1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. Thoovanathumbi

    Thoovanathumbi Debutant

    Joined:
    Dec 9, 2015
    Messages:
    77
    Likes Received:
    21
    Liked:
    0
    Trophy Points:
    8
    Judiciaryil ulla viswasam aanu nashtapedunnathu...aarkkum enthum aavaam...
     
  2. Thoovanathumbi

    Thoovanathumbi Debutant

    Joined:
    Dec 9, 2015
    Messages:
    77
    Likes Received:
    21
    Liked:
    0
    Trophy Points:
    8
    [​IMG]
    #NationalHerald case in a nut shell.

    National herald (NH) was started during 1930s by nehru and was publishing news paper.
    During the course of time it accumulated land and wealth of 5000crs.
    In 2000s it went into loss and had 90crs debt.
    NH's directors Sonia ,Rahul, and Motilal vohra decided to sell it to Young India Ltd.
    Now the funny part.
    Young India's directors were Sonia, Rahul, Oscar farnandes and motilal vohra.
    Deal was that young India would clear NH's 90cr loan and in return get assets worth 5000 cr.
    To strike this deal motilal vohra spoke to motilal vohra bcoz he was director of both companies.
    Now comes the twist.
    To clear the 90 cr debt, young Indian, asks Congress party to give loan of 90 cr. So congress calls a meeting , party president, VP, gen sec, treasurer attends it. Who are these ppl ?? Sonia, Rahul, Oscar and motilal vohra respectively. Congress gives loan. Who approves it, treasurer,motilal vohra.
    So congress treasurer vohra, gives loan to young India, its director vohra takes it and gives it to NH director vohra.
    Hold on the fun doesn't stop here.
    Next day congress party calls meeting, who attends it ??
    Sonia, Rahul, Oscar, vohra . they decide that NH has done lot of service to the country during freedom fight, let's write off the loan.
    So 90cr loan is written off.
    Great. Young India with 36% share held be sobia and Rahul each , rest owned by Oscar and vohra gets property worth 5000cr, including 11 stories flat at bahadur shah zafar marg in Delhi, which is rented out to passport office and other offices.

    Wow this is what is called creation. Creating everything out of nothing. 5000crs out of thin air!!!!

    Churukki paranjaal appan thamburanum, cheriyachanum pinne subadra thamburattiyum chernna oru trust :Lol: :Lol:
     
    Hari Anna and Johnson Master like this.
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    മനുഷ്യാവകാശ സംരക്ഷണത്തിനായി കശ്മീരില്‍ മൃഗങ്ങളെ ഇറക്കി പ്രതിഷേധം

    [​IMG]
    ശ്രീനഗര്‍: കശ്മീരില്‍ മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി മൃഗങ്ങളെ തെരുവിലിറക്കി വ്യത്യസ്ത പ്രതിഷേധം. ഷെയ്ക്ക് അബ്ദുല്‍ റാഷിദ് എംഎല്‍എ നയിക്കുന്ന അമാവി ഇതാദ് പാര്‍ട്ടിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പശു, നായ, ആട്, കുതിര, എന്നിവയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു മാര്‍ച്ച്. ഞാന്‍ സംഘപരിവാറിന്റെ പശു, കശ്മീരികളേക്കാള്‍ സുരക്ഷിതയാണ് ഞാന്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയാണ് പശുവിനെ മാര്‍ച്ചില്‍ ഇറക്കിയത്.

    ‘ഞാന്‍ രാഷ്ട്രപതി ഭവനിലെ കുതിര, കശ്മീരികളേക്കാള്‍ സുരക്ഷിതയാണ് ഞാന്‍’ എന്നാണ് കുതിരയുടെ കഴുത്തിലുണ്ടായിരുന്ന പ്ലക്കാര്‍ഡില്‍ കുറിച്ചിട്ടത്. ഷെര്‍ഇ കാശ്മീര്‍ പാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഫാഷണബിള്‍ റെസിഡന്‍സി റോഡ് വഴിയാണ് നീങ്ങിയത്. അവിടെവെച്ച് പൊലീസ് ഇവരെ തടഞ്ഞു. കരിങ്കൊടി ഉയര്‍ത്തിയായിരുന്നു ഇവരുടെ മാര്‍ച്ച്.

    ഈ പ്രതിഷേധത്തിലൂടെ തങ്ങളുടെ വേദനകള്‍ ലോകജനതയെ അറിയിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മാര്‍ച്ച് നയിച്ച റാഷിദ് എംഎല്‍എ വ്യക്തമാക്കി. കശ്മീരികള്‍ക്ക് അവരുടെ മൗലികാവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

    മാര്‍ച്ച് തടഞ്ഞ പൊലീസ് മൃഗങ്ങളെ നിയന്ത്രിക്കാന്‍ നന്നേ കഷ്ടപ്പെട്ടു. മൃഗങ്ങളില്‍ ഭൂരിപക്ഷവും കുതിരകളായിരുന്നു. കുതിരകളെ പിടിച്ച് കെട്ടാന്‍ പൊലീസുകാര്‍ നന്നേ വിയര്‍ത്തു. പിന്നീട് ഇവവെ കോത്തിഭാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    കുറചു ദിവസമായി പലസ്ഥലത്തുമായി " ന്യൂന പക്ഷങ്ങൾ " അനർഹമായി നേടിയതു എന്താണെന്നു ഞാൻ ചോദിക്കുന്നു . " ഈഴവ - തീയ " ഗ്രൂപ്പിൽ വരെ ചോദിചു . ആരും ഒരു മറുപടിയും തരുന്നില്ല .

    We love vellaappalli ... എന്നൊരു പേജിൽ ചില കാര്യങ്ങൾ ഷെയർ ചെയ്തതായി അറിഞ്ഞു . അവിടെ ചെന്നു ഒറ്റ വായനയിൽ തന്നെ ആ പേജിനു " We love sasikala teacher " ആയുള്ള സാമ്യം പെട്ടന്നു തന്നെ മനസിലായി .

    എന്നാലും അവർ പറഞ്ഞ വിവരങ്ങളുടെ വസ്തുത എന്താണെന്നു അറിഞ്ഞപ്പോൾ അതൊന്നു പറയണമെന്നു കരുതി

    ആമുഖമായി പറയട്ടെ , അതിൽ അക്കമിട്ട്‌ പറഞ്ഞിട്ടുള്ളാ ഭൂരിഭാഗം കാര്യങ്ങളും സർക്കാരിന്റെ വിവിധ കേഷമ പദ്ധതിയുടെ വിവരങ്ങൾ മാത്രമാണു .

    " ന്യൂന പക്ഷ കമ്മീഷൻ " എന്ന സർക്കാർ ഏജൻസി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ മാത്രമാണു .

    അവർ പറയുന്നതു കേട്ടാൽ തോന്നും കേരളത്തിൽ ന്യൂനപക്ഷ കമീഷൻ മാത്രമേ ഒള്ളു എന്നു

    A , SC /ST വികസന ഡിപ്പാർട്ട്‌ മെന്റ്‌
    http://www.scdd.kerala.gov.in/

    B, മുന്നോക്ക വികസന വകുപ്പ്‌
    http://www.kswcfc.org/

    C, പിന്നോക്ക വികസന വകുപ്പ്‌
    http://ksbcdc.com/

    D, വനിതാ വികസന വകുപ്പ്‌
    http://www.kswdc.org/

    സർക്കാരിന്റെ ഫണ്ട്‌ വിനിമയത്തിനു നോഡൽ ഏജൻസികളായി പ്രവർത്തിക്കുന്ന പ്രസ്തുതവകുപ്പുകൾ വഴിയാണു ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതു . അതായതു വകുപ്പ്‌ നിയന്ത്രിക്കുന്നവരുടെ കാര്യക്ഷമതയാണു " ഇവർ പറയുന്ന " മുസ്ലിമിനു എല്ലാം കിട്ടുന്നു , ഹിന്ദു വിനു ഒന്നും കിട്ടുന്നില്ല എന്നു .

    വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലുള്ളാ പിന്നോക്ക വികസന വകുപ്പ്‌ പിന്നോക്ക വിഭാഗത്തിലെ ജനങ്ങൾക്കായി വർഷത്തിൽ വെറും 2% പലിശ നിരക്കിൽ വായിപ കൊടുക്കുന്നുണ്ട്‌ .

    ആ പൈസ വെള്ളാപ്പള്ളി നടേശൻ, 15 കോടി രൂപ വെറും 2% പലിശക്ക്‌ എടുത്തുകൊണ്ട്‌ അതു " മൈക്രോ ഫിനാൻസ്‌ വഴി വർഷത്തിൽ 24% പളിശക്ക്‌ പാവപ്പെട്ട SNDP ക്കാർക്ക്‌ തന്നെ വിതരണം ചെയുതു !! അതിൽ തന്നെ വെറും ഒന്നര കോടി മാത്രം വിതരണം നടത്തി ബാക്കി പൈസ വെള്ളാപ്പള്ളിയും സിൽ ബന്ദികളും അടിചു മാറ്റി !!

    അപ്പൊ ക്ഷേമ പദ്ധതികൾക്ക്‌ സർക്കാർ കൊടുക്കുന്ന പണം വെള്ളാപ്പള്ളി അടിചുമാറ്റിയെങ്കിൽ " ഞങ്ങൾക്കൊന്നും കിട്ടിയില്ല " എന്ന ചോദ്യം വെള്ളാപ്പള്ളിയോടാണു ചോദിക്കേണ്ടതു . പൊതു ജനങ്ങളോടല്ല :)

    ഇതേ പോലെ തന്നെ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കൊടുക്കുന്ന കാശു അവർ ക്ഷേമ പദ്ധതിക്കായി വിനിയോഗിചെങ്കിൽ , ആ വകുപ്പ്‌ അവരിൽ അർപ്പിതമായ ജോലി ചെയുകമാത്രമാണു ചെയ്തതു .

    ഇനി ചോദ്യോത്തരത്തിലേക്ക്‌ കടക്കം

    1, അബ്ധുറബ്ബ്‌ വീടിന്റെ പേരുമാറ്റി

    അബുദുറബ്ബു ഓടു പൊളിചു നിയമസഭയിൽ ഇറങ്ങിവന്ന ആളല്ല , അയാൾ ജനാധിപത്യം വഴി തിരഞ്ഞെടുത്ത്‌ മന്ത്രി ആയ ആളാണു . അയാൾ താമസിക്കുന്ന വീടിനു അയാൾക്ക്‌ ഇഷ്ടമുള്ള പേരു ഇടാം . അയാൾ " ഗംഗ " എന്ന പേരു മാറ്റി " ബിസ്മില്ല " എന്നൊന്നും അല്ലലൊ ഇട്ടതു ? " ഗ്രേസ്‌ " എന്ന അയാളുടെ സ്വന്തം വീടിന്റെ പേരല്ലെ ?

    2, മദ്രസ്സ അദ്ധ്യാപകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കി.

    ഉ:- പകുതി നുണ . മദ്രസാ അധ്യാപകർക്കു വീടു പളിയാൻ 2 ലക്ഷം രൂപ പലിശ രഹിത വായിപയുണ്ട്‌ . അതു ക്ഷേമനിധിയിൽ അംഗമായവർക്കു മാത്രമാണു . അതായതു മാസം തോറും 50 രൂപയിൽ കുറയാതെ തുക ക്ഷേമനിധിയിൽ അടചു അതിൽ അംഗമായവർക്ക്‌ മാത്രമാണു . കേരളത്തിൽ ഒരുപാടു ക്ഷേമ നിധികൾ ഉണ്ട്‌ . കള്ളുഷാപ്പു തൊഴിലാളി , ഹെഡ് ലോഡ്‌ വർക്കേഴ്സ്‌ , ഓട്ടോ തൊഴിലാളി, ടാക്സി തൊഴിലാളി .. ഈ ക്ഷേമനിധിയിൽ ഒക്കെ മാസാമാസം പൈസ അടചു അംഗമാകുന്ന എല്ലാവർക്കും സമാന മായ ആനുകൂല്യം ഉണ്ട്‌ . ഇതു കേരള സർക്കാർ മദ്രസക്കാർക്ക്‌ മാത്രം കൊടുക്കുന്നതല്ല

    http://www.kerala.gov.in/index.php?option=com_content&view=article&id=2870&Itemid=2320

    ( മദ്രസാ അധ്യാപക ക്ഷേമ നിധി ഏർപ്പെടുത്തിയ കഴിഞ്ഞ ഇടതു സർക്കാർ തന്നെയാണു , മലബാർ ദേവസ്വം ബോർഡ്‌ രൂപീകരിചതും . രണ്ടു വിഭാഗങ്ങളിലെയും ആരാധനാലയ ജോലിക്കാർ ആയ പാവപ്പെട്ടവർക്ക്‌ ഉപകാര പ്പെടുന്ന രണ്ടു തീരുമാനം . പക്ഷെ സങ്കികൾ ഒന്നു മറചു , മറ്റതു ഇരവാധത്തിനായി ഉയർത്തിക്കാണിക്കും )

    ഇനി ഭവന പദ്ധതിയാണെങ്കിൽ " ഇ എം എസ്‌ ഭവന പദ്ധതി , സാഫല്യ , ഗ്രഹശ്രീ തുടങ്ങി സർക്കാർ നടപ്പാക്കുന്ന വിവിധ " ഗ്രഹ പദ്ധതികൾ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഉണ്ട്‌

    ശ്രദ്ധിക്കേണ്ട കാര്യം ഒരു ആനുകൂല്യം കിട്ടുന്ന വർക്ക് സമാനമായ മറ്റൊരു ആനുകൂല്യത്തിനു പിന്നെ അർഹത ഉണ്ടാവില്ല . മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നു ആനുകൂല്യം കിട്ടിയാൽ പിന്ന സർക്കാരിന്റെ ഒരു " ഗ്രഹ പദ്ധതിക്കും പിന്ന അയാൾ അർഹനല്ല ( എലിജിബിളിറ്റി കമന്റിൽ കൊടുക്കാം )

    3, ഏഴാം ക്ലാസും അറബി പഠനവും ഉള്ളവർക്ക്‌ ഹെഡ്മാസ്റ്റർ ആകം

    ഉ:- സംസ്കൃതം , അറബി , ഉറുദു അധ്യാപകർക്കു എന്നതിലെ " സംസ്കൃതം " വിഴുങ്ങിയാൽ എങ്ങനെ ഉണ്ടാകും വാർത്ത ?

    അതായതു പണ്ടൊക്കെ സംസ്കൃതം , അറബി അധ്യാപകർക്കു കേവലം ഡിപ്ലോമാ സർട്ടിഫിക്കറ്റ്‌ ഉണ്ടെങ്കിൽ ഭാഷാധ്യാപകൻ ആകാമായിരുന്നു . എന്നാൽ എത്ര വർഷത്തെ സർവ്വീസ്‌ ഉണ്ടെങ്കിലും അവർക്ക്‌ " ഹെഡ്‌ മാസ്റ്റർ " ആവാൻ കഴിയില്ലായിരുന്നു . എന്നാൽ അധ്യാപക വൃത്തിയിൽ 20 വർഷം , കുറഞ്ഞ സർവ്വീസ്‌ ഉള്ള എല്ലാവരെയും സീനിയോറിറ്റി അനുസരിചു ഹെഡ്മാസ്‌റ്റർ ആക്കാം എന്ന ഒരു നിയമം സർക്കാർ പ്ലാൻ ചെയ്തെങ്കിലും അധ്യാപക സംങ്കടനകളുടെ എതിർപ്പ്‌ മൂലം നടപ്പിലായില്ല .

    ചുരുക്കി പറഞ്ഞാൽ ആയിരക്കണക്കിനു വരുന്ന സംസ്കൃതം അധ്യാപകർക്കും , അറബി അധ്യാപകർക്കും ( പുതിയവർ അല്ല . ഡിപ്ലോമാ സർട്ടിഫിക്കറ്റുമായി പുതുതായി ആർക്കും ജോലി കിട്ടില്ല ) സീനിയോറിറ്റി അനുസരിചു ഹെഡ്മാസ്റ്റർ തസ്തികക്ക്‌ യോഗ്യത ഉണ്ട്‌ എന്നു മാത്രമാണു ഈ നിയമം . അതിലെ സംസ്കൃതം വിഴുങ്ങി " അറബി " മാത്രമാക്കി തെറ്റ്‌ ധരിപ്പിക്കാൻ നോക്കുന്നു , ഇവർ

    http://archives.deccanchronicle.com...rs/article/arabic-teachers-headmasters-flayed

    4, മദ്രസ്സ അദ്ധ്യാപകരുടെ കുട്ടികള്‍ക്ക് ഫ്രീയായി ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ നല്‍കി

    ഉ:- ഞാൻ അരിചു പെറുക്കി നോക്കിയട്ടും എനിക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല . പറഞ്ഞവർ തന്നെ തെളിവു കൊണ്ടുവരുക

    എന്നാൽ കേരളത്തിൽ പ്രൊഫഷണൽ കോളേജിൽ പഠിക്കുന്ന മുഴുവൻ SC/ST വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്‌ കൊടുക്കുന്നുണ്ട്‌ .
    SC/ ST നിങ്ങളുടെ കണ്ണിൽ " ഹിന്ദു " അല്ലെ ?
    http://www.scdd.kerala.gov.in/schemes_eng.html

    5, മദ്രസാ നവീകരണത്തിനു 20 ലക്ഷം

    ഉ:- 20 അല്ല 100 കോടി , പക്ഷെ നൽകിയതു " നരേന്ദ്ര മോഡി " സർക്കാർ ആണെന്നു മാത്രം !!

    അതെ , കഴിഞ്ഞ ബജറ്റിൽ മദ്രസാ നവീകരണത്തിനു നരേന്ദ്ര മോഡി 100 കോടി രൂപയാണു വകയിരുത്തിയതു

    http://m.timesofindia.com/budget-20...t-utilised-optimally/articleshow/38162488.cms

    കേരളാ സർക്കാർ കൊടുത്തത്‌ ക്ഷേത്രങ്ങൾ നവീകരിക്കാനാണു . അതും 8 കോടി രൂപ :)

    അതും സർക്കാരിന്റെ കീഴിലുള്ളതു മാത്രമല്ല 250 ഓളം " സ്വകാര്യം ക്ഷേത്രങ്ങൾക്കുമുണ്ട്‌

    http://m.thehindu.com/news/national...rore-for-temple-renovation/article4964106.ece

    6, മദ്രസ്സകള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളാക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നു.

    ഉ:- ശുദ്ധ നുണ

    7, വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍ഡ് : ""മുസ്ലീം,ക്രിസ്ത്യന്‍ - 1000 രൂപ,"" **"" ഹിന്ദു - 250 രൂപ"

    ഉ:- മറ്റൊരു നുണ , ഹിന്ദു വിലെ SC/ST വിഭാഗത്തിനു വലിയ തുക കിട്ടുന്നു . അതു പറയുന്നില്ല OEC/OBC വിഭാഗത്തിനു 750 രൂപ ഹൈസ്കൂളിനും , അൺ എയ്ഡഡ്‌ സ്കൂൾ കുട്ടികൾക്ക്‌ 2000 രൂപയും

    http://mikav.blogspot.ae/2015/07/oec-lump-sum-grant-2015-online-data.html?m=1

    ഇനി ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക്‌ അങ്ങനെ ഒരു " ലംബ്സം ഗ്രാന്റ്‌ " ഉള്ളതായി എന്റെ അറിവിൽ ഇല്ല ( ഉണ്ടെങ്കിൽ തെളിവു തരണം ) എന്നാൽ സ്കോളർ ഷിപ്പുകൾ ഉണ്ട്‌ .

    അതു SC/ST കാർക്ക്‌ വരുമാന പരിധി ഇല്ലാതെയും ( അവർ ഹിന്ദുക്കൾ അല്ലാലെ ) കുറഞ്ഞ വരുമാനമുളള, മറ്റുള്ള എല്ലാവർക്കും സ്കോളർഷിപ്‌ ഉണ്ട്‌ . ഗൂഗിളിൽ സേർച്ചു ചെയ്താൽ ഡീറ്റെയിൽ കിട്ടും , പക്ഷെ നല്ല മാർക്ക്‌ വേണം സ്കോളർഷിപ് ലഭിക്കാൻ , മാത്രമല്ല സർക്കാരിന്റെ ഏതെങ്കിലും സ്കോളർഷിപ്‌ കിട്ടുന്നവർക്കു മറ്റു സർക്കാർ സ്കോളർ ഷിപ്‌ കിട്ടില്ല . ഇതു മുസ്ലിമിനും , ക്രിസ്ത്യനും മാത്രമല്ല , നായർക്കും , ബ്രാഹ്മണനും , ഈഴവനും എല്ലാവർക്കും ഉണ്ട്‌

    http://www.kswcfc.org/images/pdf2014/Scholarship1.pdf

    8, വിദ്യാഭ്യാസ ലോണിന്റെ പലിശ നിരക്ക് : മുസ്ലീം,ക്രിസ്ത്യന്‍ - 3%, """""ഹിന്ദു - 12.5%..!!!!!

    ഉ:- മറ്റൊരു നുണ .

    എല്ലാ സഹായ സ്കീമുകളും സാംബത്തിക മായി പിന്നോക്കം നിൽക്കുന്നവർക്ക്‌ മാത്രമേ കിട്ടൂ . അല്ലാതെ മുസ്ലിം, ക്രിസ്ത്യൻ ആയി ജനിചാൽ തന്നെ ഇങ്ങനെ കിട്ടും എന്നു പ്രചരിപ്പിക്കുന്നതു തന്നെ ശുദ്ധ നുണയാണു

    സാംബത്തികമായി പിന്നോക്കം നിൽക്കുന്ന SC/ST ക്ക്‌ ഫീസ്‌ തന്നെ ഇല്ല , വിദ്യാഭ്യാസ ലോൺ പലിശ രഹിതമാണു . ഇനി ഈഴവർ ഉൾപ്പെടുന്ന മറ്റു പിന്നോക്കക്കാർക്ക്‌ 12.5% അല്ല , വെറും 4% മാത്രം ആൺ കുട്ടികൾക്കും , 3.5% മാത്രം പെൺകുട്ടികൾക്കും പലിശ !!

    http://www.indiastudychannel.com/resources/157580-Educational-loan-at-low-interest-from-KSBCDC.aspx

    http://www.ksbcdconline.org/pdf/guidelines 2012-13_1.pdf

    സാംബത്തികമായി പിന്നോക്കം നിൽക്കുന്ന ( പിന്നോക്കം നിൽക്കുന്നവർക്ക്‌ മാത്രം ) ന്യൂനപക്ഷ വികസന ബോർഡ്‌ 3% പലിശക്ക്‌ ലോൺ കൊടുക്കുന്നു .

    ഇവിടെ ഹിന്ദുവിനു 4% പലിശ , മുസ്ലിം ക്രിസ്ത്യനു 3% പലിശ എന്നു തോന്നും .

    അതിനു കാരണം സർക്കാർ അല്ല . ഈ പദ്ധതി നടപ്പിലാക്കുന്നതു ന്യൂനപക്ഷ , പിന്നോക്ക ക്ഷേമ കോർപ്പറേഷനുകളാണു . പിന്നോക്ക ക്ഷേമ ബോർഡ്‌ വെള്ളാപ്പള്ളിയുടെ കയിലാണു . അവർ നിങ്ങൾക്ക്‌ പലിശ കുറചു വിദ്യാഭ്യാസ വായിപ നൽകാത്തതിനു ഇവിടുത്തെ സർക്കാർ അല്ല കുറ്റക്കാരൻ . കോർപ്പറേഷൻ ആണു

    വെള്ളാപ്പള്ളി കേവലം 2% വാർഷിക പലിശക്ക്‌ 15 കോടി രൂപ വായിപ , ബോർഡിൽ നിന്ന് എടുത്ത് , 24% പലിശക്ക "മൈക്രോ ഫിനാൻസ്‌ " എന്നു ഓമനപ്പേരിട്ട്‌ നിങ്ങൾക്ക്‌ തന്നെ തന്നു . ആരാണു ഉത്തരവാധി ? സർക്കാർ ആണൊ ? അതൊ പൊതു ജനമൊ ?

    വ്യവസായം തുടങ്ങാൻ , സ്വയം തൊഴിലിനു , വിദ്യാഭ്യാസത്തിനു , സ്ത്രീകൾക്ക്‌ , വീടില്ലാത്തവർക്ക്‌ എല്ലാ ഈഴവാദി പിന്നോക്കക്കാർക്കും ഉള്ള ആശ്വാസ പദ്ധതികൾ അറിയാൻ ഇവിടെ പോവുക

    http://www.ksbcdconline.org/pdf/guidelines 2012-13_1.pdf

    ഇതൊന്നും നിങ്ങൾക്ക്‌ കിട്ടാത്തതിനു പൊതു ജനവും സർക്കാരും അല്ല , കുറ്റക്കാർ നിങ്ങൾക്ക്‌ തരാൻ വെച പണം 15 കോടി രൂപ എടുത്തത്‌ വെള്ളാപ്പള്ളീ മാത്രമാണു . നിങ്ങൾ അവിടെ പോയി ചോദികൂ " ഞങ്ങൾക്കുള്ള ആനുകൂല്യം എവിടെ എന്നു "

    9, കെ.ചന്ദ്രശേഖരന്‍ ഒഴിച്ച് ബാക്കി 54 വര്‍ഷവും മുസ്ലീം ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരായിരുന്നു വിദ്യാഭ്യാസ മന്ത്രിമാര്‍.

    ഉ:- അവർ ഓടുപൊളിചു ഇറങ്ങിവന്നവരോ പാക്കിസ്ഥാനിൽ നിന്നും റോമിൽ നിന്നും വന്നവരോ അല്ല , അവർ ഈ നാട്ടിലെ പൗരന്മാരും , വോട്ട്‌ കിട്ടി ജയിചു വന്നവരുമാണു .

    പിന്നെ എം എ ബേബിയെയൊക്കെ ക്രിസ്ത്യാനി ആയി കാണുന്ന ബുദ്ധി വല്ലാത്ത ബുദ്ധി തന്നെ !!

    സമാന ചോദ്യം ചോദിചാൽ " കേരളത്തിൽ ഒരു മുസ്ലിം ആഭ്യന്തര മന്ത്രി ആയിട്ടുണ്ടൊ ? ധനകാര്യ മന്ത്രി ആയിട്ടുണ്ടൊ ?

    പക്ഷെ ഇങ്ങനെയൊക്കെ ചോദിക്കാനും മാത്രം ഞങ്ങളാരും നിങ്ങളെ പോലെ തരം താണിട്ടില്ല .

    10, വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍ എന്നിവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് തിരിച്ചടയ്ക്കേണ്ടതില്ലാത്ത
    2 ലക്ഷം രൂപ ധനസഹായം കൊടുത്തു. (മുസ്ലീം - 938 പേര്‍, ക്രിസ്ത്യന്‍ - 25 പേര്‍, മൊത്തം 963 പേര്‍)

    ഉ:- സർക്കാർ അല്ല , ന്യൂനപക്ഷ ക്ഷേമ ബോർഡ്‌ . സമാന മായ്‌ " പിന്നോക്ക ക്ഷേമ ബോർഡും" ഉണ്ട്‌ . അവർക്കും സർക്കാർ പൈസ കൊടുക്കുന്നുണ്ട്‌ . പക്ഷെ ആ പൈസ ഒന്നും നിങ്ങളിലേക്ക്‌ എത്താത്ത്തിനു സർക്കാരൊ , പൊതു ജനങ്ങളൊ അല്ല ഉത്തരവാധി . വെള്ളാപ്പള്ളിയുടെ കയിലാണു ആ ഭരണം . നിങ്ങൾക്കും ധാരാളം സ്കീമുകൾ ഉണ്ട്‌ . പക്ഷെ അപേക്ഷിചാൽ കിട്ടുമൊ എന്നു സംശയമാണു . കാരണം 15 കോടിയല്ലെ കേവലം 2% വാർഷിക പലിശക്ക്‌ വെള്ളാപ്പള്ളി കൊണ്ടുപോയതു . അതുകൊണ്ടു തന്നെ മറ്റു പിന്നോക്ക ഹിന്ദുക്കൾ അപേക്ഷിചാൽ കിട്ടുമോ എന്നറിയില്ല . സ്കീമുകളുടെ വിവരം ഇവിടെ കൊടുക്കുന്നു

    http://www.ksbcdconline.org/pdf/guidelines 2012-13_1.pdf

    കഴിഞ്ഞ കേരളാ ബജറ്റിൽ 4000 SC /ST ക്കാർക്ക്‌ തിയചും സൗജന്യമായി വീടു പണിയാൻ തുക വകയിരുത്തിയട്ടുണ്ട്‌ . എന്താ അവർ ഹിന്ദു അല്ലെ ?

    11, വയനാട്ടില്‍ മൂന്നര കോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളിക്ക് പതിച്ചു കൊടുത്തത് വെറും 1,300 രൂപയ്ക്ക്.!!

    ഉ:- കഴിഞ്ഞ സർക്കാർ കൊല്ലം നഗര ഹ്രിദയ ഭാഗത്ത്‌ എസ്‌ എൻ കോളോജിനു 300 കോടി , കുറഞ്ഞ വിലയുള്ള 27 ഏക്കർ സ്ഥലം സൗജന്യമായാണു കൊടുത്തത്‌ :)

    മാത്രമല്ല എം ജി കോളേജ്‌ ഉൾപ്പെടെ വിവിധ ഹിന്ദു മാനേജ്‌ മെന്റ്‌ സ്ഥാപനങ്ങൾക്കും സൗജന്യമായി പതിചു കൊടുത്തു .

    കേരളത്തിലെ 90% ക്ഷേത്രങ്ങളും സർക്കാർ കരം ഒഴിവാക്കി തീറു കൊടുത്ത ഭൂമിയിലാണു നിൽക്കുന്നതു

    iSRO ക്ക്‌ റോകറ്റ്‌ വിക്ഷേപണ കേന്ദ്രം നിർമ്മിക്കാൻ തുംബയിലെ പള്ളി സൗജന്യമായി വിട്ടുകൊടുത്തവരാണു കേരളത്തിലെ ക്രൈസ്ഥവർ , അതു മറക്കണ്ട

    12 , വ്യക്തികള്‍ക് നിയമപരമായി ഒരു തുണ്ട് ഭൂമി പോലും വാങ്ങാന്‍ പറ്റാത്ത സ്ഥലത്ത്
    കെ.എം.മാണിയുടെ മരുമക്കള്‍ക്ക് യഥേഷ്ട്ടം റിസോര്‍ട്ടുകള്‍ പണിതുയര്‍ത്താന്‍ പറ്റിയതെങ്ങനെ ?

    ഇതു ഞങ്ങളും ചോദിക്കുന്ന ചോദ്യമാണു . കൂട്ടത്തിൽ ഇതേ സ്ഥലത്തു വെള്ളാപ്പള്ളി നടേശനും മകനും എങ്ങനെ റിസോർട്ടുകൾ ഉണ്ടായതു എന്ന ചോദ്യം കൂടി യുണ്ട്‌ , എന്നു മാത്രം :)

    ==============

    ഉത്തരം തരാതെ വിട്ടുപോയ ചോദ്യം ഉണ്ടെങ്കിൽ കമന്റിൽ ചോദിചാൽ മറുപടി തരാം

    ന്യൂനപക്ഷ ക്ഷേമ ബോർഡ്‌ , പിന്നോക്ക ക്ഷേമ ബോർഡ്‌ , മുന്നോക്ക ക്ഷേമം , എസ്‌ സി/എസ്‌ ടി ബോർഡ്‌ എല്ലാം കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു . അവരൊക്കെ വിവിധ ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്‌ . സർക്കാർ ബോർഡുകൾക്ക്‌ അനുവദിക്കുന്ന പണം വിനിയോഗിക്കുന്നതു അവരുടെ തീരുമാനം മാത്രമാണു .

    ന്യൂനപക്ഷ ക്ഷേമ ബോർഡ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ , അതിനു പരാതി പറഞ്ഞു നടക്കാതെ നിങ്ങളുടെ ബോർഡ്‌ കക്ഷത്തിൽ ഇറുക്കി വെച , ബോർഡിന്റെ 15 കോടി രൂപ കേവലം 2% വാർഷിക പലിശക്കെടുത്തു , നിങ്ങൾക്ക്‌ 24% വാർഷിക പലിശക്ക്‌ തരുന്ന വെള്ളാപ്പള്ളിയുടെ കുത്തിനു പിടിച്‌ ചോദിക്ക്‌ " ഞങ്ങളുടെ ആനുകൂല്യം എവിടെ ? " എന്നു .

    കഴിഞ്ഞ ബജറ്റിൽ വിവിധ ബോർഡുകൾക്ക്‌ അനുവദിച തുക ( ബജറ്റ്‌ , പേജു 68 )

    1, മുന്നോക്ക ക്ഷേമ കോർപറേഷൻ 32 കോടി

    2, ന്യൂനപക്ഷ കോർപ്പ റേഷൻ 59 കോടി

    3, പിന്നോക്ക ക്ഷേമ ബോർഡ്‌ 277 കോടി !!

    4, എസ്‌ സി / എസ്‌ ടി കോരോറേഷൻ 1636 പട്ടിക ജാതി , 630 കോറി പട്ടിക വർഗ്ഗം , വീടു പണിയാൻ 180 കോടി.

    ഇനിപ്പറയൂ , ആർക്കാണു കൂടുതൽ കിട്ടുന്നതു ?

    കിട്ടുന്ന പൈസ് ന്യുനപക്ഷ ക്ഷേമ ബോർഡ്‌ മറ്റുള്ളവരെക്കാൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനു അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടൊ? നിങ്ങൾക്ക്‌ അർഹതപ്പെട്ടതു നിങ്ങൾക്ക്‌ തരാതെ പോകറ്റിൽ ആക്കുന്നവരെ അല്ലെ കുറ്റം പറയേണ്ടതു ?
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     

Share This Page