1. Currently, we are accepting registrations.
  You are welcome to partake in the discussions provided you follow the community rules and guidelines.
  Click on the yellow "Review" tag to filter out only the reviews.

കഥകളും സ്വപ്നങ്ങളും

Discussion in 'Literature, Travel & Food' started by Smartu, Jun 10, 2016.

 1. Smartu

  Smartu Established

  Joined:
  Feb 25, 2016
  Messages:
  802
  Likes Received:
  312
  Liked:
  810
  Trophy Points:
  228
  Location:
  Hyderabad/Thrissur
  njan idake ezhuthanna chila mandan kadhakal ivde share chyunathil prasnam illa enu karuthunu. ee thread athinayi thudanguka aanu
   
  Chilanka, NIAZ NAZ and Mark Twain like this.
 2. Smartu

  Smartu Established

  Joined:
  Feb 25, 2016
  Messages:
  802
  Likes Received:
  312
  Liked:
  810
  Trophy Points:
  228
  Location:
  Hyderabad/Thrissur
  Pineapple manamulla pennu

  Ennatheyum pole annum work kazhinju office busil kayariyathum njan urangi poyi. Aduthu aaranu vanirunatheno epozhanu vanirunatheno enonum arinjila. Elladivastheyum pole stop ethunathinu 5 min mumpu njetti ezhunelkukayum cheythu. Pettenanu aduthirikunna kutiye shredichathu, ithu vare kanditilathe oru kochu sundari. Otta notathil oru north indian Chaya kachal undu. Mudi pakuthi color cheythitudu. Red aano brown aano enu orma kitunila. Engilum straighten cheytha aa mudiyil a colour nalla bhangi undayirunu. Thala a kutty irikuna bagatheku thirichu chundunkal random vidarthi onnu chirichu. Aa kutty ithu pratheekshichila enu thonunu, enne adyam onnu noki athinu sesham aarko vendi onnu chirichu.

  Annanu njan avale adyam kandathu. Office busil kandu muttuna pala penpilleril oral annu athraye karuthiyullu. Njan thamasikunidathu ninnum 1-2 km doore aanu aval thamasichirinathu. athu kondu thane palapozhum office busil kaanarundu. Thudkathil oru mandasmithamo thala aatalo mathramayirunu aa bandam. Pineedu, adyam kandathinu oru 2-3 masathinu sesham, busil nalla thirakanu. aval seat illathathu kondu nilkukayanu. Ente sthlam etharayapol dridhiyil seatil ninu ezhunetu nadakan thudangiyathum bus conductor break cheythathum orumichariyunu, daivam ente prarthana kettu njan nere avalude mukalil poyi veenu. Pettenu thane randu perum ezhuentu ninnu angotum ingotum chirichu. Ee sambavathinu sesham parasparam kaanumbol ulla chiriyude aazhavum kaadinyavum koodi.

  Aa sambhavam kazhinju oru 1-2 masam aayi kaanum. Sundayude aalasythil mandatharangal alochichulla night walk and athinu sesham bakeriyil ninnulla chocolate pastry oru pathivayi thudangiya kaalam. Ella thavanatheyum pole bakeryil keri avide ulla payyanodu etho choclate pastry order cheythu aduthulla chairil kayari irunnu. Oru 5-10 seconds enthe alochichu irunnu kaanum, petenanu namude kutty oru 2 table apurathu enne noki chirichu irikunathu kandathu. nallonam chirichu, enitu aval irikunna tabilinte adutheku chirichu kondu chennu. Njan aduthe varunathu kandapol chirichu kondu chair kanichu irikan paranju. Njan irunnu, enthokeyo normal stuffs samsarichu like enthanu peru evdeyanu sthalam ethu projectil aanu angane enthokeyo. Ithinidayil ente chocolate pastry varikayum njan athu pakuthiyolam kazhikukayum cheythu. Njangal enthokeyo veendum samsarichu. Aa kutty hyderabadil puthiyathanenum 3 masam mumpu Bangaloril ninnu transfer kiti vanathanenum jharkand kaari aanenum angane enthokeyo.

  Pettenu pratheekshikathe enodu aa kutty oru karyam chodichathu, chocolate bayangara ishtamanalle enu. onnu chinthichu, enitu thala aati onnu chirichu. Apozhanu aa kutti kazhichondirunna pastry shredichathu. Oru light manja niramulla etho oru pastry. Orange pastry aanenu samshayam thoni. Pettenu thane adutha chodyam vannu, pine apple ishtamano? mugathotu entha parayendathu enu ariyathe onnu noki. Utharam parayan thudangumbozhekum aval avalude pine apple pastry taste cheythu noku enu paranju ente nere neeti. venda ennu paranjapol veendum nirbandichu. Angane adyamayi pine apple pastry kazhichu. Enthu vaayil vechathum ithu vare anubhavikatha oru anubhoothi athu a pastryude gunam kondano athu thana aalude gunam kondano enu innum ariyila.

  Pinnedu pala thavana kanarundu. Official vechum sundayil pastry kazhikuna bakeryilum. Angane Sunday ulla nadathvum pastry theetayum orumichaki. Chocolate mathram kazhichondirunna njan athu maati ipo pine apple mathram aayi kazhikal. Officilo busilo vechu kanumbol adikam samsarikarilelum. Sundayile aa 2 manikoor njangal njangalku mathramayi mati vechu. Enthoke thirakundayalum aa walk and pastry njangal mudakiyila. Palapozhum aa 2 manikkor samsarikan thikayatha pole thonarundu. Jeevithathe kurichum manushyare kurichum manushyante chinthakale kurichum prakruthiye kurichum bakshanathe kurichum angane angane enthokeyo ella azhchayum kandu mutumpol samsarikum. Engilum njangal thamilula aa bandathe kurichu orikalum samsarichila. Ella sundayum thirichu veetilotu nadanu pokumbol entho oru neetal aanu. Avalodu eni oru azchatheku samsarikan kazhiyila ena chintha aano atho avaludo etavum pradanamaya kaaryam samsarichitila enu orthitano aa neetal enu ipozhum ariyila.

  Angane oru 2-3 months poyi. Veendum oru Sunday enthu kondo njan irangan kurachu neram vyki. Avalodu bakeriyil vechu kaanam than nadano ennu paranju phone vilichu. Bakeriyil ethiyapol aval njangalude sthiram tabilil entho aalochichu kondirikanu. Mumpil oru chocolate pastryum oru pine apple pastryum undu. Pinnil ninnu chennu njan onnu njetikan shremichu. Pakshe valiya bhava vethyasangal onnum avalil athuundakiyila. Njan irunnu. aval entho kurachu moody aayi irikanu. entha prasnam ennu chodichu. Onnum illa ennu paranju munilirikunna chocolate pastry kazhikan thudangi athinodoppam thane ennodu samsarikan thudangi. Sadarana samsarikunathil vipareethamayi enne kurichum avale kurichum njangalude veetilullavare kurichum aanu kooduthalum samarichathu.

  Pastry kazhichu kazhinju njangal purathirangi veetileku nadannu. Aa nadathathil nisabdadayum oru moonamanayi koode nadakunathu pole thoni. Avalude veedetharayapol bye ennu paranju 2-3 adi munotu nadanu aval. Enitu onnu ninnu, thazhathotu noki entho alochichu. Thala thirichu enne noki kannerinte menpodiyode onnu chirichu. Enitu pathuke ente adutheku veendum nadannu vannu. Ente kanilotu noki sakala dairyavum sambahrichu paranju, eniku transfer aayi naalathe morning flightinu njan delhiyilotu povanu. Engane prathikarikanam enu ariyathe njan tharichu ninnu. Entho parayan chundu thurakan shremichathum aval ente chundinte mukalil viral vechu venda enu thala kondu aangyam kanichu. Njan bye ennu paranju ente kayyu shake hande cheyanayi neeti. Aval athu thati mati enne muruke ketipidichu. ente chumalil chaanu kidanu ente puram pathuke thati. Pettenu thane kayyeduthu bye enu paranju vegathil enil ninnu nadannu neengi. Aval avalude veedinte stairs keri pokunathum noki kurachu neram njan avde ninnu. Enitu thala thazhthi pathuke thirike nadannu.
   
 3. Smartu

  Smartu Established

  Joined:
  Feb 25, 2016
  Messages:
  802
  Likes Received:
  312
  Liked:
  810
  Trophy Points:
  228
  Location:
  Hyderabad/Thrissur
  മനസിന്റെ വാതിൽ തുറക്കുമ്പോൾ

  കാലുകൾ മുറുകി വലിയുനത് പോലെ, കാലുകൾ ആരോ പിടിച്ചു വലിക്കുനത് പോലെ. ഭൂമിയുടെ ഗുരുതഗര്ഷണം കൂടിയതാണോ എന്റെ ഹൃദയത്തിന്റെ ഭാരം കൂടിയതാണോ കാരണം എന്ന് മനസിലാകുനില്ല. എങ്കിലും ഞാൻ പതുക്കെ നടന്നു. ഇപ്പോഴും മനസ്സില് അവൾ തന്നെ, എന്റെ ജെസ്സി. ഒരു പാട് കാലം മനസ്സിൽ താലോലിച്ചു നടന്ന വ്യക്തി. ആദ്യം ഒരു സഹപാടി ആയിട്ടും പിന്നീടു ബാംഗ്ലൂരിൽ പഠിക്കുന്ന എനിക്ക് നല്ല തൃശൂർ ഭാഷയിൽ സംസാരിക്കാൻ ഒരു അനിയത്തി ആയിട്ടും പിനീട് എപോഴോ വളരെ അടുത്ത സുഹൃതയിടും അവസാനം ഹൃദയം കവര്നെടുത്ത എന്റെ സ്വന്തം ജെസ്സി ആയിട്ടും.

  അതെ, എന്റെ ജെസ്സി. നമുടെ നാടിന്പുറത്തു കാരോട് ചോദിച്ചാൽ പറയും നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു ക്രിസ്ത്യൻ പെങ്കൊച്ചു എന്ന്. നമുടെ കൂടുകരോട് ചോദിച്ചാൽ പറയും, ഡാ നീ ഏതിന ഇപ്പോൾ അവളെ കുറിച്ച് ചോദിക്കുനത്? പ്രേമം ആണോ? വേണ്ടാട്ട അവൾ ഭയങ്കര പടിപിസ്ടാനു പിന്നെ അവള്ക്ക് ഇങ്ങനെ ഉള്ള ചിന്തകള് ഒന്നും കാണില്ല. എന്നാൽ ഇതൊന്നും ആയിരുനില്ല എന്റെ മനസ്സിൽ ഉള്ള ജെസ്സി. നല്ലോണം പുസ്തകങ്ങൾ വായിക്കുന്ന ജീവിതത്തെ വളരെ വിശാലമായി നോക്കി കാണുന്ന എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു പാവം പെണ്കുട്ടി. എനാൽ ഇന്ന് എനിക്ക് അവളെ നഷ്ടപെടിരിക്കുന്നു . മനസ്സില് എന്തോ വലിയ കല്ല് എടുത്തു വെച്ച പോലെ. കണിലോട്ടു ഇരുട്ട് കയരുനത് പോലെ. അവളുടെ കൂടെ ചിലവഴിച്ച ഓരോ നിമിഷവും കണ്ണിന്റെ മുമ്പില് മാറി മറയുന്ന പോലെ . അവള് എന്റെ ജീവിതത്തിൽ നിന്ന് പോയെന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുനില്ല.

  പെട്ടെന്ന് ആരുടെയോ കയ്യുകൾ ദേഹത്ത് തട്ടി. നോക്കിയപോൾ ഞാൻ സ്ഥിരം ആഹാരം കഴിക്കാറുള്ള ഹോട്ടലിന്റെ മുനിൽ നില്ക്കാറുള്ള ഭിക്ഷ യാചിക്കുന്ന അമ്മ ആണ് . എന്നത്തേയും പോലെ ആ അമ്മയുടെ മുഖത്ത് ദാരുണമായ ഭാവം. ശെരിക്കും ഭക്ഷണം കഴിക്കാതെ ആണോ അതോ കുറെ കാലത്തെ അനുഭവം കൊണ്ട് സ്വായത്തമാക്കിയ കഴിവാണോ ആ ഭാവം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തെങ്ങിലും ആവട്ടെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പേഴ്സ് എടുത്തു നോക്കി. പേഴ്സ് ഇന്റെ ഉള്ളിൽ 40 രൂപ ചേഞ്ച് ഉണ്ട് . അതിൽ നിന്ന് 10 രൂപ എടുത്തു അമ്മക്ക് കൊടുത്തു . അമ്മ അദികം ബാവബേദങ്ങൾ ഇല്ലാതെ ഒന്ന് ചെറുതായി തല കുനിച്ചു തൊഴുതു. ഞാനും എന്തോ വലിയ ത്യാഗം ചെയ്ത പോലെ ആ അമ്മയെ നോക്കി നന്നായി ഒന്ന് ചിരിച്ചു പതിയെ നടന്നു നീങ്ങി .

  കാറും കോളും നിറഞ്ഞു നിന്നിരുന്ന മനസിന്നു ആ പ്രവര്ത്തി എന്തോ വലിയ ആശ്വാസം തന്നു. എങ്കിലും ഭിക്ഷ യാചികുന്നവരെ കുറിച്ചായി പിന്നെ ഉള്ള ചിന്ത . എന്ത് കൊണ്ടയിരികും ആ അമ്മ ഇങ്ങനെ വഴിയോരത്ത് ഭിക്ഷ യാചികുനത് ? മക്കൾ ഒന്നും കാണില്ലേ? എന്തോ നാട്ടിൽ ഉള്ള എന്റെ അമ്മയിലോട്ടു ആ ചിന്ത കാടുകേറി പോയി. ജനിച്ച നാൾ മുതൽ ഏതു വിഷമ ഘടതിലും എന്റെ കൂടെ ഉണ്ടായിരുന അമ്മ. ഈ വിഷമം അമ്മയെ വിളിച്ചു പറയണോ ? അമ്മ എങ്ങനെ ആകും പ്രതികരിക്കുക? പെട്ടെന്നു ആണ് ഒരു കാര് തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ മുമ്പിലൂടെ ഇരച്ചു പോയത് . സ്വപ്ന ലോകത്ത് നിന്ന് തിരിച്ചു വരൻ ആ കാര് സഹായിച്ചു . റോഡ് മുറിച്ചു കടന്നു, കാറിന്റെ സർപ്രൈസ് എൻട്രി നടത്തത്തിന്റെ വേഗത കൂട്ടി, അങ്ങനെ വീടിന്റെ അടുത്തുള്ള മെഡിക്കൽ ഷോപ്പിന്റെ മുമ്പില എത്തി.

  തല ഒന്ന് ഉയരത്തി മെഡിക്കൽ ഷോപ്പിന്റെ ബോര്ട് വായ്ച്ചു . അപോല്ലോ മെഡിക്കൽ സ്റ്റോർ. മുമ്പില ഉണ്ടാര്ന പടികൾ കയറി മെഡിക്കൽ ഷോപ്പിന്റെ കവ്ന്റെരിൽ എത്തി. 3-4 ആളുകള് കാണും . എല്ലാവരും പോകുനത് വരെ കാത്തു നിന്ന്, എല്ലാവരും പോയപോൾ അവടെ നിന്നിരുന്ന ആളോട് ചെറിയ ഒരു പേടിയോടെ ചോദിച്ചു, ചേട്ടാ കോണ്ടോംസ് ഉണ്ടോ? ഉണ്ട് എന്ന് അദേഹം തല കൊണ്ട് ആഗ്യം കാണിച്ചു. അതിന്റെ പൈസ പ്രശ്നം അല്ലെങ്കിലും ആ പേടിയിൽ ഒന്നിന് എത്ര എന്ന് തിരച്ചു ചോദിച്ചു. അദേഹം 10 രൂപ എന്ന് പറഞ്ഞു. എങ്കിൽ 2 എണ്ണം എടുക്കാൻ പറഞ്ഞു. കയ്യൊക്കെ എന്തോ വിറയ്ക്കുന്ന പോലെ, ജീവിതത്തിൽ ഇതുവരെ ഇത് ഉപയോഗിചിടില എന്തിനു പറയുന്നു കണ്ടിട്ട് പോലും ഇല്ല. അദേഹം കോണ്ടോംസ് എടുത്തു ചെറിയ ഒരു കവറിൽ ആക്കി തന്നു. പൈസ കൊടുത്തു അതും ബില്ലും എടുത്തു ആരും കാണേണ്ട എന്ന് കരുതി പോക്കറ്റിൽ തിരുകി. തിരികെ നടക്കാൻ തുടങ്ങി.

  വീണ്ടും അമ്മയെ കുറിച്ചുള്ള ചിന്തകള് മനസിലോട്ടു ഓടി വന്നു. മഞ്ഞ പൂകളും ചുവപ്പ് പൂകളും കൊണ്ട് അലങ്ങരിച്ച ചെറുതായി നരച്ചു പഴകിയ ആ സാരീ ഇട്ടു നിറ പുഞ്ചിരിയോടെ എന്നെ കാതുനില്കുന്ന എന്റെ അമ്മ. ഞാൻ വീട്ടിൽ തിരിച്ചു ചെല്ലുമ്പോൾ അമ്മ കെട്ടിപിടിച്ചു തരുന്ന ആ ഉമ്മ 3-4 മാസം വീട്ടിൽ നിന്ന് മാറി നില്കുനത് കൊണ്ടുണ്ടാകുന എല്ലാ വിഷമവും മായ്ച്ചു കലയുനതാണ്. അമ്മയെ കുറിച്ച് ആലോചികുമ്പോൾ അമ്മ മടിയില് കിടത്തി തല തലോടുമ്പോൾ ഉള്ള സുഖം ആണ് .

  ഇപോ ചെയാൻ പോകുനത് ശെരി ആണോ എനുള്ള ചിന്ത മനസ്സിലോട്ടു ഇരച്ചു കയറാൻ തുടങ്ങി. അമ്മ എപ്പോഴും പറയുമായിരുന്നു ജീവിതത്തിൽ ഒരിക്കലും ഒരു പെണ്ണിനേയും ചതികരുത് എന്ന്. അത് ജീവിതത്തിൽ ഇതുവരെ അതെ പടി ചെയുകയും ചെയ്തു. ഒരിക്കലും ഒരു പെണ്ണിനേയും ചതിചിടില്ല, എന്തിനു പറയുന്നു മോശമായി പെരുമാരിയിടു കൂടി ഇല്ല. എങ്കിലും ജെസ്സി ജീവിതത്തിൽ നിന്ന് പോയത് എന്നെ ആകെ ഉലച്ചിരിക്കുന്നു. അവളുടെ തിരസ്കരണം എന്തോ മനസ്സിൽ എല്ലാ സ്ത്രീകളോടും ഒരു വാശി ഉണ്ടാക്കിയിരിക്കുന്നു. അതോ എന്റെ ഉള്ളിൽ കിടനുരങ്ങിയിരുന്ന കാമം ആണോ ഈ തീരുമാനിതിലോട്ടു എന്നെ എത്തിച്ചത് . മനസ്സ് വീടും കലുഷിതം ആയിരിക്കുന്നു. നടത്തത്തിന്റെ വേഗത കൂട്ടി. ഉപ്പുസത്യാഗ്രഹത്തിനു പോകുന്ന മഹാത്മാ ഗാന്ധിയെ പോലെ ഞാൻ വേഗം നടന്നു .

  മുറിയുടെ വാതില്കൽ എത്തി. പോകുമ്പോൾ തകോൽ ഇട്ടു പൂടിയിരുന്ന താഴു എന്നെ നോക്കി ചിരിച്ചു കാണിക്കുന്നു. പോക്കറ്റിൽ നിന്ന് താകോൽ തപ്പി എടുത്തു താഴു തുറന്നു. ആ ഇരുട്ട് മുറിയുടെ വാതിൽ ഞാൻ പതുകെ തുറന്നു. മുറിയില് ഉണ്ടായിരുന്ന ഇരുട്ട് എന്റെ കണിലോട്ടും മനസിലോട്ടും ഇരച്ചു കയ്യറി അതിനോടൊപ്പം തന്നെ എന്തോ ഒരു ഭയവും. ലൈറ്റ് ഇടാനായി ഭിത്തിയുടെ സ്വിച്ച് ഇരിക്കുന്ന ഭാഗത്തിൽ തപ്പി നോക്കി. സ്വിച്ച് ഇട്ടു പക്ഷെ പ്രകാശം വന്നില്ല. കറന്റ് പോയിരിക്കുന്നു. അവടെ നിന്ന് തപ്പി തടഞ്ഞു കിടക്കയിൽ പോയി ഇരുന്നു. തലയിനയിലേക്ക് തല താഴ്ത്തി ചെറുതായി ഒന്ന് മയങ്ങി. പെട്ടന്ന് എവിടെ നിന്നോ ഒരു ശബ്ദം, ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റു നോക്കിയപ്പോൾ മൊബൈൽ ഫോണിൽ നിന്നാണ്. കാൾ വരുനതിന്റെ പ്രകാശം അതിനടിയിൽ കാൾ ചെയുന്ന ആളിന്റെ പേര് ' നിഷ C G' . മനസിലാ മനസോടെ കാൾ അറ്റൻഡ് ചെയ്തു. ഫോണിന്റെ അങ്ങേ തലക്കൽ നിന്നുള്ള സംഭാഷണം - ഞാൻ 10 മിനുടിനുളിൽ എത്തും പൈസ റെഡി അല്ലെ? ഞാൻ അതെ എന്ന് പറഞ്ഞു ഒന്ന് മൂളി , കാൾ കട്ട് ചെയ്തു. മനസിലോട്ടു എന്തോ ഒരു ഭയം കയറുന്ന പോലെ. ഞാൻ ഇതുവരെയും കാണാത്ത എന്റെ മനസ്സിന്റെ വാതിൽ തുറക്കുന്ന പോലെ.
   
  Gokul, Joker, Ferno and 1 other person like this.
 4. Mark Twain

  Mark Twain Football is my Religion Moderator

  Joined:
  Dec 4, 2015
  Messages:
  17,437
  Likes Received:
  6,734
  Liked:
  12,612
  Trophy Points:
  333
  Location:
  നമ്മളീ ലോകത്തൊക്കെ തന്നെ
  Vayichitilla..

  Vayichit abiprayam idam..

  Ezhthumbol malayalathil thanne ayikote...

  All the best .
   
  Smartu likes this.
 5. Mark Twain

  Mark Twain Football is my Religion Moderator

  Joined:
  Dec 4, 2015
  Messages:
  17,437
  Likes Received:
  6,734
  Liked:
  12,612
  Trophy Points:
  333
  Location:
  നമ്മളീ ലോകത്തൊക്കെ തന്നെ
  മലയാളം മാത്രമേ വായിച്ചുള്ളൂ
  കൊള്ളാം

  വായനക്കാരന്റെ പ്രതീക്ഷകൾക്ക് അതീതമായി എഴ്തിയ രീതിയും !!!

  ഇങ്ങള് പുലി ആയിരുന്നല്ലേ !!
   
  Smartu likes this.
 6. Smartu

  Smartu Established

  Joined:
  Feb 25, 2016
  Messages:
  802
  Likes Received:
  312
  Liked:
  810
  Trophy Points:
  228
  Location:
  Hyderabad/Thrissur
  thanku :)
   
  Mark Twain likes this.
 7. Mark Twain

  Mark Twain Football is my Religion Moderator

  Joined:
  Dec 4, 2015
  Messages:
  17,437
  Likes Received:
  6,734
  Liked:
  12,612
  Trophy Points:
  333
  Location:
  നമ്മളീ ലോകത്തൊക്കെ തന്നെ
  Keep moving :Cheers:
   
  Smartu likes this.
 8. Joker

  Joker FR Monster

  Joined:
  Dec 4, 2015
  Messages:
  24,323
  Likes Received:
  6,787
  Liked:
  1,294
  Trophy Points:
  333
  Location:
  Kollam
  Kollaaam. Iniyum nalla stories expect cheyyunnu
   
  Smartu likes this.
 9. Ferno

  Ferno Star

  Joined:
  Mar 23, 2016
  Messages:
  1,379
  Likes Received:
  439
  Liked:
  704
  Trophy Points:
  238
  Location:
  Thrissur
  Kidu :Cheers:

  Bakki koode idu
   
  Smartu likes this.
 10. Smartu

  Smartu Established

  Joined:
  Feb 25, 2016
  Messages:
  802
  Likes Received:
  312
  Liked:
  810
  Trophy Points:
  228
  Location:
  Hyderabad/Thrissur
  bakki idan eni ezhuthenam
   

Share This Page