1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പേരൻപ് ഒരു പോസിറ്റീവ് ദൃശ്യാനുഭവം (yodha007)

Discussion in 'MTownHub' started by yodha007, Feb 15, 2019.

  1. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    രോഗാവസ്ഥ മുഖ്യ പ്രമേയമായ സിനിമകൾ പലപ്പോഴും വെള്ളിത്തിരയിൽ മനസു മടുപ്പിക്കുന്ന കണ്ണീർ കാഴ്ച്ചകൾ സൃഷ്ടിക്കാറാണ് പതിവ്. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായി, അമിത നാടകീയതയുടെയും, അതി വൈകാരികതയുടെയും ഭാരമില്ലാത്ത ഒരു പോസിറ്റിവ് ദൃശ്യനുഭവമാണ് പേരൻപ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

    spastic cerebrel Palsy എന്ന വിചിത്രമായ രോഗാവസ്ഥയുടെ ഭീകരത, അതിനു ഇരയായ പെണ്കുട്ടിയുടെയും, അവളുടെ അച്ഛന്റെയും ജീവിതത്തിലെ 13 അധ്യായങ്ങളിലൂടെ റാം പറഞ്ഞു തീരുമ്പോൾ, പ്രേക്ഷകരിൽ അവശേഷിക്കുന്നത് കണ്ണീരോ, നിരാശയോ അല്ല... മറിച്ചു, പ്രത്യാശയും, പ്രതീക്ഷയുമാണ്....ഒപ്പം, സമൂഹത്തിൽ നിന്നും തിരസ്കരിക്കപ്പെടുന്ന ട്രൻസ്ജെന്ഡർ പോലുള്ള വിഭാഗങ്ങളെ മുഖ്യ പ്രമേയത്തിന്റെ ഭാഗമാക്കുക വഴി പ്രേക്ഷക മനസ്സിൽ മനുഷ്യ സ്നേഹത്തിന്റെയും, സഹാനുഭൂതിയുടെയും ഒരു വിശാല പ്രകൃതി സൃഷ്ടിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

    പേരൻപ് എന്ന സിനിമ ഇതൾ വിരിയുന്നത് ദൃശ്യങ്ങളിലൂടെയും, കഥാപാത്രങ്ങളുടെ ഭാവ പ്രകടനങ്ങളിലൂടെയുമാണ്. ഘന ഗാഭീര്യമായ ദൃശ്യങ്ങൾക്ക് അകമ്പടിയായി വരുന്ന പശ്ചാത്തല സംഗീതം സിനിമയുടെ മൗനങ്ങളെ പോലും വാചാലമാക്കുന്നുണ്ട്.

    സിനിമയിലുടനീളം സംവിധായകൻ വെച്ചു പുലർത്തുന്ന മിതത്വം അഭിനയത്തിന്റെ കാര്യത്തിലും കാണാം....അഭിനേതാക്കളിൽ നിന്നും സിനിമക്ക് ആവശ്യമുള്ളത് മാത്രം പുറത്തെടുക്കുന്ന സമീപനമാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം അവരുടെ റോളുകൾ ഭംഗിയായി ചെയ്തിരിക്കുന്നു....

    മലയാളികളെ സംബന്ധിച്ചിടത്തോളം, അവർ ഇത്ര മേൽ പ്രതീക്ഷയോടെ ഒരു ഓഫ് ബീറ്റ് തമിഴ് സിനിമയുടെ റിലീസിനായി സമീപ കാലത്തൊന്നും കാത്തിരുന്നു കാണില്ല... ആദ്യ ദിനങ്ങളിൽ ഈ സിനിമയോടു ഇവിടുത്തെ പ്രേക്ഷകർ കാണിച്ച ആവേശം കാണിക്കുന്നത് മമ്മൂട്ടി എന്ന നടനിൽ അവർ വെച്ചു പുലർത്തുന്ന വിശ്വാസമാണ്. ആ വിശ്വാസത്തോട് 100% നീതി പുലർത്തുന്ന പ്രകടനം തന്നെയാണ് പേരന്പിലേത്...

    അതി സങ്കീർണ്ണമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള മമ്മൂട്ടി എന്ന അതുല്യ നടനെ സംബന്ധിച്ചിടത്തോളം പേരന്പിലെ അച്ഛൻ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം അല്ല.... എന്നാൽ അമരം, പാഥേയം, കരിയിലാകാറ്റു പോലെ, കാഴ്ച്ച, കറുത്ത പക്ഷികൾ, പളുങ്ക് തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത സിനിമകളിൽ അനശ്വരങ്ങളായ അച്ഛൻ വേഷങ്ങൾ പകർന്നാടിയ ഒരു നടന് മുൻ കഥാപാത്രങ്ങളുടെ നിഴൽ വീഴ്ത്താതെ ഒരു റോൾ അഭിനയിച്ചു ഫലിപ്പിക്കുക ദുഷ്കരമാണ്..... അതിനു സാധിച്ചു എന്നു മാത്രമല്ല, പ്രത്യേക പരിചരണം ആവശ്യമായ മകളെ ഒറ്റക്ക് സംരക്ഷിക്കാൻ വിധിക്കപ്പെടുന്ന ഒരു അച്ഛന്റെ മാനസിക വ്യഥകളെ അതിന്റെ തീവ്രത അല്പം പോലും ചോരാതെ സൂക്ഷ്മാഭിനയത്തിലൂന്നിയ ഒരു പ്രകടനത്തിലൂടെ പ്രേക്ഷകരിലെത്തിക്കാനും മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്.

    അഭിനയ സപര്യയുടെ 4 പതിറ്റാണ്ടുകൾ പിന്നിടുന്ന ആ മഹനടനിൽ നിന്നും ഇപ്പോഴും പ്രേക്ഷകർ വിസ്മയങ്ങൾ പ്രതിക്ഷിക്കുന്നുവെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ അഭിനയ കലയിലെ പരീക്ഷണങ്ങൾക്ക് ഊർജ്ജം പകരുമെന്നു പ്രത്യാശിക്കാം....

    Statutory Warning
    റാം പേരൻപ് എന്ന സിനിമയിൽ അവലമ്പിച്ചിരിക്കുന്ന ക്ലാസിക് സിനിമാ ശൈലി, സിനിമയിൽ നിന്നും അതി വൈകാരികത പ്രതിക്ഷിക്കുന്ന, നാടകീയതക്കും, വേഗതക്കും പ്രാധാന്യം കൊടുക്കുന്ന പ്രേക്ഷകരെ തെല്ലൊന്നു നിരാശപ്പെടുത്തിയേക്കാം...[​IMG]

    Sent from my Redmi Note 5 Pro using Tapatalk
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
    yodha007 likes this.
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx bhai
     
    yodha007 likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Suprb... Thanks
     
    yodha007 likes this.

Share This Page