1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

കാണെക്കാണെ റിവ്യൂ

Discussion in 'MTownHub' started by philip pathanamthitta, Sep 17, 2021.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    പാതി വഴിയിൽ ഒന്നും വിട്ടു കളയരുത് .അത് ചിലപ്പോൾ നമ്മെ തന്നെ നഷ്ടപ്പെടുത്തിയേക്കാം
    മികച്ച സിനിമ അനുഭവം നൽക്കി കാണെക്കാണെ
    SonyLIV
    ഉയരെ എന്ന സിനിമക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന സിനിമ ബോബി സഞ്ചയ് തിരക്കഥ പ്രതീകയോട് തന്നെയാണ് കാണെക്കാണെ കാണാൻ തുടങ്ങിയത്. SonyLIV ന്റെ ആദ്യ മലയാള ചിത്രം ക്രിക്കറ്റ് കാണാനായി എടുത്ത OTT യാണ് Sony ചിലപ്പോൾ തമിഴ് ചിത്രങ്ങൾ വരാറുണ്ട് കാണാറുണ്ട്. രാവിലെ തന്നെ ചിത്രം കണ്ടു. ഷെറിന്റെ കല്ലറയിൽ മെഴുകുതിരി കത്തിക്കുന്ന പോൾ .
    ഒരു വീട്ടിലേക്ക് വരുന്ന പോൾ (സുരാജ് വെഞ്ഞാറമൂട് ) പപ്പാ എന്ന് പറഞ്ഞു സ്വീകരിക്കുന്ന സ്നേഹ (ഐശ്വര്യ ലക്ഷ്മി) ചെറുമകൻ ഐശ്വര്യയുടെ ഭർത്താവ് (ടൊവിനോ ) വീട്ടിലെത്തുന്നു. പപ്പായുമായി സംസാരിക്കുന്നു പ്രേക്ഷകർക്ക് മനസ്സിലാക്കുന്നു പോളിന്റെ മരുമകനാണ് ടൊവിനോ ടൊവിനോ യുടെ രണ്ടാം ഭാര്യ ഐശ്വര്യ . അപകടത്തിൽ മരണപ്പെട്ട ഷെറിൻ (ശ്രുതി ) പോളിന്റെ മകളും .
    ഇടക്ക് തന്റെ മകളുടെ അപകട മരണത്തിൽ അസ്വാഭാവികത തോന്നുന്ന പോൾ അതിന്റെ പുറകെ പോകുന്നു. സത്യം തിരിച്ചറിഞ്ഞപ്പോൾ അതിന് തന്നാലാവുന്ന വിധം പ്രതികാരം ചെയ്യാൻ മനസ്സിനെ ഉറപ്പിക്കുന്നു.
    കഥയുടെ ത്രെഡ് ഒരു ത്രില്ലർ പോലെ തോന്നുമെങ്കിലും നല്ലൊരു ഇമോഷണൽ ഫാമിലി ഡ്രാമയായി ബോബി സഞ്ചയ് മനു അശോകൻ ടീം ചിത്രത്തെ ഒരുക്കിയിരിക്കുന്നത്.

    സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ പ്രകടനം തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല് .ഒപ്പം കട്ടക്ക് ടൊവിനോയും നിന്നിട്ടുണ്ട്. പിന്നിട് എടുത്തു പറയേണ്ടത് ഐശ്വര്യ ലക്ഷ്മിയാണ് മികച്ച രീതിയിൽ തന്നെ സ്നേഹ എന്ന കഥാപാത്രമായി പ്രത്യേകിച്ചും ക്ലെമാക്സ് രംഗത്തിലൊക്കെ താൻ മലയാള സിനിമയിൽ ഏത് തരം റോളും ചെയ്യാൻ പറ്റുന്ന നായിക എന്ന് കാണിച്ചു തന്നു . ടൊവിനോയുടെ മകനായ കുട്ടിയും മികച്ചു നിന്നു .
    മറ്റ് കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ല .
    സിനിമ രണ്ടാം പകുതിയിൽ ചെറിയ ലാഗ് ഫീൽ ചെയ്യുന്നുണ്ട് എങ്കിലും സുരാജ് ടൊവിനോ ഐശ്വര്യ എന്നിവരുടെ പ്രകടനം അതിനെ കവച്ചു വെക്കുന്നുണ്ട്

    പാതി വഴിയിൽ നാം കണ്ടത് നമുക്ക് ചെയ്യാവുന്നത് ഉപേക്ഷിച്ചു കളയരുത് എന്ന മെസേജ് ഈ സിനിമ നൽക്കുന്നു
    Rating 4/5
    ഇമോഷണൽ ഡ്രാമ ഇഷ്ടപ്പെടുന്നവർക്ക് സിനിമ ഒരു പാട് ഇഷ്ടമാക്കും
     
    Asn likes this.
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala

Share This Page