പൊന്നാനി ഐശ്വര്യ TIME ;6.15 PM അന്തിക്കാടൻ നന്മകൾ തുടരുന്നു എന്ന് തന്നെ പറയാം..ഇത്തവണ കുറച്ചൂടെ ആസ്വാദ്യകരമാണ് ! സമയ ദൈർഘ്യം കുറഞ്ഞതും നർമം കൂടുതലുള്ളതും ബോറടി ഇല്ലാതെ കണ്ടിരിക്കാൻ വലിയൊരു സഹായമാണ് . എടുത്തു പറയാൻ മാത്രം ഒരു കഥ ഒന്നുമില്ല..സത്യൻ അന്തിക്കാടിന്റെ തന്നെ കുറെ പടങ്ങളിലെ കഥ സന്ദര്ഭവുമായി സാമ്യം ഉണ്ടെങ്കിലും ഫഹദിന്റെ പ്രകടനം സിനിമയെ ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ശ്രീനിവാസന്റെ തിരക്കഥക് അത്ര വലിയ മാർക്കിടേണ്ട കാര്യമില്ല , പക്ഷെ ചില സംഭാഷണങ്ങൾ ടിപ്പിക്കൽ ശ്രീനി ടച്ച് ഉള്ളവയാണ് . കോമഡി രംഗങ്ങളിൽ ഫഹദ് മിക്ക സമയങ്ങളിലും പഴയ സത്യൻ സിനിമകളിലെ മോഹൻലാലിനെ ഓര്മിപ്പിക്കുന്നുണ്ട് . നായികമാർക്ക് അങ്ങനെ കാര്യമായി ഒന്നും ചെയ്യാനില്ല എങ്കിലും ബാലതാരം ? നന്നായി ചെയ്തിട്ടുണ്ട്. ശ്രീനിവാസനും തരക്കേടില്ല .പക്ഷെ പഴയ എനർജി ലെവൽ ഇല്ല . പാട്ടുകളൊക്കെ ശരാശരി . എസ്.കുമാറിന്റെ കാമറ വർക്ക് എടുത്തു പറയണം. എല്ലാത്തിലുമുപരി സത്യൻ അന്തിക്കാടിന്റെ പതിവ് ഗ്രാമീണ - നന്മ കാഴ്ചകൾ മനസ്സ് നിറയ്ക്കും.. ധൈര്യമായി കാണാവുന്ന ചിത്രമാണ് ഞാൻ പ്രകാശൻ ! റേറ്റിംഗ് അഞ്ചിൽ മൂന്ന് !