1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ജന ഹൃദയത്തിലേക്കു പന്ത് തട്ടി Sudani from Nigeria|| Positive reports from all over kerala

Discussion in 'MTownHub' started by Anupam sankar, Nov 20, 2017.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ithokw evdennananvo.. Njan fbil vere orenam ititind :D namude thanne member rvw anu .
     
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mannadiyar and boby like this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Renji de anen thonunnu ith :think:
     
    Mark Twain likes this.
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Praveen William > ‎MOVIE STREET


    ഇനിമുതൽ മലയാളികളുടെയും സുഡാനി !!

    മലപ്പുറത്തിന്റെ കഥ കാണാനുള്ള ആഗ്രഹം,മായാനദിക്ക്‌ ശേഷമുള്ള റെക്സ്‌ വിജയൻ - ഷഹബാസ്‌ അമൻ മ്യൂസിക്ക്‌ കോംബോ,സൗബിൻ ഷാഹിർ ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകത,മുഹ്സിൻ പാരാരിയുടെ തിരക്കഥ,അതിലുപരി ഒരു നൈജീരിയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും കൂടി ആയപ്പൊ സുഡാനി ആദ്യ ഷോ കണ്ടില്ലെങ്കിൽ നഷ്ടമായേക്കുമെന്ന് തോന്നി !!

    നൈജീരിയയിൽ നിന്ന് ഫുട്ബോൾ പ്ലെയേഴ്സിനെ ഇറക്കി അവരെ സ്പോൺസർ ചെയ്ത്‌ ഫുഡ്ബോൾ കളിപ്പിച്ച്‌ തട്ടിയും മുട്ടിയും എങ്ങനെയെങ്കിലും ജീവിതം രണ്ടറ്റത്തും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്നയാളാണ്‌ മജീദ്‌.മജീദിന്റെ ടീമിൽ കളിക്കാൻ വരുന്ന കളിക്കാരനാണ്‌ സാമുവേൽ !! ഒരുവേള സാമുവേലിനു പരിക്ക്‌ പറ്റുകയും അതിനെത്തുടർന്ന് സംഭവിക്കുന്ന കുറച്ച്‌ പ്രശ്നങ്ങളുമാണ്‌ സുഡാനി പറയുന്നത്‌.

    റെക്സ്‌ വിജയനും ഷഹബാസ്‌ അമനും ചേർന്നായിരുന്നു സംഗീത സംവിധാനം.അതിലേറ്റവും പ്രിയപ്പെട്ട ഗാനം "കിനാവു കൊണ്ടൊരു കളിമുറ്റം,വിദൂരമേതോ ദേശമാണ്‌ !" ചെറുകഥ പോലെ ജന്മം എന്ന് തുടങ്ങുന്ന ഗാനവും ഹൃദയഹാരിയായിരുന്നു.റെക്സ്‌ വിജയൻ ഉൾപ്പടെ നാലു പേർ ചേർന്ന് നിർവ്വഹിച്ച പശ്ചാത്തലസംഗീതവും അസാധ്യമായിരുന്നു.പ്രത്യേകിച്ച്‌ ക്ലൈമാക്സ്‌ സീനിലേത്‌ !!

    മറ്റുള്ളവരെ പോലെ എണ്ണിയാലൊടുങ്ങാത്ത പടമൊന്നും വേണ്ട ഒരു റെക്സ്‌ ഫാനാവാൻ,ഇങ്ങനെ പറവയും മായാനദിയും സുഡാനിയും പോലെ ഇടയ്ക്ക്‌ ഓരോന്ന് തന്നാ മാത്രം മതി.

    ഷൈജു ഖാലിദിന്റെ ക്യാമറാ കണ്ണുകൾ പതിവുപോലെ തന്നെ മികച്ചുനിന്നു.മലപ്പുറത്തെ ഒരു സാധാ കുടുംബം പശ്ചാത്തലമായി വരുന്ന ഗ്രാമീണതയും നാടൻ ഫുഡ്ബോൾ ഗ്രൗണ്ടിന്റെ തനതായ ഭംഗിയും ഒക്കെ ഷൈജു വരച്ചു കാട്ടി.

    മജീദ്‌ എന്ന കഥാപാത്രം സൗബിനെക്കാളും മികച്ചതാക്കാൻ മറ്റൊരാൾക്ക്‌ കഴിയുമോ എന്നറിയില്ല.രൂപത്തിലും ഭാവത്തിലും സംസാരത്തിലും പ്രവർത്തിയിലുമെല്ലാം സൗബിനെ ഒരിടത്തും കണ്ടില്ല.മലപ്പുറത്തെ ഫുഡ്ബോൾ പ്രേമിയായ മജീദിനെ മാത്രമേ കണ്ടുള്ളൂ.ഒരു നടനെന്ന നിലയിൽ സൗബിന്റെ വളർച്ച മുകളിലോട്ട്‌ മാത്രമേ ഉള്ളൂ.അസൂയാവഹമായ പ്രകടനം !! മലയാള സിനിമയിൽ ഇനിയും ഒരുപാടൊരുപാട്‌ ചെയ്യാനുണ്ട്‌ സൗബിനെന്ന നടനും സംവിധായകനും.കരിയറിന്റെ തുടക്കം മുതൽ ഇപ്പൊ വരെയും ഇഷ്ടം മാത്രം !!

    സാമുവേൽ റോബിൻസൻ അതേ പേരിൽ തന്നെയുള്ള കഥാപാത്രമായി നല്ല പ്രകടനമായിരുന്നു.പ്രത്യേകിച്ച്‌ മജീദിനോട്‌ തന്റെ വിഷമം പറയുന്ന സീനുകളിലൊക്കെ !! എടുത്ത്‌ പറയേണ്ടത്‌ മജീദിന്റെ ഉമ്മയായി അഭിനയിച്ച സാവിത്രി ശ്രീധരന്റെ പ്രകടനമാണ്‌,മുൻപ്‌ എവിടെയും കണ്ടിട്ടില്ല.ആദ്യമായിട്ട്‌ സുഡാനിയിലാണ്‌ കാണുന്നത്‌.ഈ കാലഘട്ടത്തിൽ മാതൃത്വം ഇതിലും മികച്ചതായി ചിത്രീകരിക്കാനും അത്‌ അഭിനയിച്ച്‌(ജീവിച്ച്‌) ഫലിപ്പിക്കാനും അധികമാർക്കും പറ്റില്ല ! അതുപോലെ തന്നെ സരസ ബാലുശേരിയുടെ ബീയുമ്മ എന്ന കഥാപാത്രവും മികച്ചതായിരുന്നു.

    അഭിനേതാക്കളുടെ പ്രകടനത്തിലും,പ്രത്യേകിച്ച്‌ സൗബിൻ ഷാഹിർ എന്ന അഭിനേതാവിന്റെ സാന്നിധ്യത്തിലും മലപ്പുറത്തിന്റെ നിഷ്കളങ്കതയിലും ഊന്നി നിൽക്കുന്ന ആദ്യ പകുതി !! ആദ്യ പകുതിയുടെ അതേ താളത്തിൽ തെന്നി നീങ്ങുന്ന രണ്ടാം പകുതിയാണ്‌ സുഡാനിയിൽ.എങ്കിലും ആദ്യ പകുതിയെ അപേക്ഷിച്ച്‌ വികാരനിർഭരമായ രംഗങ്ങളാൽ സമ്പന്നമായിരുന്നു രണ്ടാം പകുതി !! എങ്ങനെ നോക്കിയാലും എല്ലാ കൊണ്ടും പല കാതം മുന്നിൽ നിൽക്കുന്നു സുഡാനിയുടെ സെക്കന്റ്‌ ഹാഫ്‌ !

    ക്ലൈമാക്സിനോട്‌ അടുക്കുന്ന വേളയിൽ പടം മൊത്തത്തിൽ മാറുകയാണ്‌,സൗബിനും വാപ്പയുമായുള്ള ഒരു രംഗമുണ്ട്‌.വലിയ സംസാരങ്ങൾ ഒന്നുമില്ല,ഘനഗാംഭീര്യ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്ല ! പക്ഷേ പടം കണ്ട്‌ ഇറങ്ങിയവരുടെ മനസിൽ ആ രംഗത്തിനുള്ള സ്ഥാനം വളരെ വലുതായിരിക്കും.

    മനുഷ്യരായവരുടെ കണ്ണിലെ ഈറനണിയിക്കുന്ന ഒട്ടനവധി രംഗങ്ങളാൽ സമ്പന്നമാണ്‌ സുഡാനി.അതും തെല്ലും അതിനാടകീയത കലരാതെ !!

    ഒരിക്കലും തിയേറ്ററിൽ നിന്ന് മിസ്‌ ആക്കിക്കൂടാത്ത ഒരു എക്സ്പീരിയൻസ്‌ ആണ്‌ സുഡാനി ഫ്രം നൈജീരിയ.ഒരു സ്പോർട്സ്‌ മൂവി ആണെന്ന് തെറ്റിധരിച്ച്‌ പോകാതിരിക്കുക.പൂർണ്ണമായും ഒരു സെമി റിയലിസ്റ്റിക്ക്‌ ഫാമിലി ഡ്രാമയാണ്‌ സുഡാനി ! തീർച്ചയായും മനസ്‌ നിറയ്ക്കുന്ന ഒരു കൊച്ച്‌ ചിത്രം.

    ലളിതമായ കഥാസാരവും ഇതിവൃത്തവും അസാധാരണമായ തിരക്കഥ കൊണ്ട്‌ മറച്ചുപിടിച്ച്‌ മുഹ്സിൻ പാരാരിക്കും അഭിനന്ദനങ്ങൾ ! ഇതൊരു തിരിച്ചുവരവാവട്ടെ,എല്ലാ അർത്ഥത്തിലും ! ആദ്യ ചിത്രം തന്നെ ഇത്രയ്ക്ക്‌ മനോഹരമാക്കിയതിൽ നിങ്ങൾക്ക്‌ അഭിമാനിക്കാം സക്കറിയാ !! ഒരു തുടക്കക്കാരന്റെ പതർച്ചകളേതുമില്ലാതെ സുഡാനിയെ മലയാളികൾക്ക്‌ തന്നതിനും നന്ദി.

    തിയേറ്ററിൽ നിന്ന് കാണുക,അറിയുക !! കൂടുതലൊന്നും പറയാനില്ല !

    RATING : 3.75 / 5 !

    താരങ്ങളൊന്നുമില്ലാത്ത ഒരു നല്ല സിനിമയെ വെള്ളിത്തിരയിലെത്തിക്കാൻ നിർമ്മാതാക്കളായി കൂടെ നിന്ന ഷൈജു ഖാലിദിനും സമീർ താഹിറിനും അഭിവാദ്യങ്ങൾ !! ഒരു നല്ല ചിത്രം തന്നെയാണ്‌ മലയാളികൾക്ക്‌ നിങ്ങൾ നൽകിയതെന്നോർത്ത്‌ അഭിമാനിക്കാം
     
    Mark Twain likes this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    "സുഡാനി ഫ്രം നൈജീരിയ"

    മലപ്പുറംകാരുടെ ഫുട്*ബോൾ സ്നേഹവും,മലപ്പുറംകാരുടെ മനുഷ്യ സ്നേഹവുമെല്ലാം നന്നായി വർണ്ണിച്ചൊരു feel Good Movie

    സൗബിനെ ഉമ്മയും, അപ്പുറത്തെ വീട്ടിലെ ഉമ്മച്ചിയും കൂടെ അഭിനയിച്ചവരുമെല്ലാം അസ്സലായി അഭിനയിച്ചു....
     
    Mark Twain likes this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    കാൽപന്തിനെ ഖൽബായി കാണുന്ന കളിയാസ്വദകരുടെ ജീവിതമാണ് "സുഡാനി ഫ്രം നൈജീരിയ"
    കളിയുണ്ട് കാര്യമുണ്ട്
    നന്മയുണ്ട് സ്നേഹമുണ്ട്
    സൗഹൃദമുണ്ട്
    ഒപ്പം അഭിനയിക്കാൻ പറഞ്ഞപ്പൊ ജീവിച്ച്‌ കാണിച്ച ഒരുപറ്റം ആളുകളും

    മജീദും സൂഡുവും ഉമ്മമാരും
     
    Mark Twain likes this.
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ellayidathum nalla report anallo.. Njan kl10 pole full negtive akumenn vijarichu reports... But........

    :Band: Muhsin parari :good:
     
    Sadasivan likes this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Tvm new 2nd Show Screenshot_2018-03-23-15-13-53-645_com.bt.bms.png
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ekm padma screen1 1st & 2nd Show Screenshot_2018-03-23-15-15-28-633_com.bt.bms.png
    Screenshot_2018-03-23-15-15-39-302_com.bt.bms.png
     

Share This Page