1. Currently, we are accepting registrations.
  You are welcome to partake in the discussions provided you follow the community rules and guidelines.
  Click on the yellow "Review" tag to filter out only the reviews.

۩ II. FreeThinking .II ۩ സ്വതന്ത്രചിന്തകള് ۩

Discussion in 'Kerala Speaks' started by guru, Dec 17, 2015.

 1. guru

  guru Debutant

  Joined:
  Dec 6, 2015
  Messages:
  41
  Likes Received:
  47
  Liked:
  12
  Trophy Points:
  3
  ഈ ത്രഡിൽ അന്ധവിശ്വാസങ്ങൾ , മതങ്ങൾ, ശാസ്ത്രം, രാഷ്ട്രം, മനുഷ്യാവകശങ്ങൾ തുടങ്ങിയ സ്വതന്ത്രചിന്തകൾ ചർച്ച ചെയ്യാം. WARNING: മാന്യമായി സം‍വദിക്കുക , ഇതിലെ ചില പോസ്റ്റുകൾ വായിച്ചു ശരീരത്തിന്റെ ഏതെങ്കിലും ഭഗത്ത് ചൊറിച്ചിലൊ കുരുപൊട്ടലോ അനുഭവപെട്ടാൽ അതിനു ആരും ഉത്തർവാദി ആയിരിക്കില്ല. അത്തരക്കർ ഇവിടുന്നു ഒഴിഞ്ഞു നിക്കുക.
   
  akhyzzz, Devasuram and nryn like this.
 2. nryn

  nryn Star

  Joined:
  Dec 1, 2015
  Messages:
  1,866
  Likes Received:
  1,432
  Liked:
  3,561
  Trophy Points:
  293
  Location:
  Thiruvananthapuram<>Bangalore
  Good thread guru ji!
   
  guru likes this.
 3. Red Power

  Red Power Super Star

  Joined:
  Dec 4, 2015
  Messages:
  3,298
  Likes Received:
  828
  Liked:
  750
  Trophy Points:
  298
  Location:
  Mumbai
  kollam anna
   
  guru likes this.
 4. Hari Anna

  Hari Anna Established

  Joined:
  Dec 5, 2015
  Messages:
  726
  Likes Received:
  223
  Liked:
  454
  Trophy Points:
  28
  Good one..
   
  akhyzzz likes this.
 5. nryn

  nryn Star

  Joined:
  Dec 1, 2015
  Messages:
  1,866
  Likes Received:
  1,432
  Liked:
  3,561
  Trophy Points:
  293
  Location:
  Thiruvananthapuram<>Bangalore
  Tharoor nte private members bill to repeal article 377 entertain polum chiayathe thalli. Really sad.
   
  akhyzzz likes this.
 6. Red Power

  Red Power Super Star

  Joined:
  Dec 4, 2015
  Messages:
  3,298
  Likes Received:
  828
  Liked:
  750
  Trophy Points:
  298
  Location:
  Mumbai
  aghne onnu pass cheyyan sramichal ividathe mathamilla partykal polum takarnnu pokum. Votenu taze oru partyum kurakkilla
   
  akhyzzz likes this.
 7. Red Power

  Red Power Super Star

  Joined:
  Dec 4, 2015
  Messages:
  3,298
  Likes Received:
  828
  Liked:
  750
  Trophy Points:
  298
  Location:
  Mumbai
  @admin ee groupil matha pustakaghale kurichulla churchakal anuvadeeneyam anooo? Matha pustakaghalile thettu choondi kattuka ennathu anuvadiniyam ano
   
  akhyzzz likes this.
 8. admin

  admin Administrator Staff Member

  Joined:
  Dec 1, 2015
  Messages:
  66
  Likes Received:
  316
  Liked:
  19
  Trophy Points:
  13
  As long as the discussion is civil why not? Abuse oru tharathilum anuvadikkilla. These type of discussions require a level of maturity. If we find that the members are not ready to be civil, this will change. So it is a Yes for now.
   
  Spunky likes this.
 9. Red Power

  Red Power Super Star

  Joined:
  Dec 4, 2015
  Messages:
  3,298
  Likes Received:
  828
  Liked:
  750
  Trophy Points:
  298
  Location:
  Mumbai

  satyathil chila quotes innu ravile ayyachathu idan anu njan uddeshiche. pakshe vendennu vachu. chilappol athu islammathathe avahelkkunnathanennu thonniyal. matha marthanadmayiye polum oru thamsha post ittathu palarkkum dahichilla. so vendennu vachu
   
  akhyzzz likes this.
 10. Red Power

  Red Power Super Star

  Joined:
  Dec 4, 2015
  Messages:
  3,298
  Likes Received:
  828
  Liked:
  750
  Trophy Points:
  298
  Location:
  Mumbai
  വേദപൊത്തകം!!
  **********************
  പണ്ട് പണ്ട് എന്നുവെച്ചാ അനാദികാലത്ത്.ഒരു ദൈവം.ദൈവവും ഇരുട്ടും ഏകാന്തതയും മാത്രം.ഏകാന്തത എന്ന് പറഞ്ഞാല ഏകാന്തതയുടെ അപാരതീരം.ദൈവതിനാനെങ്കിൽ ബോറടിച്ചിട്ടു വയ്യ.അവസാനം സഹികെട്ട് ദൈവം അരുളി ചെയ്തു....
  " വെളിച്ചം ഉണ്ടാകട്ടെ!"
  ഹു.!! അത്ഭുതം.!!
  ദാ വെളിച്ചം ഉണ്ടായിരിക്കുന്നു.
  ആഹാ കൊള്ളാലോ
  ദൈവം തന്റെ ആദ്യത്തെ സൃഷ്ടി മതിയാവോളം നോക്കി കണ്ട് ആസ്വദിച്ചു. സൂപ്പെർബ് !!
  ടൈം പോയതറിഞ്ഞില്ല. സന്ധ്യയായി പ്രഭാതമായി ഒന്നാം ദിവസം.!!
  .
  പിറ്റേന്ന് എണീറ്റ്‌ നോക്കിയപ്പോൾ ദൈവത്തിനു തോന്നി ..വെളിച്ചവും ശൂന്യതയും മാത്രം.ഡേക്കറേഷൻസ് വേണം.എങ്കിലെ ഒരിത് ഉണ്ടാകൂ.
  ( വെളിച്ചമാണ് ആഗ്രഹങ്ങൾക്ക് ഹേതു.
  പിന്നീട് ദൈവം ഇതോർത്ത് പാടിയ പാട്ടാണത്രേ "വെളിച്ചം ദു:ഖമാണുണ്ണി തമസല്ലോ സുഖപ്രദം .")
  ദൈവം ചുമ്മാ അരുളി ചെയ്തു ... "കര ഉണ്ടാകട്ടെ!"
  ഹെന്റ പൊന്നമ്മച്ചീ!! കര!! പൊളപ്പൻ. ഞാനൊരു സംഭവം തന്ന. ദൈവത്തിനു രോഞ്ചാമം വന്നു.
  ആ സൃഷ്ടിയും നോക്കി ആസ്വദിച്ചു പുളകിതനായി.....സന്ധ്യയായി പ്രഭാതമായി രണ്ടാം ദിവസം.
  പിറ്റേന്ന് എണീറ്റ്‌ നോക്കിയപ്പോ പ്രകാശോം കരയും കടലും മാത്രം......കുറച്ചു കൂടി ഡേക്കരെഷൻസു ആകാം.
  അങ്ങനെ, ഹരിത സസ്യങ്ങൾ, പഴങ്ങൾ,പൂക്കള്, ധാന്യങ്ങൾ, ജലജന്തുക്കൾ.....ഒടുക്കാത്ത ഉണ്ടാക്കലുകൾ..!!! എല്ലാം വൻസക്സസ് !!
  പിന്നെ പിന്നെ ദൈവം ഡയിലി എണീറ്റ്‌ പറയും ( ഐ മീൻ, അരുളി ചെയ്യും) ഓരോന്ന് ഉണ്ടാകാൻ.അതങ്ങ് ഉണ്ടാകും.
  ഇങ്ങനെ ആറാമത്തെ ദിവസമായി.ദൈവം ചുറ്റിനും നോക്കി.താൻ സൃഷ്ടിച്ച ഓരോ സംഭവങ്ങളും നോക്കി കണ്ടു.
  വെളിച്ചം, കര, കടൽ,സസ്യങ്ങൾ,ജന്തുക്കൾ, സൂര്യൻ, ചന്ദ്രൻ,............ കുറെയായി.
  എന്റ തമ്പുരാനേ. ചുമ്മാ ഒരു രസത്തിനു ഓരോന്ന് ഉണ്ടാകാൻ പറഞ്ഞൂന്നേ ഉള്ളൂ.ഇതിപ്പോ വല്ലാത്ത $*---&$# ആയിപ്പോയല്ല്. പുല്ല്.
  ഇതൊക്കെ ഇനി എങ്ങനെ നോക്കി നടത്തും!!!! (????)
  എല്ലാം മാഞ്ഞു പോകട്ടെ എന്ന് പറഞ്ഞാൽ എല്ലാം പോകുമായിരിക്കും (ല്ലേ??)
  ന്നാലും, അതല്ലല്ല്. ഇത്ര കഷ്ടപ്പെട്ട് (!!)ബുദ്ധിമുട്ടി ( ) ഇത്രയൊക്കെ അങ്ങ് സൃഷ്ടിച്ചിട്ട്.....മായ്ച്ചു കളയാനും തോന്നണില്ല.
  ഐഡിയ!! ( ദൈവത്തിന്റെ ലൈഫ് ചേഞ്ച് ചെയ്ത ഒരുഗ്രൻ ഐഡിയ))
  പിന്നേ താമസിച്ചില്ല, ദൈവം ഒരു മണ്‍ വെട്ടിയും എടുത്തു ഇറങ്ങി.പറ്റിയ സ്ഥലം കണ്ടുപിടിച്ചു കിളക്കാൻ തുടങ്ങി.ആഹാ,,നല്ല ഫ്രഷ്‌ കളിമണ്ണ്.!!
  ദൈവം കുറച്ചു കളിമന്നെടുത്തു കുഴച്ചു കുഴച്ചു മയപ്പെടുത്തി , തന്റെ മോഡലിൽ ഒരു സൃഷ്ടി അങ്ങോട്‌ ഉണ്ടാക്കി. പിന്നീട് തന്റെ ശ്വാസം കൊടുത്തു.,!!
  അത്ഭുതം!! അതിനു ജീവൻ വെച്ചു.!!
  അങ്ങനെ, താൻ മുൻപ് സൃഷ്ടിച്ചതൊക്കെ നോക്കി നടത്താൻ ഭൂമിയിൽ ദൈവം തന്റെ പ്രതിരൂപമായി സൃഷ്ടിച്ച സൃഷ്ടിയാണ് ----- മനുഷ്യൻ (!!))
  (( പിന്നീട് ഈ സംഭവത്തെ കുറിച്ച് ദൈവം തന്റെ ഡയറിയിൽ എഴുതിയത്രേ "" വിനാശകാലേ വിപരീത ബുദ്ധി!""))
  ദൈവം മനുഷ്യനോടു അരുളി..." മനുഷ്യാ,,,,,നിനക്കായി ഞാൻ സൃഷ്ടിച്ച സംഗതികള് കണ്ടാ?? കടൽ, കര, സൂര്യൻ,ചന്ദ്രൻ, നക്ഷത്രങ്ങൾ.....എല്ലാം വേണ്ടുവോളം അനുഭവിച്ചു കൊൾക..നീയാണ് ഇതിന്റെയെല്ലാം അധിപൻ...സോ, നന്നായി നോക്കിക്കൊള്ളണം ട്ടോ....." ( ഇത്രയും പറഞ്ഞു ദൈവം ഒളികണ്ണിട്ടു മനുഷ്യനെ നോക്കി..ഹോ! രക്ഷപ്പെട്ട്.ഇനിയെല്ലാം ഇവന്മാര് നോക്കി നടത്തട്ട് !! )
  ഏഴാം ദിവസം നേരം പുലർന്നു. ഇന്ന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാ.അല്ലെങ്കിൽ തന്നെ എന്ത് അധ്വാനമായിരുന്നു കഴിഞ്ഞ 6 ദിവസോം.
  ഉണ്ടാകട്ടെ ഉണ്ടാകട്ടെ എന്ന് അരുളി അരുളി ദൈവത്തിന്റെ അടപ്പ് ഇളകിയിരുന്നു. !!
  എന്തായാലും ഇനിയൊന്നു സമാധാനമായിട്ടു വിശ്രമിക്കണം.ദൈവം തീരുമാനിച്ചു.
  തന്റെ സൃഷ്ടികളെയൊക്കെ ഒന്ന് കൂടി കണ്കുളിർക്കെ നോക്കികണ്ടിട്ടു ദൈവം വിശ്രമിക്കാൻ പോയ്‌.
  ( ഈ നിമിഷത്തിന്റെ ഓർമക്കായിട്ടു ആണത്രേ, കേരളത്തിൽ ജനങ്ങൾ 10 മിനിട്ട് 'പണിതിട്ട്' 1മണിക്കൂർ വിശ്രമിക്കുന്ന ഉത്സവം തുടങ്ങിയത്. അല്ലേലും ലവന്മാരു സ്മരണയുള്ളവരാ )
  .
  എന്തോ ഭയങ്കര ബഹളം കേട്ടാണ് ദൈവം ചാടി എണീറ്റത്. എണീറ്റ പാടെ ഓടി സ്വർഗത്തിലെ തന്റെ വീടിന്റെ കിളിവാതിലിലൂടെ എത്തി വലിഞ്ഞു നോക്കി, എന്താ പ്രശ്നം എന്നറിയാൻ.
  ഇന്നലെ സൃഷ്ടിച്ച മനുഷ്യന്മാരെല്ലാം കൂടി ദോ കിടന്നു നിലവിളിക്കുന്നു...
  ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ മനസിലായി.നിലവിളി അല്ല. സ്തുതിയാണ്.
  ഇതൊക്കെ സൃഷ്ടിച്ച തന്റെ കഴിവിനെ പ്രകീർതിക്കുകയാണ്.( അല്ല, ആരായാലും പ്രകീർത്തിച്ചു പോകും.അമ്മാതിരി സൃഷ്ടിയല്ലേ താൻ നടത്തിയിരിക്കുന്നെ. എന്തിനധികം..ഇതൊക്കെ സൃഷ്ടിച്ച താൻ പോലും ഇടയ്ക്കിടെ ബഹുമാനം കൊണ്ട് എത്രയോ പ്രാവശ്യം എണീറ്റ്‌ നിന്ന് തനിക്കു തന്നെ സല്യൂട്ട് അടിച്ചിരിക്കുന്നു - ദൈവം ഓർത്തു. )
  പാവങ്ങൾ, സ്തുതിക്കട്ടെ..ഹല്ലേലൂയാ !!
  .....
  .
  തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.എന്തോ അസ്വസ്ഥത.മനസിനൊരു സുഖോം ഇല്ല.
  തൊപ്പിവെച്ച ഒരു താടിക്കാരൻ ഇറങ്ങി യിട്ടുണ്ട്. പ്രവാചകൻ ആണത്രേ പ്രവാചകൻ. ഇക്കണ്ട അത്ഭുതങ്ങളൊക്കെ ഉണ്ടാക്കിയിട്ട്, ഇപ്പോൾ അതിന്റെയൊക്കെ പിതൃത്വം അവകാശപ്പെട്ടു വേറൊരു ദൈവം. !!
  പറഞ്ഞിട്ടെന്താ.. പെണ്ണും മദ്യപ്പുഴയും ഉൾപ്പെടെ വമ്പൻ ഓഫരുകളാണ് അവർ മുന്നോട്ടു വെക്കുന്നത്.
  കുറെയെണ്ണം അതിൽ മയങ്ങി പുതിയ ഫാൻസ്‌ അസോസിയേഷനും തുടങ്ങിയിട്ടുണ്ട്
  കൊമ്പറ്റീഷൻ കൂടുകയാണല്ലോ മുരുഹാ
  .
  ആക്റ്റീവായിട്ടു നിന്നില്ലെങ്കിൽ ഫീൽഡിൽ നിന്നു ഔട്ട് ആകും എന്ന് ദൈവത്തിനു മനസിലായി.ദിനംപ്രതി പുതിയ ദൈവങ്ങളാണ്. എല്ലാം വെരി പവർഫുൾ. !!
  ഇടയ്ക്കിടയ്ക്ക് എണ്ണയും കണ്ണീരുമൊക്കെ ഒഴുക്കി ദൃഷ്ടാന്തം കാണിച്ചിട്ടും പഴയത് പോലെ ഒന്നും അത്രയ്ക്ക് ഏൽക്കണില്ല.!!
  അതിനിടക്കാണ് പുതിയൊരു തലവേദന!! ദൈവമേ ഇല്ലാത്രേ.!!!!!
  മലരുകള്.
  ഇവനൊക്കെ കണ്ണ് തുറന്നു ഒന്ന് ചുറ്റും നോക്കിക്കൂടെ? ഇക്കണ്ടതൊക്കെ പിന്നെ സ്വയം ഉണ്ടായതാകും
  ( അല്ല, അങ്ങനെ സ്വയം ഉണ്ടാകണമെങ്കിൽ തന്നെ അതൊക്കെ ഉണ്ടാക്കണമെന്ന് ആർക്കെങ്കിലും തോന്നിക്കണ്ടേ? ( വിങ്ങി വിങ്ങി കരയുന്നു.)
  .
  ശേഷം, കളിമണ്ണു കുഴച്ചു കുഴച്ചു തഴമ്പ് വീണ കയ്യും നോക്കി ഇതികർതവ്യതാമൂഡനായി ദൈവം സ്വർഗത്തിന്റെ വരാന്തയിൽ ഇരുന്നു.
   
  akhyzzz likes this.

Share This Page