AmEN kodungallur sreekaleeswari screen1 9:30pm HOUSE FULL (theater kaanaan vannavaraanennu thonunu) oru VERUM SAADHARANA PADAM aavenda padam aayirunu. pakshe NALLA KIDILAN TREATMENT halwa thinnondu varunna malakha athaanu ee padavaum malayalathilum mattum pothuve kandu varunna padangalum thammil ulla vyathasam. cheyyunnath nannaayi cheyyanam.. oppikkal aavaruth ennokke karuthunna churukkam chila directors undavukayulloo.. thudakkathile ee oru manobhavam ennum nila nirthaan lijokku kazhiyatte ennaagrahikunu.. ichiri vrithy ketta words ishtam pole use cheyyunu ennu kettathinte cheriya oru pedi undayirunu.. pakshe onnum vulgar aayi thoniyilla.. theater il irunnu valippadikkunnvanmaarude comments aayirunu asahaneeyam. performance - ellavarum nannayi cheythu. indrajith nte role pazhaya lalettan cheythirunenkil ennoru athi moham thonni.. indran thanne kidukkiyittund.. ennalum.. athu pole mani ok aanenkilum.. entho kurachoode caliber ulla aarenkilum aayirunenkil ennum thonni.. vattoli , solomon , irunnidam kuzhi, vishakol , shoshanna.. angane enniyaal odungatha characters.. veruthe screen nirakkan alla. music kollaam camera super direction kidilan ithrayokke pore.. world class entertainer 8.5/10 thappiyappol kittiyath ingane aanu.. poottippoya fb il kurachoode valiya review undayirunnennu thonunu
ചേരുവാചവര്പ്പുകളെ മടുക്കാതെയും മറികടക്കാതെയും സാമ്പ്രദായികതയില്‍ ഏറെ കാലം വട്ടംചുറ്റിയ മലയാള സിനിമയെ ദൃശ്യഭാഷയിലൂന്നിയ പുതുപരീക്ഷണങ്ങളിലേക്ക് വഴിനടത്തിയ ചിത്രങ്ങളായിരുന്നു ട്രാഫിക്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ചാപ്പാക്കുരിശ് തുടങ്ങിയവ. ദൃശ്യാവിഷ്കാരത്തിലും വ്യാകരണത്തിലുമെല്ലാമുള്ള പുതുരീതികളുമായെത്തിയ നായകന്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലൂടെ ഈ ശ്രമങ്ങളുടെ ഭാഗമാകാനും തുടര്ച്ചയേകാനും ലിജോ ജോസ് പെല്ലിശേരിയുണ്ടായിരുന്നു. ആമേന്‍ എന്ന മൂന്നാം സിനിമയിലെത്തിയപ്പോള്‍ ജനപ്രിയതയുടെ രസപ്പൊരുത്തവും, ദൃശ്യപരിചരണത്തില്‍ തുടര്‍ന്ന വ്യത്യസ്ഥതയും ലിജോയ്ക്ക് ഒരു പോലെ നടപ്പാക്കാനായി. മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ കൂടി ഇടകലര്‍ന്നതോടെ ആമേന്‍ പരീക്ഷണത്തിനായി കാത്തിരുന്ന ആസ്വാദകര്‍ക്കും ബോക്സ് ഓഫീസിനും ഒരു പോലെ സ്വീകാര്യമായി. 2013 മാര്‍ച്ച് 22ന് പുറത്തുവന്ന ആമേന്‍ പ്രേക്ഷകര്‍ സ്വീകരിച്ചിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു. സിനിമയെന്ന മാധ്യമത്തിന് മേല്‍ സവിശേഷമായ കയ്യടക്കമുള്ള സമഗ്രതയില്‍ സൂക്ഷ്മശ്രദ്ധയുള്ള ചലച്ചിത്രകാരനായി അഞ്ചാം ചിത്രത്തിലെത്തുമ്പോള്‍ ലിജോ പെല്ലിശേരി ഉയര്‍ന്നിരിക്കുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം,അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ മലയാളിയുടെ ആസ്വാദനത്തിലും സ്വാഭാവികമായ നവീകരണം സാധ്യമായിരിക്കുന്നു. പ്രാസമൊപ്പിച്ചുള്ള പഞ്ച് ഡയലോഗുകളില്‍ അല്ല ദൃശ്യഭാഷയുടെ ഉള്ക്കരുത്താലാണ് സിനിമ മുന്നേറേണ്ടതെന്ന് ഓരോ സൃഷ്ടിയിലും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു. സോളമന് എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസില്‍ കുമരങ്കരിയുടെ ദൈവപുത്രനായ സോളമനായി അനായാസ ഭാവവേഗങ്ങളില് അതിമനോഹരമാക്കി. ഇന്ദ്രജിത്ത് എന്ന അഭിനേതാവിനെ മലയാള സിനിമ ഇപ്പോഴും വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നത് പരിഭവമല്ല വസ്തുതയാണെന്നതിന് ആമേനിലെ വിന്‍സെന്റ് വട്ടോളിയെ കണ്ടാല്‍ മതി. അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രഹാം സിനിമയ്ക്ക് ശേഷം ജോയ് മാത്യുവിലെ ഗംഭീര നടനെ ഫാദര്‍ ഒറ്റപ്ലാക്കല്‍ എന്ന അധികാരമോഹിയായ വികാരിയിലൂടെ വീണ്ടും അനുഭവപ്പെടുത്തിയിരുന്നു ആമേന്‍
2013il fav movie drishyam ennayirunnu annu paranjirunnathu...athu fanshipnte purathu paranja onnantaram pulu aanu..amen aayirunnu drishyathekal ishtapettathu...athu njan ippo ivide velipeduthukayanu Vere oru lokhathu kondu poyathupoleyanu padam kandappol anubhavapettathu...fantasy movie ennokke paranjal ithanu... bore adikkunnato allenkil just ok ennu thonniyato aaya otta sceneum illa....karanam oro scenum enik gambheeramanu ithil...ee padathode njan urappichirunnu...ippo ulla puthumugha samvidhayakar lijo josente munnil onnumonnumalla ennu... Ippo orupadu peru Angamali diaries kanditu lijoye best contemporary director ennu vilikkunnu...enik athu amen muthal bodyapetta karyamanu....
One of the fav scene in this movie..ഇന്ദ്രജിത്ത് സ്ളോമോഷനില്‍ പിയാനോയുടേ അടുത്തേക്ക് നടന്നു പോകുന്ന സീന്‍, വേള്‍ഡ് ക്ളാസ്