1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ SWARNAKADUVA ۩♣۩ Biju Menon - Jose Thomas - Babu Janardhanan - Opens With Very Good Reports

Discussion in 'MTownHub' started by Mayavi 369, Apr 8, 2016.

  1. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
  2. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    സ്വർണ്ണ കടുവ » A RETROSPECT

    ✦"അണ്ണാ, അണ്ണനെ തോൽപ്പിക്കാം എന്ന അതിമോഹം കൊണ്ട് വരികയല്ല.. ജീവിക്കാന്‍ വേണ്ടിയാ.." -സ്വര്‍ണ കടുവയുടെ പോസ്റ്ററിൽ, പുലിമുരുകനിലെ പുലിയോട്‌ പറയുന്ന, ഇത്തരത്തിലൊരു രസികൻ വാചകം നിങ്ങൾ കണ്ടിരിക്കും. മലയാളികൾക്ക്‌ ഏറെ പ്രിയങ്കരനായ ബിജു മേനോൻ നായകനായെത്തുന്ന 'സ്വർണ്ണക്കടുവ' സൂപ്പർതാരചിത്രങ്ങൾക്ക് ലഭിക്കുന്നത്ര റിലീസിങ് സെന്ററുകളിലാണ്‌ (104 കേന്ദ്രങ്ങളിൽ) റിലീസ്‌ ചെയ്തിരിക്കുന്നത്‌.

    ■ഉദയപുരം സുൽത്താൻ, മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി, ഒരിടവേളയ്ക്ക് ശേഷം ബാബു ജനാര്‍ദ്ദനനാണ്‌ തിരക്കയെഴുതുന്നത്‌. 'വെള്ളക്കടുവ' എന്ന പേരിലായിരുന്നു ചിത്രം അനൗൺസ്‌ ചെയ്തിരുന്നത്‌. വെള്ളിമൂങ്ങ നൽകിയ സംതൃപ്തിയും, ബിജു മേനോനിലുള്ള വിശ്വാസവും പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കുമെന്നുറപ്പ്‌.

    »SYNOPSIS
    ■സിനിമാ നിർമ്മാതാവും ജ്വല്ലറി ഉടമയുമായ ലോനപ്പന്റെ വലംകൈ ആണ്‌ റിനി ഐപ് മാട്ടുമ്മല്‍. ഒരിക്കൽ ലോനപ്പന്റെ അശ്രദ്ധ മൂലം ഒരപകടമുണ്ടാവുമ്പോൾ അയാൾ റിനിയെ ആശ്രയിക്കുന്നു. ശേഷമുള്ള സംഭവവികാസങ്ങളാണ്‌ 147 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തലം.

    CAST & PERFORMANCES
    ■റിനി ഐപ് മാട്ടുമ്മല്‍ എന്ന കഥാപാത്രത്തെ ബിജു മേനോന്‍ വളരെ നന്നായി അവതരിപ്പിച്ചു. ചിരിച്ചുകൊണ്ട്‌ കഴുത്തറുക്കുന്ന, കൗശലക്കാരനും കുശാഗ്രബുദ്ധിക്കാരനുമായ കഥാപാത്രമായിരുന്നു. തൃശൂർ സ്ലാംഗ്‌ ആയിരുന്നു സംസാരഭാഷ. ഒരു സമയത്തുപോലും ബോറടിപ്പിച്ചില്ല.

    ■ലൗലി എന്ന നായികാകഥാപാത്രത്തെ ഇനിയയും ദീപ്തി എന്ന കഥാപാത്രത്തെ പൂജിതാ മേനോനും അവതരിപ്പിച്ചു. തുല്യപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. കീടനാശിനിയുടെ റെപ്രസന്റേറ്റിവ്‌ ആയ ജോജു എന്ന കഥാപാത്രത്തെ ഹരീഷ്‌ കെ.ആർ അവതരിപ്പിച്ചു. കോമഡിനിറഞ്ഞ, പ്രാധാന്യമുള്ള വേഷമായിരുന്നു.

    ■ലോനപ്പൻ എന്ന കഥാപാത്രത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇന്നസെന്റ്‌ അവതരിപ്പിച്ചു. സുധീർ കരമന, മാസ്റ്റർ മിനൻ, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സാജു കൊടിയൻ ബൈജു, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം നസീര്‍, ഹരീഷ്‌ കെ.ആർ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏവരും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു.

    »MUSIC & CINEMATOGRAPHY
    ■രതീഷ്‌ വേഗയാണ്‌ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌. ഗാനങ്ങളൊന്നും ആസ്വാദ്യകരമായിരുന്നില്ല. പശ്ചാത്തലസംഗീതം സന്ദർഭങ്ങളോട്‌ ചേർന്നുനിന്നു. മനോജ്‌ പിള്ളയാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണ നിർവ്വാഹകൻ.

    »OVERALL VIEW
    ■ഹാസ്യത്തിന്‌ പ്രാധാന്യം നൽകിക്കൊണ്ടുള്ള, ഒരു ചലച്ചിത്രം. ബോറടിക്കാതെ രണ്ടരമണിക്കൂർ നേരം പ്രേക്ഷകന്‌ തിയെറ്ററിലിരുന്ന് ചിത്രമാസ്വദിക്കുവാൻ കഴിയും. ബിജു മേനോൻ നിറഞ്ഞാടുകയായിരുന്നു ചിത്രത്തിൽ. വളരെ വേഗതയിൽത്തന്നെ കഥ ആഖ്യാനിക്കപ്പെട്ടു.

    ■2014 മാർച്ച്‌ 31-നാണ്‌ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്‌. പണമുണ്ടാക്കുവാൻ നായകൻ അവലംബിക്കുന്ന ചില മാർഗ്ഗങ്ങളാണ്‌ ആദ്യപകുതിയെ മുന്നോട്ട്‌ നയിക്കുന്നത്‌. നായകൻ നേരിടുന്ന ചില വെല്ലുവിളികളും, പണക്കൊതിമൂലം നിന്നിടത്തെ മണ്ണ്‌ ഒലിച്ചു പോകുന്ന അവസ്ഥയിലുള്ള അദ്ദേഹത്തിന്റെ നെട്ടോട്ടവുമാണ്‌ രണ്ടാം പകുതി. ക്ലൈമാക്സ്‌ മിക്ക ചോദ്യങ്ങൾക്കും മറുപടി തരുന്നുണ്ട്‌.

    ■സർവ്വം തികഞ്ഞവനായിരിക്കണം നായകനെന്ന കാഴ്ചപ്പാടുകളെയെല്ലാം കീഴ്മേൽ മറിച്ചുകൊണ്ട്‌ ഒന്നിനൊന്നിന്‌ പ്രേക്ഷകരുടെ വെറുപ്പ്‌ ഏറ്റുവാങ്ങുകയാണ്‌ കഥാപാത്രം. റിനി പണമുണ്ടാക്കുവാനായി എന്തും ചെയ്യുന്ന ഇന്നത്തെ യുവാക്കളുടെ പ്രതിനിധിയാണ്‌. മനസാക്ഷി തെല്ലുമില്ലാത്തവൻ. തന്നെ സ്നേഹിച്ചവരെയെല്ലാം വഞ്ചിച്ചവനാണ്‌ ഇവിടെ നായകൻ. തന്റെ ലക്ഷ്യങ്ങൾക്കുമുന്നിൽ അയാൾക്ക്‌ ആരും തടസ്സമല്ല. എന്നാൽ നായകന്റെ സ്വഭാവദൂഷ്യങ്ങളെല്ലാം മാറിമറിഞ്ഞ്‌ നന്മയുടെ നിറകുടമായിത്തീരുന്ന കൃത്രിമരംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല.

    ■പ്രസക്തമായ നിരവധി വിഷയങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി അവതരിപ്പിച്ചിട്ടുണ്ട്‌. സർക്കാരിന്റെ മദ്യനയം
    ബാർ കോഴ എന്നിവയോടൊപ്പം സംസ്ഥാന അവാർഡ്‌ ദാനത്തേയും, പള്ളി വൈദികരുടെ കാപട്യത്തേയും, വിമർശിച്ചിരിക്കുകയാണ്‌ സംവിധായകൻ. കളക്ട്രേറ്റിലേക്കുള്ള വഴി ഉപരോധിച്ച സമരക്കാർക്കെതിരെ പ്രതികരിച്ച വീട്ടമ്മക്ക്‌ പാരിതോഷികം നൽകിയ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളിയേയും വെറുതെ വിട്ടില്ല.

    ■സംവിധായകന്റെ തൊട്ടുമുൻപുള്ള ചിത്രങ്ങളെ അപേക്ഷിച്ച്‌, ദ്വയാർത്ഥ പ്രയോഗങ്ങളുടെ അതിപ്രസരമോ അശ്ലീല സംഭാഷണങ്ങളുടെ ആധിപത്യമോ ചിത്രത്തിൽ കാര്യമായിട്ടില്ല എന്നത്‌ എടുത്തുപറയേണ്ടതാണ്‌. എന്നിരുന്നാലും തെറ്റിനെ തെറ്റുകൾകൊണ്ട്‌ മറയ്ക്കുകയാണ്‌ ചിത്രത്തിൽ. നായകനും കേന്ദ്രകഥാപാത്രവും ചെയ്ത വലിയ തെറ്റുകൾക്ക്‌ തക്കതായ ശിക്ഷ ലഭിക്കുകയോ, അത്‌ പുറത്തുവരികയോ ചെയ്യുന്നില്ല.

    ■പ്രേക്ഷകർക്ക്‌ ഒരുപരിധിവരെ തൃപ്തിനൽകുവാൻ ചിത്രത്തിനുകഴിഞ്ഞിട്ടുണ്ട്‌. അമിതപ്രതീക്ഷയില്ലാതെ സമീപിച്ചാൽ ചിത്രം നിങ്ങൾക്കും ആസ്വദിക്കാം. താരാധിപത്യമില്ലാത്ത, സംതൃപ്തിദായകമായ ഒരു കൊച്ചുചിത്രമെന്നനിലയിൽ സ്വർണ്ണ കടുവ ശ്രദ്ധിക്കപ്പെടട്ടെ.!

    »RATING: ★★★☆☆ (watchable)

    *click here: goo.gl/gNoQ4O _JOMON THIRU_*
     
  3. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Multi innu nalla occupancy aayirunnu...
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ithengane kollaamo.?Nammude aarum review itille.?
     
  5. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Tvm new 1st show

    2016-11-06--15_36_35.jpg

    Ekm multi evening shows good booking

    2016-11-06--15_35_56.jpg
     
    Mark Twain likes this.
  6. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    Mark Twain likes this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Undallo..vanna revws ellamgood anu
     
  8. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    updates onnum illallo...
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Enthu pati..?Y no updates here.?
     
  10. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333

Share This Page