കരിങ്കുന്നം സിക്സസ്-കളിയിലെ ആവേശം. വന്ദന കളിക്കളത്തിലേക്ക് ഇറങ്ങിയത് ഭര്‍ത്താവ് തല തിരിഞ്ഞത് കൊണ്ടോ പാതി വഴിയില്‍ ഉപേക്ഷിച്ചത് കൊണ്ടോ അല്ല, കെട്ടിയോന്‍ പരിശീലിപ്പിക്കുന്നവരുടെ അടിയില്‍ നടു ഒടിഞ്ഞപ്പോള്‍ വോളിബോളിനെ കുറിച്ചുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാനാണ്. ആ വഴിയില്‍ കളിക്കാരെ തേടി ജയിലിലേക്ക് ഇറങ്ങുകയും വോളിബോള്‍ പ്രീമിയര്‍ ലീഗെന്ന ജനപ്രിയ കളിക്കളത്തില്‍ അവരുടെ ടീമിന് ഒരിടം വന്ദന നേടി എടുക്കന്നതിനെ പറ്റിയാണ് ദീപു കരുണാകര കരിങ്കുന്നം സിക്സിലൂടെ പറയുന്നത്. പ്രവചനത്തിനപ്പുറമുള്ള കാണിയുടെ ആവേശം തിരക്കഥ ചിട്ടപ്പെടുത്തിയ കളിയായി ചലച്ചിത്രത്തില്‍ ചിത്രീകരിച്ചത് കണ്ട് ആസ്വാദകന് ആവേശം നിറയുന്നുവെങ്കില്‍ ആ ചലച്ചിത്രം വിജയം അര്‍ഹിക്കുന്നുണ്ട്. ചിത്രം തുടങ്ങുമ്പോള്‍ ഉറങ്ങി പോകുന്ന കാണി ചിത്രം ജയിലിലേക്ക് കടന്നതോടെ കഥാപാത്രങ്ങളുടെ കനം കൊണ്ട് ഉറക്കം കാട് കയറുന്നു. വോളിബോള്‍ രസത്തെ ഉള്‍ക്കൊള്ളാമെങ്കിലും ജയില്‍ജീവികളെ മനുഷ്യത്വം നീക്കിയവരാണെന്ന പരാമര്‍ശം ഏറെ കേട്ട് മടുത്തതാണ്. മഞ്ജുവിനെ നിയന്ത്രിച്ച് അവളില്‍ മാത്രം ചിത്രം ഒതുക്കാതെ ഓരോ കഥാപാത്രത്തിലൂടെ പടം ചലിപ്പിച്ചത് ആസ്വാദനം കൂട്ടി. മഞ്ജുവിന്റെ തിരിച്ചു വരവില്‍ കഴുതരാഗം ആലപിക്കുന്നവര്‍ക്ക് ഒരു അവസരവും അവള്‍ നല്‍കിയില്ല. സുധീര്‍ കരമന,ബാബു ആന്റണി എന്നിവരും തമാശ വിട്ട് കാര്യം പറയുന്ന സുരാജും സിനിമയില്‍ വെറുതെ വന്നു പോയില്ല
+++++++++++++++++++++++++++++++++++++++++++++++++++++++++9 AARADA MANJUVINE OVER RATED ENNU VILIKKUNNATHU