1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

അയ്യപ്പനും കോശിയും എന്റെ കാഴ്ച്ച

Discussion in 'MTownHub' started by murugan, Feb 9, 2020.

  1. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    അയ്യപ്പനും കോശിയും കണ്ടു....

    "സച്ചി "യുടെ രണ്ടാമത്തെ പടം announce ചൈയ്ത അന്ന് മുതൽ ഈ പടത്തിൽ വൻ പ്രതീക്ഷ ആയിരുന്നു കാരണം എന്നിക്ക് അത്രക്കും ഇഷ്ടപെട്ട പടം ആയിരുന്നു "അനാർക്കലി"... പക്ഷെ എന്തുകൊണ്ടോ
    അതിനെ കുറിച്ച് മൊയ്‌ദീൻ എന്ന സിനിമയുടെ അത്ര ഒന്നും ആരും പരാമർശിക്കാറില്ല, അത് അർഹിച്ച വിജയവും കിട്ടിയില്ല. നല്ല ലൊക്കേഷൻ, നല്ല പാട്ടുകൾ, നല്ല അഭിനയം പുതുമയുള്ള അവതരണം എല്ലാം ഉള്ള ഒരു നല്ല സിനിമ അതായിരുന്നു എനിക്ക് അനാർക്കലി...

    അയ്യപ്പനും കോശിയും....
    താഴ്‌വാരം, മഹേഷിന്റെ തുടങ്ങിയവയിൽ നമ്മൾ കണ്ടാസ്വദിച്ച പ്രതികാരത്തിന്റെയും, പക പോകലിന്റയും വേറിട്ട ഒരു ആഖ്യാനം, നമ്മൾക്ക് പരിചിതമല്ലാത്ത എന്നാൽ എവിടെയൊകെയോ പരിചിതരായ സമൂഹത്തിന്റെ രണ്ട് തട്ടിൽ നിലകൊള്ളുന്ന രണ്ടാളിന്റെ പക പോകൽ വളരെ മനോഹരമായി കാണിച്ചു തന്ന സിനിമ.
    നമ്മൾക്ക് പരിചിതമല്ലാത്ത ഇടം, പരിചിതരല്ലാത്ത പോലീസ് കാർ, നാട്ടുകാർ തുടങ്ങി എല്ലാം.
    , "അട്ടപ്പാടി "എന്ന നാടിന്റെ സൗന്ദര്യം ക്യാമറ കാഴ്ച്ചയിൽ മാത്രമല്ല ആ നാട്ടുകാരിലെല്ലാം നിറച്ചിട്ടുണ്ട് സച്ചി..

    എല്ലാരും നന്നായി അഭിനയിച്ചിരിക്കുന്നു... ബിജു.. പൃഥ്‌വി, ബിജുന്റെ ഭാര്യ, അനിൽ, പിന്നെ സുജിത് ആയി അഭിനയിച്ച ആ പോലീസ് കാരൻ, മറ്റുള്ള പോലീസ്‌കാർ എല്ലാം,
    രഞ്ജിത്ത് ആകാരം കൊണ്ടും ശബ്ദം കൊണ്ടും നന്നായി പക്ഷെ അഭിനയം അത്ര നന്നായി തോന്നിയില്ല ലുക്കിൽ ഉള്ള energy അഭിനയത്തിൽ വരാത്തത് പോലെ..
    സുദീപിന്റെ ഛായാഗ്രഹണം വളരെ നന്നായി
    Jakes ന്റെ സംഗീതവും ഗംഭീരമായി
    നമ്മൾ ശരിക്കും അട്ടപ്പാടിയിൽ എത്തുന്നത് പോലെ ഉള്ള അനുഭവം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു
    അത് പോലെ എടുത്ത് പറയേണ്ടത് സംഘടനത്തെ കുറിച്ചാണ് റോപ്പും, കോപ്പും ഒന്നും ഇല്ലാതെ മണ്ണിൽ ചവിട്ടി നിന്നിട്ടുള്ള തല്ല് കാണാൻ തന്നെ രസമാണ്
    പിന്നെ സച്ചി എന്ന എഴുത്തുകാരനാണോ, സംവിധായകനാണോ ഏറ്റവും മികച്ചത് എന്ന് ചോദിച്ചാൽ ഞാൻ കൂടുതൽ mark കൊടുക്കുക ആ എഴുത്തുകാരനാണ് കാരണം ഇങ്ങനെ ഒരു ചിന്ത നല്ല എഴുത്തുകാരന്റെ മനസിലേ വരൂ ...
    അത് പോലെ മറ്റൊരു പ്രധാന കാര്യമാണ് പടത്തിലെ നല്ല സംഭാഷണങ്ങൾ....
    പടത്തിനു പോരായ്മകൾ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്..
    ദൈർഖ്യം ഒരു പോരായ്മ തന്നെ ആണ്, രണ്ടാം പകുതിയിൽ ചില കാര്യങ്ങൾ ആവർത്തനവിരസമാകുന്നുണ്ട്
    അത് പോലെ തന്നെ ആണ് രഞ്ജിത്തിന്റെ അച്ഛൻവേഷവും എന്തോ ഒരു പൂർണത കുറവ് എനിക്ക് ആ കഥാപാത്രം നൽകി മാത്രമല്ല കട്ടപ്പനയിലെ രംഗങ്ങൾ കുറച്ച് നാടകീയമായി തോന്നി... പിന്നെ ഒരു
    കൊട്ടേഷൻ gang നെ കാണിക്കുന്നുണ്ട് അത് ചെറു ചിരി സമ്മാനിക്കുന്നുടെങ്കിലും ഏച്ചുകെട്ടലായി മുഴച്ചു നിൽക്കുന്നു
    ഇത്തരം ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ ഒരു നല്ല കാഴ്ച്ച ആണ്
    അയ്യപ്പനും കോശിയും.. രണ്ട് നായകൻ മാരെ വച്ച് നല്ലരീതിയിൽ എങ്ങനെ പടം പിടിക്കാം എന്നതിന്റെ ഈ കാലത്തിലെ നല്ല ഉദാഹരണമാണ് ഈ realistic Mas film
    സച്ചി... ബിജു.... പൃഥ്‌വി.....
     
    Janko, Idivettu Shamsu and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Bro
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Thanks bro
     
  4. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur

Share This Page