Karimkunnam intrvl Valia sambavam alla...enkilum kollam..... Nannayittund.... Eni.kooduthal nannakum ennu thonnunu.... Boring Ella ... Waiting 2 nd Half Sent from my C1904 using Tapatalk
കരിങ്കുന്നം 6's » A RETROSPECT ✦"a tribute to Jimmy George" -ചിത്രത്തിന്റെ പരസ്യവാചകം ഇങ്ങനെയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ professional വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്. വോളീബോളിൽ ലോകത്തിലെ (എൺപതുകളിൽ) പത്ത് മികച്ച അറ്റാക്കർമാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇറ്റലിയിൽ ക്ലബ് വോളിബാൾ കളിച്ച ജിമ്മി ജോർജ്ജ്, തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾത്തന്നെ, തന്റെ 32ആം വയസ്സിൽ, (1987 നവംബർ 30-ന്) ഇറ്റലിയിൽ വെച്ച് ഒരു കാറപകടത്തിൽ ജിമ്മി ജോർജ്ജ് മരണപ്പെട്ടു. ■വോളിബോൾ കളിയെ പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം, ഉസ്താദ് ഹോട്ടൽ, ട്രാഫിക്, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫനാണ് വിതരണം ചെയ്യുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം, ചിത്രത്തിലേക്ക് ആകർഷിക്കപ്പെടാൻ തക്കവണ്ണം മറ്റെന്തുവേണം? »SYNOPSIS ■144 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ, എബി-വന്ദന എന്നിവർ മിശ്രവിവാഹിത ദമ്പതികളാണ്. വോളിബോളിനെ, ക്രിക്കറ്റിന്റെയും ഫുട്ബോളിന്റേയും ലെവലിലേക്ക് ഉയർത്തുവാൻ ആഗ്രഹിച്ച എബി, കരിങ്കുന്നം സിക്സസ് എന്ന തങ്ങളുടെ ടീമിനെ ലോകമറിയുന്ന ഒരു ടീമാക്കി മാറ്റുവാനും ലക്ഷ്യം വച്ചിരുന്നു. ആ ലക്ഷ്യത്തിൽ, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന എബി ഒരിക്കൽ ഒരു വാതുവെയ്പ്പുകാരനുമായി കോർക്കേണ്ടിവന്നു. അത് വലിയൊരു പ്രശ്നത്തിൽ കലാശിച്ചു. തുടർന്ന് തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാനായി അവർ യത്നിക്കുന്നു. CAST & PERFORMANCES ■നായികക്ക് മുൻതൂക്കമുള്ള ഈ ചിത്രത്തിൽ, വോളിബോൾ കോച്ചായ വന്ദന എന്ന കേന്ദ്രകഥാപാത്രത്തെ മഞ്‌ജു വാര്യർ അവതരിപ്പിച്ചു. പ്രതികൂലസാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവന്ന ചുറുചുറുക്കുള്ള, സംഘർഷങ്ങൾ ഉള്ളിലൊതുക്കി ഭർത്താവിനെ അതിയായി സ്നേഹിക്കുന്ന നായികാകഥാപാത്രമായി, മഞ്‌ജു വാര്യർ നല്ല പ്രകടനം കാഴ്ചവച്ചു. രണ്ടാം വരവിലെ ഏറ്റവും മികച്ച പ്രകടനമെന്ന് നിസ്സംശയം പറയാം. ■എബി എന്ന, ഭർത്താവിന്റെ വേഷം അനൂപ് മേനോൻ അവതരിപ്പിച്ചു. സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും, വോളിബോൾ ഭ്രമം മൂത്ത, ജിമ്മിജോർജ്ജിന്റെ കടുത്ത ആരാധകനായ കഥാപാത്രത്തെ മിതത്വത്തോടുകൂടിത്തന്നെ അനൂപ് മേനോൻ അവതരിപ്പിച്ചു. എബി-വന്ദന ദമ്പതികളുടെ സഹായിയായി, കോട്ടയം പ്രദീപ് വേഷമിട്ടു. ■ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. തുടരെത്തുടരെ വ്യത്യസ്തവേഷങ്ങൾ ചെയ്യുവാൻ അവസരങ്ങൾ ലഭിക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷം തന്നെയായിരിക്കും നെൽസൺ. ■ഗായത്രി സുരേഷ് (ജമ്നാപ്യാരി), ലെന, ബാബു ആന്റണി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, ബൈജു, നോബി, ജേക്കബ് ഗ്രിഗറി, ശ്രീജിത് രവി, നന്ദു, മേജർ രവി, മണിയൻപിള്ള രാജു, ജഗദീഷ്, ഹരീഷ് പെരടി, പദ്മരാജ് രതീഷ്, ശ്യാമപ്രസാദ്, മണിക്കുട്ടൻ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. CINEMATOGRAPHY ■ജയകൃഷ്ണ ഗുമ്മാടി കൈകാര്യം ചെയ്ത ക്യാമറ മികച്ചുനിന്നു. ജയിലിനകത്തും, ജയിലിന്റെ ലോംഗ് ഷോട്ട് ഉൾപ്പെടെയുള്ള രംഗങ്ങളും നല്ലരീതിയിൽ പകർത്തിയിട്ടുണ്ട്. ഗാനരംഗങ്ങളിലും അത് ദൃശ്യമായിരുന്നു. MUSIC & ORIGINAL SCORES ■യുവ സംഗീതസംവിധായകരിൽ ശ്രദ്ധേയനായ രാഹുൽ രാജ് ഈണമിട്ട പാട്ടുകൾ സന്ദർഭോചിതമായിരുന്നു, പശ്ചാത്തലസംഗീതം ഗംഭീരം. ക്ലൈമാക്സിനോടടുക്കുമ്പോൾ കഥാപശ്ചാത്തലത്തിനും, കളിക്കളത്തിനും യോജിച്ചരീതിയിൽ, കാണികൾക്ക് വീര്യം പകരുന്ന പശ്ചാത്തലസംഗീതമൊരുക്കാൻ രാഹുൽ രാജിന് കഴിഞ്ഞു. »OVERALL VIEW ■പ്രചോദനാത്മകമായ സന്ദേശങ്ങൾ ഉൾക്കൊണ്ട, sports പശ്ചാത്തലമാക്കിയുള്ള ഒരു നല്ല ചിത്രം, വ്യത്യസ്തമായ കഥ, മികച്ച തിരക്കഥയ്ക്ക് അനുയോജ്യമായ, തെല്ലും ബോറടിപ്പിക്കാത്തവിധത്തിലുള്ള ആവിഷ്കാരം. ■നായികാനായകന്മാരുടെ സന്തോഷകരമായ ജീവിതത്തിൽ തുടങ്ങി, അവർ നേരിട്ട വിവിധ പ്രശ്നങ്ങളിലൂടെ കടന്നുപോയി, ലക്ഷ്യം നേടുവാനുള്ള കഠിനശ്രമങ്ങളിലൂടെ സഞ്ചരിച്ച ആദ്യപകുതിയും, ആദ്യപകുതിയോട് നീതിപാലിച്ചുകൊണ്ട്, ഒട്ടും ബോറടിപ്പിക്കാത്തവിധത്തിൽ മുൻപോട്ടുപോയ മികച്ച രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ഉപസംഹാരവും. ■ക്ലീഷേ രംഗങ്ങളെ ഒഴിവാക്കിക്കൊണ്ട്, സാധാരണ ജനങ്ങൾക്കിടയിൽ ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയുടെ പകുതിപോലും സ്വാധീനമില്ലാത്ത ഒരു ഗെയിം ബേസ് ചെയ്തുകൊണ്ടുള്ള കഥയെ, വളരെ ലാളിത്യത്തോടുകൂടി ആവിഷ്കരിച്ചിരിക്കുന്നു. വേഗതയിൽ പറഞ്ഞുപോകുന്ന രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. ■സ്പോർട്സ് ബേസ്ഡ് ചിത്രമായിരുന്നെങ്കിലും, ചിത്രത്തിൽ ഏറിയപങ്കും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ജയിലിൽ വച്ചാണ്. പ്രചോദനാത്മകമായ വിഷയങ്ങളോടൊപ്പം, തടവുകാർ തമ്മിലുള്ള വൈകാരികബന്ധവും, സ്വാർത്ഥതയും, വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ സൗഹൃദം, ഒരുമ, കൃഷിയുൾപ്പെടെയുള്ള ജോലികൾ എന്നിവയേക്കുറിച്ചെല്ലാം ഒരറിവ് പ്രേക്ഷകനു പകർന്നു നൽകാൻ സംവിധായകന് കഴിഞ്ഞു. ■നേതൃത്വപാടവം, ആവശ്യമായിരുന്ന വിവിധ മേഖലകൾ, വെല്ലുവിളികൾ ഏറ്റെടുക്കുവാനായി മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന തിരിച്ചടികൾ എന്നിവയെല്ലാം തെല്ലും കൃത്രിമത്വം തോന്നാത്തവിധത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. വോളിബോൾ കളിയോടും, ജിമ്മി ജോർജ്ജിനോടുമുള്ള വലിയൊരുവിഭാഗം ജനങ്ങളുടെ ഭ്രമത്തേയും, കായികരംഗത്ത് പൊതുവായുള്ള വാതുവെയ്പ്പ്, ചതി, കാലുമാറ്റം തുടങ്ങിയ വിഷയങ്ങളേയും ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ■ഭാര്യ ഭർതൃ ബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ ആവശ്യകതയേയും, പരസ്പരമുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യത്തേയും ചിത്രം ഉയർത്തിക്കാണിക്കുന്നതോടൊപ്പം, സത്യസന്ധതക്ക് വില നൽകുന്ന ചങ്കൂറ്റമുള്ള ഒരു പിതാവിനെ ഹരീഷ് പെരടി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ നമുക്ക് കാണാവുന്നതാണ്. ■എന്നിരുന്നാലും, കള്ളനും കൊലപാതകിയുമായി തടവറയിൽ കിടക്കുന്നവരോടുള്ള (അവരുടെ) ഉറ്റവരുടെ സമീപനരീതി, അവരുടെ ജയിൽ ജീവിതത്തെ ന്യായീകരിക്കും വിധത്തിലുള്ളതാണെന്ന് തോന്നി. കളിക്കാരുടെ പ്രായപരിധി ചിത്രത്തിൽ പരാമർശിക്കുകയോ പരിഗണിക്കുകയോ ചെയ്യപ്പെട്ടിട്ടില്ല. ■എഡിറ്റിംഗ് ഉൾപ്പെടെ ടെക്നിക്കൽ വശങ്ങളിൽ ചിത്രം മികച്ചുനിന്നു. സംഘട്ടനരംഗങ്ങളും കൊള്ളാം. നായിക ജയിലിലേക്ക് നടന്നുവരുമ്പോൾ ഒരു നടൻ കാഥികനേപ്പോലെ എന്തൊക്കെയോ പുലമ്പുന്നതൊഴിവാക്കിയാൽ, മറ്റെല്ലാ അഭിനേതാക്കളുടെയും പ്രകടനം ഒന്നിനൊന്നിനു മെച്ചം. ജയിലിനകത്തുവച്ചുള്ള കോമഡികൾ അതീവരസകരമായിരുന്നു. 'സന്തോഷം വരുമ്പോൾ മഴപെയ്യുക' എന്ന (മലയാള) സിനിമകളിലെ സ്ഥിരം ക്ലീഷേയെ രസാവഹമായി ആക്ഷേപിക്കുന്നുണ്ട് ■എത്രതന്നെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും, ആരെല്ലാം ഒറ്റപ്പെടുത്തിയാലും, അതിനെയെല്ലാം തരണം ചെയ്ത് കഠിനശ്രമം നടത്തുന്നതിന് പ്രതിഫലം ലഭിക്കുമെന്നതിന്റെ മാതൃക ചിത്രത്തിൽ കാണാവുന്നതാണ്. വ്യത്യസ്തതയുള്ള ചലച്ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ള ഓരോരുത്തർക്കും, കരിങ്കുന്നം സിക്സസ് ഒരു നല്ല അനുഭവം തന്നെയായിരിക്കുമെന്നുറപ്പ്. »MY RATING: 3.25/★★★★★ click here:https://goo.gl/O2l2NM *ജോമോൻ തിരുഃ* ➟വാൽക്കഷണം: ■ചിത്രത്തിന്റെ സംവിധായകനായ ദീപു കരുണാകരൻ മുൻപ്, ക്രേസി ഗോപാലൻ, വിന്റർ, തേജാഭായ് & ഫാമിലി, ഫയർമാൻ എന്നിങ്ങനെ നാലു ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നെങ്കിലും, എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ അവയ്ക്ക് സാധിച്ചു എന്ന് പറയുവാനാവില്ല. എന്നാൽ ഈ വരവിൽ, ഏവർക്കും തൃപ്തികരമായ വിധത്തിൽ ഒരു ചിത്രമൊരുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്. മഞ്‌ജു വാര്യർക്ക് ഒരു നല്ല തിരിച്ചുവരവ് ലഭിച്ചതും വച്ചാണെന്നു പറയാം.!
Karinkunnam Sixes | Kochi Multi Plex Day One Collection | Total Seats ~ 3625 Seats Booked ~ 2956 Day 1 Collection | 4,46,188 Thnx @Paramashivam @Mayavi 369 @Johnson Master