1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

ദ്രിശ്യ വിസ്മയങ്ങളുടെ ഗന്ധർവൻ- പി പത്മരാജൻ -25 ആം ചരമ വാർഷികം

Discussion in 'MTownHub' started by Spunky, Jan 21, 2016.

?

Which is the best work of Padmarajan?

  1. Namukku parkkan munthiri thoppukal ♥

    40.0%
  2. Thoovanathumbikal

    80.0%
  3. Njan gandharvan

    20.0%
  4. Innale

    20.0%
  5. Season

    50.0%
  6. Arappatta Kettiya Gramathil

    0 vote(s)
    0.0%
  7. Koodevide

    0 vote(s)
    0.0%
  8. Moonam pakam

    0 vote(s)
    0.0%
  9. Desatanakkili Karayarilla

    0 vote(s)
    0.0%
  10. Kariyilakkaatu pole

    10.0%
Multiple votes are allowed.
  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
     
    Mark Twain likes this.
  2. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
     
    David Billa likes this.
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    സ്‌ക്രീന്‍പ്ലേ രചന എഴുത്തുകാരന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും; മുപ്പതാം വയസ്സില്‍ പത്മരാജന്‍ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ട്?







    \
    Sunday, January 24, 2016 - 16:22













































    മരണമടഞ്ഞ് കാല്‍നൂറ്റാണ്ടിന് ശേഷവും അവഗണിക്കാനാവാത്ത സാന്നിധ്യമായി തുടരുകയാണ് പത്മരാജന്റെ ചലച്ചിത്ര രചനകള്‍. സിനിമയിലേക്കെത്തുന്നതിന് മുന്‍പേ സാഹിത്യത്തില്‍ അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. 26ാം വയസ്സില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിനായിരുന്നു പുരസ്‌കാരം. പിന്നീട് 1975ല്‍ ഭരതന്റെ സംവിധാനത്തിലൂടെ പുറത്തുവന്ന പ്രയാണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരക്കഥാരചനയിലേക്കും സിനിമയിലേക്കും കാലെടുത്തുവയ്ക്കുന്നത്. പിന്നീട് 16 വര്‍ഷം നീളുന്ന ചലച്ചിത്ര ജീവിതത്തില്‍ 30 തിരക്കഥകള്‍ അദ്ദേഹം രചിച്ചു, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കുള്‍പ്പെടെ.

    പത്മരാജന്‍ ചിത്രങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്ന കള്‍ട്ട് പദവി അവ പുറത്തിറങ്ങിയ കാലത്ത് ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യ ചിത്രങ്ങള്‍ക്ക് ശേഷം തന്റേതായ ആസ്വാദകവൃന്ദത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ സാഹിത്യത്തില്‍നിന്ന് അകന്നുനില്‍ക്കുന്നത് പത്മരാജനെ എക്കാലവും ബുദ്ധിമുട്ടിച്ചിരുന്നു. അവസാനകാലത്ത് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ രാധാലക്ഷ്മി ഓര്‍ത്തിട്ടുണ്ട്. പുളിയറക്കോണത്ത് വാങ്ങിയ സ്ഥലത്ത് ഒരു വീടുവച്ച് താമസിച്ച്, അവിടെയിരുന്ന് എഴുത്ത് പുന:രാരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിരക്കഥാരചന പത്മരാജന്‍ എന്ന സാഹിത്യകാരനില്‍ എക്കാലവും സംഘര്‍ഷം സൃഷ്ടിച്ചിരുന്നു എന്ന് അദ്ദേഹം പലകാലത്ത് നടത്തിയിട്ടുള്ള പ്രസ്താവനകളില്‍ നിന്ന് വായിക്കാം.

    ആദ്യ തിരക്കഥയായ പ്രയാണം അക്കാലത്തെ പ്രധാനപ്പെട്ട സിനിമാപ്രസിദ്ധീകരണമായ സിനിരമയില്‍ (ജനയുഗത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്) പ്രസിദ്ധീകരിച്ചിരുന്നു. പ്രയാണത്തിന്റെ തിരക്കഥയ്‌ക്കൊപ്പം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന് പത്മരാജന്‍ എഴുതി അയച്ച കത്താണിത്. സിനിമയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ പത്മരാജന്‍ എന്ന യുവസാഹിത്യകാരന്‍ അനുഭവിച്ച സംഘര്‍ഷത്തിന്റെ നേര്‍സാക്ഷ്യം. പത്മരാജന്‍ വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 25 വര്‍ഷം..



    പ്രിയപ്പെട്ട കാമ്പിശ്ശേരിക്ക്,

    ഞാനാദ്യമെഴുതുന്ന ഫിലിം സ്‌ക്രിപ്റ്റ് 'പ്രയാണ'ത്തിന്റേതല്ല. എങ്കിലും ആദ്യം പ്രദര്‍ശനം ആരംഭിക്കാന്‍ സാദ്ധ്യതയുള്ള ചിത്രം ഇതായതുകൊണ്ട്, ഇപ്പോള്‍ ഈ സ്‌ക്രിപ്റ്റ് പ്രസിദ്ധീകരണത്തിനയയ്ക്കുന്നു.

    നേരു പറയട്ടെ, എന്റെ ഓരോ സാഹിത്യകൃതിയും പ്രസിദ്ധീകരിക്കാനാരംഭിക്കുമ്പോള്‍, ഉള്ളില്‍ ഒരുതരം അങ്കലാപ്പ് അനുഭവപ്പെടാറുണ്ട്. ചെറുകഥയായാലും നോവലായാലും ഇന്നും സ്ഥിതി ഇതുതന്നെയാണ്. അപ്പോള്‍പ്പിന്നെ, ഇതേവരെ കൈവെച്ചിട്ടില്ലാത്ത ഒരു പ്രത്യേക മേഖലയാവുമ്പോള്‍ കഥ പറയാനില്ലല്ലോ. സിനിമയെക്കുറിച്ച്, പ്രത്യേകിച്ച് സിനിമയിലെ അമിത പ്രാധാന്യമുള്ള ഒരു സാങ്കേതികഘടകം എന്ന നിലയില്‍ സ്‌ക്രീന്‍ പ്ലേയെക്കുറിച്ച്, വളരെയൊക്കെ പഠിക്കാന്‍ ശ്രമിച്ചതിനുശേഷമാണ് ഞാനിപ്പണിക്കു ചാടി പുറപ്പെട്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെടുന്ന സാഹിത്യകാരന്മാര്‍ പലരും തിരിയെ അവരുടെ തറവാട്ടിലേക്ക് ശ്രദ്ധിക്കാറില്ല എന്നതാണ് നമ്മുടെ പൊതുവായ അനുഭവം. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയാവരുത് എന്നെനിക്ക് ആഗ്രഹമുണ്ട്; നിര്‍ബന്ധമുണ്ട്. ഒരൊളിച്ചോട്ടത്തിന്റെ ഗൗരവമേ ഇപ്പോള്‍ ഞാനെന്റെ പ്രവൃത്തിക്കു കല്പിച്ചിട്ടുള്ളു. ഇതിനു കാരണങ്ങള്‍ നിരവധിയാണ്.

    നമ്മുടെ സിനിമയുടെ വളര്‍ച്ചയെപ്പറ്റിയും വികാസത്തെപ്പറ്റിയുമുള്ള എത്രയെങ്കിലും കണക്കെടുപ്പുകളും തെളിവുശേഖരണങ്ങളും നമ്മുടെ മുന്നിലുണ്ട്. മേനിപറച്ചിലുകള്‍ക്കും വീരവാദം മുഴക്കലുകള്‍ക്കും അവസാനമില്ലെങ്കിലും, മലയാള സിനിമയുടെ ഇന്നത്തെ പൊതുവായ അവസ്ഥ ഇന്നലത്തേതിനേക്കാള്‍ ശോചനീയമാണ്. മെലോഡ്രാമയും സെന്റിമെന്റലിസവും പിന്നെ പേരെടുത്തു പറഞ്ഞാലവസാനിക്കാത്ത മുമ്പില്ലാത്ത ഒട്ടനവധി കോലാഹലങ്ങളും നമ്മുടെ സിനിമയില്‍ ഇന്ന് പണ്ടത്തെക്കാളേറെ ഊര്‍ജ്ജിതപ്പെട്ടു നില്ക്കുന്നുണ്ട് എന്നതാണ് വസ്തുത. അല്പമെങ്കിലും വിവരമുള്ള ഒരു സിനിമാപ്രേക്ഷകനെ വമ്പിച്ച പ്രദര്‍ശനവിജയങ്ങള്‍ നേടിയ നമ്മുടെ 'ജൂബിലിച്ചിത്ര'ങ്ങളുടെ പട്ടിക ലജ്ജിപ്പിക്കാതെയിരിക്കില്ല. അടുത്തടുത്തുവന്ന ദേശീയാംഗീകാരങ്ങള്‍ ഈ 'വിനോദോപാധി' ഗുളികകളുടെ പന്നിപെറ്റുപെരുകലില്‍ പ്രായേണ നിഷ്പ്രഭമായി ഒതുങ്ങിക്കൂടുന്നു. ഫാന്‍ അസോസിയേഷനുകളുടെ ബ്ലിറ്റ്‌സ് ആക്രമണങ്ങള്‍ക്കു കളമൊരുക്കുന്നതില്‍ ഉത്സാഹവും സായുജ്യവും കണ്ടെത്തുന്ന നമ്മുടെ പ്രേക്ഷകന്‍, അവയെപ്പറ്റിയൊക്കെ ഗൗനിച്ചിട്ടുതന്നെയുണ്ടോ എന്നു സംശയമാണ്. വല്ലപ്പോഴുമോരോ തെളിച്ചങ്ങള്‍- ഇതാണു നമ്മുടെ സിനിമയുടെ സ്ഥായിയായ അവസ്ഥയെന്ന് വസ്തുതകളെ വസ്തുതകളായിത്തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ പറഞ്ഞുപോകും. ഈയൊരു അന്തരാളഘട്ടത്തില്‍, സ്‌ക്രീന്‍പ്ലേ രചനയ്ക്ക് മുതിരുക എന്നത്, ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വലിയൊരബദ്ധമാണെന്ന ധാരണക്കാരനാണ് ഞാന്‍. അതയാള്‍ക്ക് ഗുണത്തെക്കാളേറെ ദോഷങ്ങള്‍ വരുത്തിവച്ചേക്കും.

    സംഗതികളുടെ സത്യാവസ്ഥ ഇതാണെങ്കില്‍ക്കൂടി, സിനിമയ്ക്കുള്ള സാദ്ധ്യതകള്‍, ഒരുപാടാണ്. പുതിയ പുതിയ അവിശ്വസനീയതകളിലേക്ക് ദിവസവുമെന്നോണം സത്യത്തിന്റെ വലിയ വലിയ ചില്ലുജാലകങ്ങള്‍ മലര്‍ക്കെ വലിച്ചുതുറക്കുന്ന ഒരു സാങ്കേതികശാസ്ത്രശാഖ അതിന്റെ പിന്‍ബലത്തിനായുണ്ട്. സിനിമയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്ന ഒരു കലാകാരനെ അതിലേക്കാകര്‍ഷിക്കാന്‍പോന്ന നിരവധി ഘടകങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലാരൂപത്തിനുണ്ട് (കവിതയെയും ശില്പത്തെയും കഥയെയും ചിത്രത്തെയും പോലെയുള്ള ഒരു ശുദ്ധകലയാണ് സിനിമ എന്നൊന്നും പറയാന്‍ എന്നെക്കൊണ്ടാവില്ല. ശുദ്ധമായ കലയും സിനിമ എന്ന കലയും തമ്മില്‍ താരതമ്യപ്പെടുത്താനൊക്കെ പുറപ്പെടുന്നതുപോലെ വിഡ്ഢിത്തം അധികമൊട്ടില്ലതാനും. കാരണം രണ്ടും രണ്ടാണ്. രണ്ടിനും അവയുടേതായ തീര്‍ത്തും വിഭിന്നങ്ങളായ നിലനില്പുകളുമുണ്ട്. ഈ ബോധമില്ലാതെ രണ്ടിനെയും പരസ്പരം കൂട്ടിക്കുഴയ്ക്കാനുള്ള ബദ്ധപ്പാടില്‍ നിന്നാണ് പലപ്പോഴും അനാവശ്യം എന്നും വിശേഷിപ്പിക്കേണ്ടിവരുന്ന തീയും പുകയുമൊക്കെ ഈ രംഗത്തു പൊങ്ങിക്കാണുന്നത്).

    ഒരു സ്വതന്ത്രസാഹിത്യരചനയ്ക്കവകാശപ്പെട്ട ഈറ്റുനോവിന്റെ ഭ്രാന്ത്, ഒരിക്കലും ഒരു സ്‌ക്രീന്‍ സ്‌റ്റോറി രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രചയിതാവിനെ അനുഗ്രഹിക്കില്ല. സ്‌ക്രീന്‍പ്ലേ എന്നുപരക്കെ അറിയപ്പെടുന്ന സാഹിത്യരൂപത്തെ ഒരു സാങ്കേതിക മേഖലാസൃഷ്ടിയായി കണ്ടറിയാന്‍ തയ്യാറായിക്കൊണ്ട് അതിനെ ഏറെപ്പേര് സമീപിക്കാന്‍ തുടങ്ങുന്നതോടെ, അതിന് അതിന്റേതായ നിലനില്പും തറവാടുമുണ്ടാകും. അതോടെ നേരത്തെ സൂചിപ്പിച്ച കൂട്ടിക്കുഴയ്ക്കലിന്റെ ആത്യന്തികഫലമായ സാഹിത്യപാതിത്യം എന്ന കളങ്കം കുറെയൊക്കെ അങ്ങു മാഞ്ഞുപോവുകയും ചെയ്യും.

    ''ഫിക്ഷന്റെ ഇതരമേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ എന്തിനിപ്പോള്‍ ഒരു സ്‌ക്രീന്‍പ്ലേ എഴുതാന്‍ പുറപ്പെട്ടു'' എന്ന് ആരെങ്കിലും എന്നോടു ചോദിച്ചാല്‍, ഒരുപക്ഷേ, പറഞ്ഞേക്കാവുന്ന മറുപടികളുടെ രത്‌നച്ചുരുക്കം ഏറെക്കുറെ ഇതൊക്കയാണ്.

    സസ്‌നേഹം
    പത്മരാജന്‍

    (കത്തിന് കടപ്പാട്: പത്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍/ ഡിസി ബുക്‌സ്
     
    Spunky likes this.

Share This Page