ക്ഷേത്രസ്വത്ത് സര്‍ക്കാരിലേക്ക് പോകുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ശശികല ടീച്ചര്‍: വീഡിയോ പുറത്തുവിട്ട് വിഡി സതീശന് എംഎല്‍എ Updated By Web Desk0 comments കൊച്ചി: ക്ഷേത്രസ്വത്ത് സര്‍ക്കാരിലേക്ക് പോകുന്നുവെന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് ഹിന്ദു ഐക്യവേദി നേതാവശശികല ടീച്ചര്‍. ക്ഷേത്ര സ്വത്ത് നേരിട്ട് സര്‍ക്കാരിലേക്ക് പോകുന്നുവെന്ന് താന്‍ പറഞ്ഞതായി തെളിയിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്സ് അവറില്‍ ശശികല ടീച്ചര്‍ വിഡി സതീശന് എംഎല്‍എയെ വെല്ലുവിളിച്ചു. വെല്ലുവിളിക്ക് മറുപടിയായി ശശികലയുടെ പ്രസംഗത്തിന്റെ സി.ഡി സതീശന് പുറത്തു വിട്ടു. ക്ഷേത്ര സ്വത്ത് നേരിട്ട് സര്‍ക്കാരിലേക്ക് പോകുന്നുവെന്നും ഹിന്ദുവിനെ പിഴിഞ്ഞ് എടുക്കുകയാണെന്നും വിശദീകരിക്കുന്ന ശശികലയുടെ പ്രസംഗമാണ് സതീശന് പുറത്ത് വിട്ടത്. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ച നൗഷാദുമായി ബന്ധപ്പെട്ട താന്‍ നടത്തിയ വിവാദ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തന്റെ പരാമര്‍ശം വളച്ചൊടിച്ചത് ഒരു മാധ്യമത്തിന്റെ മാത്രം അജണ്ടയാണ്. കാരണം അന്ന് പരാമര്‍ശം നടന്ന അവസരത്തില്‍ അവിടെ ഒരേയൊരു പത്രത്തിന്റെ പ്രതിനിധി മാത്രമേ വന്നിരുന്നുവുള്ളൂ. ആ മാധ്യമപ്രതിനിധിയുടെ കുതന്ത്രത്തിന്റെ ഭാഗമായാണ് അത്തരത്തിലൊരു വാര്‍ത്ത വന്നതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ ശശികല ടീച്ചര്‍ പറഞ്ഞു. നൗഷാദ് കാണിച്ചത് തെറ്റായ രീതിയാണെന്നു താന്‍ പറഞ്ഞത് വാസ്തവം തന്നെയാണ്. അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ അമ്മമാര്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കുക എന്ന രീതിയിലാണ് താന്‍ അത് പറഞ്ഞത്. ഇനി ഒരിക്കലും അങ്ങനെയൊരു സംഭവം ആവര്‍ത്തിക്കരുത്. അപകടം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് അന്ന് നൗഷാദ് മാന്‍ഹോളിലേക്കിറങ്ങിയത്. ആ സംഭവത്തിനു ശേഷം ഞങ്ങള്‍ക്ക് നിരവധി മെമ്മോറാണ്ടങ്ങള്‍ ലഭിക്കുന്നുണ്ട്. സമാനമായ സംഭവത്തില്‍ തങ്ങളുടെ ഉറ്റവര്‍ മരിച്ചിട്ടുണ്ട് എന്നാല്‍ ആശ്വസമായി തങ്ങള്‍ക്ക് ധനസഹായങ്ങളൊന്നു ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ചായാരുന്നു ആ പരാതികളെല്ലാം വന്നത്. എന്തു കൊണ്ട് നൗഷാദിന്റെ സംഭവത്തില്‍ മാത്രം ഇങ്ങനെ ധനസഹായങ്ങള്‍ പ്രവഹിച്ചു. അപകടങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞ നൗഷാദ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങരുതായിരുന്നു. ഉടന്‍തന്നെ കേരളത്തില്‍ അപകടങ്ങളെക്കുറിച്ചും രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ചും ഒരു ബോധവല്‍ക്കരണം സര്‍ക്കാര്‍ ഉടന്‍ നടത്തണം. അപകടമറിഞ്ഞുകൊണ്ട് രക്ഷാ പ്രവര്‍ത്തനത്തിനായി നാളെ ഒരാളും തയ്യാറാകരുത്. അതിനായുള്ള ബോധവല്‍ക്കരണമാണ് നല്‍കേണ്ടതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തന്റെ മുന്നില്‍ വരുന്ന ജനങ്ങളെ അകറ്റാനായുള്ള അജണ്ടയുടെ ഭാഗമാണ് താന്‍ പറഞ്ഞ വാക്കുകളെ നേതാക്കള്‍ ഇങ്ങനെ വിമര്‍ശിക്കുന്നത്. താന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ പിന്നെങ്ങനാണ് തന്റെ വാക്കുകള്‍ കേള്‍ക്കാനായി ആളുകള്‍ വരുന്നത്. ദേവസ്വവുമായി ബന്ധപ്പെട്ട തന്റെ വാദങ്ങള്‍ പൊളിഞ്ഞുവെന്ന് വിഡി സതീശന് പറഞ്ഞ് ആശ്വസിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ കാരണം താന്‍ പറഞ്ഞത് വാസ്തവം മാത്രമാണ്. ഹിന്ദുവുമായി ബന്ധപ്പെട്ട വിഷയായതു കൊണ്ടാണ് ദേവസ്വത്തിന്റെ വിഷയത്തില്‍ ഇടതം വലതും മുന്നണികള്‍ ഒന്നായതെന്നും ടീച്ചര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രവരുമാനമായി ലഭിക്കുന്ന പണം സര്‍ക്കാര്‍ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നതും ട്രഷറിയില്‍ നിക്ഷേപിക്കുന്നുവെന്നതും തന്റെ പ്രചരണമല്ലെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. പണം സര്‍ക്കാര്‍ നേരിട്ട് ഉപയോഗിക്കുന്നില്ല പക്ഷെ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ ആണെന്നായിരുന്നു തന്റെ പ്രസ്താവന. ആ പണം ഹൈന്ദവ സമൂഹത്തിന് പ്രയോജനത്തിനെത്തുന്നില്ല എന്നത് സത്യമാണ്. രാഷ്ട്രീയക്കാരല്ല ഈ വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് പല കമ്മീഷനുകളും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഏതു രാഷ്ട്രീയ മുന്നണികള്‍ക്കും ദേവസ്വം സംബന്ധിച്ച കാര്യത്തില്‍ ഇടപെടാമെന്നാണ് നിലവിലെ അവസ്ഥ. ശശികല ടീച്ചറുടെ എല്ലാ പ്രസംഗങ്ങളും വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളാണെന്ന് വിഡി സതീശന് എംഎല്‍എ പ്രതികരിച്ചു. ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം ഉള്‍പ്പെടെയുള്ള ക്ഷേത്രവരുമാനം സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നുണ്ടെന്ന് പ്രചരണം കേരളത്തില്‍ സംഘപരിവാറുള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇതില്‍ നിന്നും ഒരു രൂപ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല വര്‍ഷാവര്‍ഷം കൃത്യമായ ഓഡിറ്റിംഗും നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്രവരുമാനം സംബന്ധിച്ച ഓഡിറ്റിംഗ് നടക്കുന്നത്. അതു മാത്രമല്ല ഇത്തരത്തില്‍ ലഭിക്കുന്ന തുക സര്‍ക്കാര്‍ ചെലവഴിക്കുന്നത് ക്ഷേത്ര വികസനത്തിനു തന്നെയാണ്, ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന തുക മാത്രമല്ല അതിനോടൊപ്പം തന്നെയുള്ള മറ്റൊരു തുകയും അധികമായി സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നുവെന്നതാണ് വാസ്തവം. അതായത് ക്ഷേത്രങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുകയാണ്. ശശികല ടീച്ചര്‍ പൊതു യോഗത്തില്‍ പറഞ്ഞതും ഇപ്പോള്‍ പറയുന്നതും സംബന്ധിച്ച വളരെ വ്യത്യാസമുണ്ട്. സംഘടനയുടെ നിലപാട് ഇതില്‍ ഏതാണെന്ന ടീച്ചര്‍ വ്യക്താമാക്കണം, ആവശ്യമെങ്കില്‍ ടീച്ചറുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപത്തിന്റെ സിഡി റിപ്പോര്‍ട്ടര്‍ ചാനലില്‍ ഹാജരാക്കാമെന്ന് വിഡി സതീശന് പറഞ്ഞു. അങ്ങനെയെങ്കില്‍ പണം സര്‍ക്കാര്‍ നേരിട്ട് കൊണ്ടു പോകുന്നുവെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ വിഡി സതീശന് അത് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ കാണിക്കണമെന്ന് ശശികല ടീച്ചര്‍ വെല്ലുവിളിച്ചു. ക്രിസ്ത്യന്‍ പളളിക്കും മുസ്ലീം പള്ളിക്കും ലഭിക്കുന്ന വരുമാനം അവര്‍തന്നെ ഉപയോഗിക്കുന്നു എന്നാല്‍ ക്ഷേത്രങ്ങള്‍ക്കു ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന പ്രചാരണം ചിലര്‍ കേരളത്തില്‍ നടത്തുന്നുണ്ട്. വിശ്വാസിയുടെ പണം കൊള്ളയടിക്കുകയാണ് എന്ന രീതിയിലാണ് ഈ പ്രചാരണം. വെള്ളത്തിനു പോലും തീ പിടിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് ഇതു സംബന്ധിച്ച് നടന്നിരുന്നത്. എന്നാല്‍ ഇവരുടെ ഈ പ്രചാരണം മുഴുവന്‍ പൊളിഞ്ഞിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന സമത്വ മുന്നേറ്റ യാത്രയിലും ഇതിന് സമാനമായ പ്രചാരണം നടന്നിരുന്നു.
സരിത എസ് നായരും ഉമ്മന്‍ചാണ്ടിയുമായുളള കൂടിക്കാഴ്ച: ദുരൂഹത വര്‍ധിപ്പിച്ച് വിവരാവകാശ രേഖകള്‍ Updated By Web Desk comments ദില്ലി:മുഖ്യമന്ത്രിയുമായി സരിതഎസ് നായര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന കാലയളവിലെ സന്ദര്‍ശന രേഖകള്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രേഖകളുമായി കേരളാ ഹൗസ്.കൂടിക്കാഴ്ച നടന്നുവെന്ന് ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തിയ 2012 ഡിസംബര്‍27ന് മുഖ്യമന്ത്രി ദില്ലിയില്‍ ഔദ്യോഗിക പരിപാടില്‍ പങ്കെടുത്തിട്ടില്ലെന്ന് അഡീഷണല്‍ റെഡിഡന്റ് കമ്മിഷണര്‍ വ്യക്തമാക്കി.എന്നാല്‍ മുഖ്യമന്ത്രി 27ന് കേരളാ ഹൗസില്‍ ഉണ്ടായിരുന്നുവെന്ന് പ്രോട്ടോക്കോള്‍ ഓഫിസറും പറയുന്നിടത്താണ് അവ്യക്തത മറ നീക്കി പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അവ്യക്തതയും, ആശയക്കുഴപ്പവും വര്‍ദ്ധിപ്പിക്കുന്നതാണ് പുറത്ത് വന്ന പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന് മുന്‍പാകെ ബിജു രാധാകൃഷ്ണന് മൊഴി നല്‍കിയിരുന്നു. മന്ത്രിമാരായ ഷിബു ബേബി ജോണും, എപി അനില്‍കുമാറും സരിതയെ ലൈഗികമായി ഉപയോഗിച്ചുവെന്ന് ബിജു മൊഴി നല്കി. ആര്യാടന് ഷൗക്കത്ത്, ഹൈബി ഈഡന്, മന്ത്രിയുടെ പിഎ നസ്റുളള എന്നിവരും സരിതയെ ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാകൃഷ്ണന് മൊഴി നല്കി. പാണക്കാട്ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്നും ബിജു രാധാകൃഷ്ണന് മൊഴി നല്കി. പാലക്കാട് കിന്‍ഫ്ര, കൈലാസംപാറ എന്നിവിടങ്ങളിലെ പദ്ധതിക്കായി വേണ്ടിയാണ് പണംനല്‍കിയെന്ന് ബിജു രാധാകൃഷ്ണന് മൊഴി നല്കി. കിന്‍ഫ്രയില്‍ എഴുപത് ഏക്കര്‍ മുഖ്യമന്ത്രി വാഗ്ദ്ദാനം നല്കി. പദ്ധതി വിജയിച്ചാല്‍ ചാണ്ടി ഉമ്മനെ പങ്കാളിയാക്കാനും ധാരണയായി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സരിത ഗണേഷ് കുമാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി ധാരണയായെന്ന് ബിജു രാധാകൃഷ്ണന് മൊഴി നല്‍കിയിരുന്നു
sylabaus onnayal kuzappam illa. pakshe language venam. pinne charitram. cong charithrathil nadathiya vetti thiruthalukal pole in undakaruthu
ella charithramangalum vetti thiruthiyathu annu.. americakar ippol history bookil 90% avare kurichu ulla nalla karyangal avum.. nammal orikalum nammale patti kuttam parayilla.. oru ex - Alexander the Great - ithrem violence okke cheyithittu great. ennu annu vilikunnathu ..Hitler vijaichirunnel pulliyeyum great ennu vilikumayirrinno? indiayil ethara booksil unde gandhi ..south africayil vechu trainil purathu aayi because he was being racist to a black man. mikka historyilum first civilization mesopotamia annu ippol chila theories parayunnu vere sthalangalil annenu.. don't know the truth i don't think we can find it.. History is always biased - my speculation.