്താണ്. സീരിയലുകളാണ് ഈ വീട്ടിലെ സമാധാനക്കേടിന് കാരണമെന്നും അയാള്‍ പറയുന്നുണ്ട്. ഒരു ട്രോളാണ് സംവിധായകന്‍ ഉദ്ദേശിച്ചതെങ്കില്‍ ചക്കിന് വച്ചത് സ്വന്തം ചിത്രത്തിന് തന്നെയാണ് കൊള്ളുന്നത്. കാരണം സീരിയല്‍ മട്ടിലാണ് ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ എന്നതുതന്നെ. എന്നാല്‍ നായക, പ്രതിനായകന്മാരുടെ കണ്ടുമുട്ടലിലേക്ക് എത്തിക്കുന്ന സംഭവങ്ങളുടെ തുടക്കം മുതല്‍ (ഇവിടെ ഗര്‍ഭിണിയായ ഭാര്യയുടെ മാലപൊട്ടിക്കല്‍) ചിത്രം ആദ്യമായി അതിന്റെ വേഗം കണ്ടെത്തുന്നു. പക്ഷേ പിന്നീട്, ഡാര്‍വിന്റെ പശ്ചാത്തലം നായകന്‍ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളിലെല്ലാം പലയാവര്‍ത്തി സിനിമകളില്‍ ആവര്‍ത്തിച്ച തരം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമാണ് വരുന്നത്. കുറ്റവാളിയും പങ്കാളിയുമായ പൊലീസ് ഉദ്യോഗസ്ഥന്‍, മണ്ടന്മാരായ കൂട്ടാളികള്‍ എന്നിങ്ങനെ..



    സമകാലിക മലയാള സിനിമയില്‍ റിയലിസ്റ്റിക് ആഖ്യാനങ്ങള്‍ സ്വീകാര്യത നേടുന്ന കാലമാണ്. കഥാപശ്ചാത്തലം റിയലിസ്റ്റിക് ആക്കാന്‍ ഡാര്‍വിന്റെ പരിണാമത്തില്‍ ജിജോ ആന്റണിയും ശ്രമിച്ചിട്ടുണ്ട്. മിഡില്‍ ക്ലാസ് ലുക്കുള്ള നായികയും കരിപുരണ്ട അടുക്കളയുമൊക്കെയായി. പക്ഷേ ഇവിടുത്തെ കരി പുരണ്ട അടുക്കളയ്ക്ക് മഹേഷിന്റെ പ്രതികാരത്തിലേതുപോലെ ചാരുത ഇല്ലെന്നുമാത്രം. കലാസംവിധാനമേ ഇല്ലാത്തതുപോലെ തോന്നും പല രംഗങ്ങളും കണ്ടാല്‍. ഒന്നുകില്‍ കലാസംവിധായകന് പണി വളരെ കുറവായിരുന്നു. അല്ലെങ്കില്‍ അദ്ദേഹം ആവശ്യത്തിലധികം പണിയെടുത്തു.

    ഏറ്റവും ആദ്യം പറഞ്ഞതരത്തില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട് ഇരയും വേട്ടക്കാരനുമാകുന്ന രണ്ട് അപരിചിതരുടെ കഥ, അതും ഒരു ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍, കൊച്ചിയില്‍ സംഭവിക്കുന്നത്.. വേണമെങ്കില്‍ ഒരു തെറ്റില്ലാത്ത വിനോദ സിനിമ ഉണ്ടാക്കാനുള്ള പ്രാഥമിക ചേരുവകളൊക്കെ ഡാര്‍വിന്റെ പരിണാമത്തിനുണ്ട്. നിര്‍ഭാഗ്യവശാല്‍ സംവിധായകന്‍ ജിജോ ആന്റണിക്ക് അത് സാധിച്ചിട്ടില്ലെന്ന് മാത്രം.

    Sent from my Lenovo K50a40 using Tapatalk
     
    Don Mathew, Mayavi 369 and Mark Twain like this.
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  8. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  10. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333

Share This Page